റാന്നി എബനേസർ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ദി ഹോണസ്റ്റി ഷോപ്പ്’ എന്ന സംരംഭത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം . ആരോൺ ബിജിലി പനവേലിൽ നിർവഹിച്ചു.
റാന്നിയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു സംരംഭം ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളിൽ സത്യസന്ധത, ഉത്തരവാദിത്വബോധം, പരസ്പരവിശ്വാസം എന്നീ മൂല്യങ്ങൾ വളർത്താൻ ഈ സംരംഭം ഏറെ സഹായകമാകുമെന്നും. ഇത് നല്ലൊരു തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി സുരേഷ് വാർഡ് മെമ്പർ അനി വലിയകാലായിൽ,സ്കൂൾ പ്രിൻസിപ്പൽ അരുൺ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളിൽ സത്യസന്ധതയും സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം അവയുടെ വില സ്വയം അടയ്ക്കുകയും മറ്റുള്ളവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.
എബനേസർ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദി ഹോണസ്റ്റി ഷോപ്പ്’ ആരോൺ ബിജിലിപനവേലി ഉദ്ഘാടനം ചെയ്തു
RELATED ARTICLES

