Friday, October 30, 2026
HomeUncategorizedശബരിമല തീർത്ഥാടനം സുഗമമാക്കാൻ എല്ലാ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജ്ജമാകണം: അഡ്വ. പഴകുളം മധു

ശബരിമല തീർത്ഥാടനം സുഗമമാക്കാൻ എല്ലാ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജ്ജമാകണം: അഡ്വ. പഴകുളം മധു

റാന്നിയിൽ ശബരിമല തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കാൻ വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു. അയിരൂർ ഗ്രാമപഞ്ചായത്ത് തല ശബരിമല തീർത്ഥാടന മുന്നൊരുക്ക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയിരൂർ പഞ്ചായത്തിൽ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴിയിലും മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലും തീർത്ഥാടകരെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ടവർക്ക് എം.എൽ.എ നിർദേശങ്ങൾ നൽകി.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഫണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കണമെന്നും തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ബി നായർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ ,ശ്രീകല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ ടി സി, സുജാത സന്തോഷ്, അഭിനു മത്തായി, ബോബൻ താഴമൺ, സുലേഖ ചന്ദ്രശേഖരൻ, അജയ് ഗോപിനാഥ്, സ്മിത സോമശേഖരൻ ,രേണുക സജികുമാർ, ലിസി ശാമുവേൽ, അമ്പിളി പ്രഭാകരൻ നായർ, അനിതാകുറിപ്പ്, പഞ്ചായത്ത് സെക്രട്ടറി സജീഷ് ടി എസ് റവന്യൂ ഉദ്യോഗസ്ഥർ ,വാട്ടർ അതോറിറ്റി, വൈദ്യുതി ,ഇറിഗേഷൻ ,പോലീസ്, എക്സൈസ്, ഫോറസ്റ്റ് ,ഫയർ ആൻഡ് റെസ്ക്യൂ ആരോഗ്യം ഹോമിയോ ഉദ്യോഗസ്ഥർ ,പുതിയകാവ്, പുത്തൻ ശബരിമല, ഇടപ്പാവൂർ, മൂക്കന്നൂർ, ക്ഷേത്ര ഉപദേശ സമിതി ഭാരവാഹികൾ, ദേവസ്വം സബ്ബ്ഗ്രൂപ്പ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു മണ്ഡലമര മകരവിളക്ക് തിരുവാഭരണ ഘോഷയാത്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എല്ലാ വകുപ്പുകളുടെയും ഓരോ ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ അയിരൂർ വില്ലേജ് ഓഫീസറെ കോഡിനേറ്ററായും തീരുമാനിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments