കൂടലിൽ മുൻവിരോധം കാരണം യുവാവിനെ മർദ്ദിച്ച് മൂക്കിന്റെ അസ്ഥി പൊട്ടിച്ച കേസിൽ മൂന്നുപേരെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മാങ്കോട് മുള്ളൂർനിരപ്പ് സുജിത്ത് ഭവൻ വീട്ടിൽ സാമ്പൻ എന്നുവിളിക്കുന്ന അജിത്ത് (27), മാങ്കോട് വാഴപ്പാറ ബിനോയ് വിലാസത്തിൽ നിന്നും, മാങ്കോട് വാഴത്തോട്ടം ബാബുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കിണ്ടി എന്ന സുധീഷ് (20), വാഴപ്പാറ രത്നഗിരി പുത്തൻ വീട്ടിൽ ആഷിക് (18) എന്നിവരാണ് പിടിയിലായത്.അജിത്ത് ഒന്നാം പ്രതിയും, സുധീഷ് രണ്ടാം പ്രതിയും, ആഷിക് നാലാം പ്രതിയുമാണ്. കേസിൽ ആകെ 5 പ്രതികളാണ് ഉള്ളത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിൽ വീടുകളുടെ സമീപത്തുനിന്നും ഇന്ന് രാവിലെ പ്രതികളെ സാഹസികമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.മുള്ളൂർനിരപ്പ് താഴെ വാഴത്തോട്ടം ലക്ഷ്മി സദനത്തിൽ സജികുമാറിനാണ് പ്രതികളുടെ മർദ്ദനമേറ്റത്. മകളെ വീടിനുമുന്നിൽ വച്ച് മദ്യപിച്ചെത്തിയ അജിത്ത് അസഭ്യം വിളിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം ഈമാസം 19 ന് പുലർച്ചെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയ സജികുമാറിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിൽ സജിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ശരീരം മുഴുവൻ മർദ്ദനം ഏൽക്കുകയും ചെയ്തു. പത്തനാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ സജിയെ, പരിക്ക് ഗുരുതരമായതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും , തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
എ എസ് ഐ അജി കർമ സജികുമാറിന്റെ മൊഴി വാങ്ങി, എസ് എച്ച് ഓ ആർ രാജിവ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവി ൽ പോലീസ് സംഘം സാഹസികമായി പ്രതികളെ കുടുക്കുകയായിരുന്നു പത്തനാപുരം പോലീസ് സ്റ്റേഷനിലെ മൂന്നു കേസുകളിൽ പ്രതിയാണ് അജിത്ത്. ആക്രമിച്ച് പരിക്കേൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമെടുത്ത കേസുകളാണിവ.
ഗുണ്ടാ നിയമപ്രകാരമുള്ള മുൻകരുതൽ നടപടികളും ഇയാൾക്കെതിരെ പത്തനാപുരം പോലീസ് സ്വീകരിച്ചിരുന്നു. പോലീസ് അന്വേഷിച്ച് എത്തിയ സമയം വീടിന് സമീപം പ്രശ്നമുണ്ടാക്കി കൊണ്ടിരുന്ന അജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുരണ്ട് പ്രതികളെയും പിടികൂടി. പ്രതികളെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
മുൻവിരോധം കാരണം യുവാവിനെ മർദ്ദിച്ച് മൂക്കിന്റെ അസ്ഥി പൊട്ടിച്ച കേസിൽ മൂന്നുപേരെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു.
RELATED ARTICLES

