Saturday, October 31, 2026
HomeUncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി

മലയാലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോവുകയും , എറണാകുളത്ത് ലോഡ്ജിൽ എത്തിച്ച് താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വടശ്ശേരിക്കര മനോരമ ജംഗ്ഷൻ എന്ന സ്ഥലത്ത് കയ്യും കല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20 ആണ് എറണാകുളത്തുനിന്ന് പിടിയിലായത് ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയത്. കേസ് രജിസ്റ്റർ ചെയ്ത മലയാലപ്പുഴ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ എറണാകുളത്തു നിന്ന് പിടികൂടി. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ
സബ് ഇൻസ്പെക്ടർമാരായ ജെ. ജോഷി, ഷെമിമോൾ , എ എസ് ഐ മാത്യുഎബ്രഹാം , എസ് സി പി ഒ ഡിക്രൂസ് ഗബ്രിയൽ, ഇർഷാദ് സി പി ഒ മാരായ അനൂപ് , വൈശാഖ് ജി എസ്, ഗോപകുമാർ ,ദർശന എന്നിവരാണ് ഉണ്ടായിരുന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ & സെഷൻസ് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments