Tuesday, September 15, 2026
Home Blog

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

0

മലയാലപ്പുയിൽകാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ മലയാലപ്പുഴ പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു.എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ XL 1374 – ൽ ലോറൻസ് ജോസഫ് കൊറേയാ യുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്.കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ കണ്ണൂർ കേളകം, തിരുവനന്തപുരം മാള , ഹരിപ്പാട് , എറണാകുളം സൗത്ത് , പുത്തൻവേലിക്കര എറണാകുളം ടൗൺ നോർത്ത് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്. 2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോൾ മലയാലപ്പുഴ സ്വദേശിയായ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതായും മലയാലപ്പുഴ പോലീസ് തന്നെ അന്വേഷിക്കുന്നതായും അറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയ മലയാലപ്പുഴ പോലീസ് എറണാകുളത്ത് ഇയാളുടെ സാന്നിധ്യം മനസ്സിലാക്കി അവിടെയെത്തി അറസ്റ്റ് ചെയ്തു.
മലയാലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാൻ എൻഎസ്, എസ് സി പി ഒ ഡിക്രൂസ് , സി പി ഒ മാരായ ശ്രീജിത്ത്പ്രകാശ് , ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വിബി- ജി റാം ജി വിജിലന്‍സ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു/ ടെന്‍ഡര്‍ /വാഹനംആവശ്യമുണ്ട്/ട്രക്കിംഗ് ക്യാമ്പ്/അപേക്ഷ ക്ഷണിച്ചു/പ്രവേശനം ആരംഭിച്ചു /ഗതാഗത നിരോധനം

0

വിബി- ജി റാം ജി വിജിലന്‍സ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

  • വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ (വിബി- ജി റാം ജി) പദ്ധതിയുടെ ഭാഗമായി ജില്ല ജോയിന്റ്‌റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തലവനായി ജില്ല വിജിലന്‍സ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും നേരിട്ടും ഇമെയില്‍ മുഖേനയും നല്‍കാം.
  • ട്രക്കിംഗ് ക്യാമ്പ്
  • സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍  ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളിലായി കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി:   18 – 35.  രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ.  താല്‍പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖ സഹിതം ptaksywb@gmail.com എന്ന  ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 24. ഫോണ്‍ : 98471338669895314639.
  • ടെന്‍ഡര്‍
  • കോന്നി ഐ സി ഡി എസ് പ്രോജക്ടിലെ 95 അങ്കണവാടികളില്‍ 2026-2027 വര്‍ഷം പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ : 97457105109188959672
  • വാഹനം ആവശ്യമുണ്ട്
  • ഇലന്തൂര്‍ ഐ സി ഡി എസ് പ്രോജക്ടിന്റെ ആവിശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 22 ഉച്ച കഴിഞ്ഞ് മൂന്നിന് മുമ്പായി ടെന്‍ഡര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ :  0468 2362129.
  • അപേക്ഷ ക്ഷണിച്ചു
  • ധനകാര്യ മേഖലയിലെ ഡാറ്റാ വിശകലന രംഗത്ത് നൈപുണ്യം നേടാന്‍ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. യോഗ്യത :  പ്ലസ് ടു, ബിരുദം.  പ്രായപരിധി  :  18  40.  കോഴ്‌സ് കാലാവധി ആറ് മാസം.  അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 9495999688, 7592967323.
  • പ്രവേശനം ആരംഭിച്ചു
  • കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു. രജിസ്‌ട്രേഷന്‍: https://forms.gle/v8qsGiGuLGwhsm-sL9. ഫോണ്‍: 9495999688, 7592967323.
  • ഗതാഗത നിരോധനം
  • ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുള്ള റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ റോഡ് ഗതാഗതം സെപ്റ്റംബര്‍ 17ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പൂര്‍ണമായി നിരോധിച്ചു. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി – ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര – ചിറ്റാര്‍ റോഡും ഉപയോഗിക്കണം. ഫോണ്‍: 7594971888.
  • ഗതാഗത നിരോധനം
  • പുതുക്കട – ചിറ്റാര്‍ റോഡില്‍ ടാറിംഗ് ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18ന് റോഡ് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പെരുനാട് ഭാഗത്ത് നിന്ന് ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുനാട് – മാമ്പാറ – മണിയാര്‍ റോഡ് വഴി തിരിഞ്ഞും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര – മണിയാര്‍ റോഡ് വഴിയും പോകണം. ഫോണ്‍: 7594971888.

റാന്നിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും: അഡ്വ. പഴകുളം മധു എംഎൽഎ

0

റാന്നിയിൽ വയല ഇടിക്കുളയെപ്പോലുള്ള മൺമറഞ്ഞ നേതാക്കളുടെ  വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് അഡ്വ. പഴകുളം മധു എംഎൽഎ. മുൻ റാന്നി എംഎൽഎയും ജനകീയ നേതാവുമായിരുന്ന വയല ഇടിക്കുളയുടെ ചരമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാന്നിയുടെ മണ്ണിനോടും മനുഷ്യരോടും ചേർന്നുനിന്ന അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ശൈലി ഇന്നത്തെ തലമുറയ്ക്കും മാതൃകയാണെന്ന് അഡ്വ. പഴകുളം മധു പറഞ്ഞു.
റാന്നിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്മിജു ജേക്കബ്, ജോൺ മാത്യു ചക്കിട്ടയിൽ, ബിനോജ് ചിറക്കൽ, അനിയൻ വളയനാട്, ഷാജി നെല്ലിമൂട് തുടങ്ങിയവർ പ്രസംഗിച്ചു.

ത്രിതല പഞ്ചായത്ത് സംവിധാനത്തെ ശക്തിപ്പെടുത്തും- അഡ്വ വർഗീസ് മാമൻ എം എൽ എ

0

ത്രിതല പഞ്ചായത്ത് സംവിധാനത്തെ ശക്തിപ്പെടുത്തും- അഡ്വ വർഗീസ് മാമൻ എം എൽ എ. കുന്നന്താനം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പദ്ധതി വിഹിതം വെട്ടിക്കുറിച്ച് കേരളത്തെ സാമ്പത്തിക മായി വലിഞ്ഞു മുറുക്കിയ എൽ ഡി എഫ് സർക്കാരിന്റെ ചെയ്തി മൂലം സംസ്ഥാനത്ത് വികസനത്തിന്റെ സ്തംഭനാവസ്തയാണ് നിലനിന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്തത്തിൽ വന്ന യു ഡി എഫ് സർക്കാർ ജനങ്ങൾക്ക് പുതുപ്രതീക്ഷയാണ് തന്നിരിക്കുന്നത്. ത്രിതല പഞ്ചായത്തുകൾക്ക് അർഹിക്കപ്പെട്ട വിഹിതം നൽകിയും സാമ്പത്തികം ആയി കൂടുതൽ സഹായം നൽകിയും വിഡി സതീശൻ സർക്കാർ സംസ്ഥാനത്ത് വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ മാന്താനം ലാലൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണമല മുഖ്യപ്രഭാഷണം നടത്തി. അഡ്വ. റെജി തോമസ്, കുഞ്ഞുകോശി പോൾ, ലാലു തോമസ്, കോശി പി സക്കറിയ, ആർ ജയകുമാർ, എബി മേക്കരിങ്ങാട്ട്, ബിജു ടി ജോർജ്, ജോൺസൺ കുര്യൻ, സുരേഷ് ബാബു പാലാഴി, ജ്ഞാനമണി മോഹനൻ, സിപി ഓമനകുമാരി, വി. ജെ റെജി, സുനിൽകുമാർ ആഞ്ഞിലിത്താനം, ധന്യമോൾ ലാലി, മാലതി സുരേന്ദ്രൻ, ദേവരാജൻ, പിജി രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു

ആറന്മുള വള്ളസദ്യകൾ പതിനാറാം തീയതി ബുധനാഴ്ച പര്യവസാനിക്കും

0

ഈ വർഷത്തെ ആറന്മുള വള്ളസദ്യകൾ നാല് ദിവസങ്ങൾ കൂടി മാത്രം. പതിനാറാം തീയതി ബുധനാഴ്ച വള്ളസദ്യകൾ പര്യവസാനിക്കും. സെപ്റ്റംബർ 13 ന് 12, 14 ന് 10, 15 ന് 8,16 ന് 7 എന്നിങ്ങനെ 37 വള്ളസദ്യകൾ കൂടി നടക്കാൻ ഉണ്ട്. ഇതു വരെ 520 വള്ളസദ്യകൾ നടന്നു കഴിഞ്ഞു. ഇരുപതു വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്ക് മാറ്റി വെച്ചതുൾപ്പെടെ 577 വള്ളസദ്യകൾ ആണ് ബുക്ക്‌ ചെയ്തത്. ഈ വർഷം 55 ദിവസങ്ങൾ മാത്രം ആണ് വള്ളസദ്യകൾ നടന്നിട്ടുള്ളത്. ഇടയ്ക്കുണ്ടായ കഠിനമായ മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസങ്ങളിൽ വള്ളസദ്യകൾ നടന്നില്ല. 17 വള്ളസദ്യകൾ നടന്ന ദിവസങ്ങൾ വരെയും ഉണ്ട്. വെള്ളിയാഴ്ച നടന്ന പതിനഞ്ചു വള്ളസദ്യകളിൽ മാലക്കര, തൈമറവുംകര, മുതവഴി, ചെറുകോൽ, നെല്ലിക്കൽ,വേൺപാല, മല്ലപ്പുഴശേരി, തെക്കേ മുറി കിഴക്ക്, ഓതറ, മംഗലo, മുണ്ടങ്കാവ്, ചെന്നിത്തല, ഇടശ്ശേരിമല, കോയിപ്രം, തെക്കേ മുറി എന്നീ കരകൾ പങ്കെടുത്തു. ഇന്നലെ നടന്ന വള്ളസദ്യയിൽ പല പ്രമുഖരും പങ്കെടുത്തു.ഹൈകോടതി ജഡ്ജി ജസ്റ്റിസ്‌ പി കെ കുഞ്ഞികൃഷ്ണൻ, സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർ ഹരികുമാർ ജി, പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവും ആയ വയലാർ ശരത്ചന്ദ്ര വർമ, ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി വിജയൻ തുടങ്ങിവർ കഴിഞ്ഞ ദിവസത്തെ വള്ളസദ്യകളിൽ പങ്കെടുത്തു. സമാപന ദിവസം ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്യും. ഈ വർഷം ഇതിനോടകം ഒന്നര ലക്ഷം ആളുകൾ വള്ളസദ്യകളിൽ പങ്കെടുത്തു. കെ എസ് ആർ ടി സി നടത്തി വന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം പരിപാടി പതിനാറാം തീയതി അവസാനിക്കുകയാണ്. പള്ളിയോടങ്ങൾ പലതും തിരികെ വള്ളപുരയിൽ കയറ്റി തുടങ്ങി. അടുത്ത വർഷം ജൂലൈ മാസം പകുതിയോട് കൂടി ആണ് വള്ളസദ്യകൾ ആരംഭിക്കുന്നതന്ന് പബ്ളിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ പറഞ്ഞു.

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിലായി

0

പത്തനംതിട്ടയിൽ കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മുണ്ടുകോട്ടക്കൽ സ്വദേശിയായ രാജൻ എന്നയാളുടെ കൃഷി സ്ഥലത്ത് സ്ഥാപിച്ചിരുന്ന മോട്ടോറാണ് ഇയാൾ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. മോഷ്ടിച്ച മോട്ടോ ർ പത്തനംതിട്ടയിലെ ഒരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നവരുടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ് എച്ച് ഒ അനീഷ്‌ എബ്രഹാം , എസ് ഐ അൻസുദീൻ ജെ , എസ് സി പി ഒമാരായ ഷിബു,സുബിൻ, അൽസാം, സി പി ഒ ജിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്റ്റംബർ 11, 12 തീയതികളിൽ അടൂരിൽ നടക്കും ​

0

ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം 2026 സെപ്റ്റംബർ 11, 12 തീയതികളിൽ അടൂർ ലാൽസ് റസിഡൻസിയിൽ (അഡ്വ. പാരിപ്പളളി രവീന്ദ്രൻ നഗർ) നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
​രാജ്യത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ അഭിഭാഷക സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2027 ജനുവരിയിൽ വിജയവാഡയിൽ നടക്കുന്ന ലോയേഴ്സ് യൂണിയൻ്റെ 15-ാമത് ദേശീയ സമ്മേളനത്തിൻ്റെയും, ഒക്ടോബർ 10, 11 തീയതികളിൽ തലശ്ശേരിയിൽ നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിൻ്റെയും മുന്നോടിയായാണ് പത്തനംതിട്ട ജില്ലാ സമ്മേളനം നടക്കുന്നത്.
​സെപ്റ്റംബർ 11 വെളളി
​വൈകുന്നേരം 4.00 മണിക്ക് ജനപക്ഷ മാധ്യമ പ്രവർത്തനവും സമകാലിക ഇന്ത്യയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഡ്വ. കെ.എൻ. ബാലഗോപാൽ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ. എസ്. മനോജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ് സ്വാഗതം ആശംസിക്കും. മാധ്യമ പ്രവർത്തകൻ ആന്റോ അഗസ്‌റ്റ്യൻ വിഷയാവതരണം നടത്തും. തുടർന്ന് വിവിധ മാധ്യമ പ്രതിനിധികളും നേതാക്കളും സംസാരിക്കും.
​വൈകുന്നേരം 6.30ന് വള്ളിക്കോട് തെരുവരങ്ങിൻ്റെ ‘കൗമാരം’ കാക്കാരിശ്ശി നാടകം അരങ്ങേറും തുടർന്ന്.
​സെപ്റ്റംബർ 12 ശനിയാഴ്ച
​രാവിലെ 9.00 മണി: പ്രതിനിധി സമ്മേളനം രജിസ്ട്രേഷൻ.
​രാവിലെ 9.30: പതാക ഉയർത്തലോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡൻ്റ് അഡ്വ. ബി.കെ. ബിജു അധ്യക്ഷത വഹിക്കുന്ന സമ്മേളനം യൂണിയൻ സംസ്ഥ‌ാന സെക്രട്ടറി അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. വിവിധ രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും യൂണിയൻ സംസ്‌ഥാന ഭാരവാഹികളും അഭിവാദ്യമർപ്പിച്ചു സംസാരിക്കും.
​സമ്മേളനം വിജയിപ്പിക്കുന്നതിന് ഏവരുടെയും ക്രിയാത്മകമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ. എസ്. മനോജ്, ജില്ലാ പ്രസിഡന്റ് അഡ്വ. ബി.കെ. ബിജു, ജില്ലാ സെക്രട്ടറിയും കൺവീനറുമായ അഡ്വ. സി. പ്രകാശ് എന്നിവർ അഭ്യർത്ഥിച്ചു.

കേരള പോലീസ് സ്പോ‍‌ർട്സ് മാരത്തോണുമായി ബന്ധപ്പെട്ട് വിപുലമായ സ്വീകരണവും പരിപാടികളും സംഘടിപ്പിച്ചു

0

സെപ്റ്റംബർ 8,9,10 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന 47 – മത് കേരള പോലീസ് കായിക മേള 2026-ന്റെ ഭാഗമായി “YES TO SPORTS – NO TO DRUGS” എന്ന സന്ദേശമുയർത്തിക്കൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള പോലീസ് മാരത്തോണിന് പത്തനംതിട്ട ജില്ലയിൽ വിപുലമായ സ്വീകരണം നൽകി.
കാസർഗോഡ് നിന്ന് ആരംഭിച്ച മാരത്തോൺ വിവിധ ജില്ലകൾ പിന്നിട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവല്ല ഇടിഞ്ഞില്ലം വഴി പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു . തുടർന്ന് തിരുവല്ലയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി നീരേറ്റുപുറം വഴി ആലപ്പുഴ ജില്ലയിലേക്ക് കടന്നു പോയി . ജില്ലയിലേക്ക് എത്തിച്ചേർന്ന മരത്തോണിനെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് സ്വീകരിച്ചു . തുടർന്ന് പോലീസ് അത്ലെറ്റുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, യുവജനങ്ങൾ , കോളേജ് വിദ്യാർത്ഥികൾ , വിവിധ റസിഡൻസ് അസോസിയേഷനുകൾ, ബൈക്ക് റൈഡേഴ്സ്, റോളർ സ്കേറ്റിംഗ് ടീം, ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങി വിവിധ മേഖലകളിൽ പെട്ടവരുടെ സഹകരണത്തോടുകൂടി മാരത്തോൺ ജില്ലയിൽ പര്യടനം നടത്തി .
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക, കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പത്തനംതിട്ട ജില്ല പോലീസ് മേധാവി പറഞ്ഞു.
ഇതോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് 5.00 മുതൽ 7.00 വരെ അഴൂർ ‘റിവറിൻ ഫീൽഡ്’ ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ടൂർണമെന്റിൽ പത്തനംതിട്ട ജില്ലാ പോലീസ്, പത്തനംതിട്ട എക്സൈസ്, പത്തനംതിട്ട പ്രസ് ക്ലബ്ബ് എന്നീ ടീമുകൾ സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തു.
യുവജനങ്ങളിൽ കായികാഭിരുചി വളർത്തുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
കേരള പോലീസ് മാരത്തോണിന് തിരുവല്ല നഗരത്തിലെ എസ് സി എസ് ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. . വർഗീസ് മാമൻ എംഎൽഎ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, തിരുവല്ല തഹസിൽദാർ ശ്രീ. ജോബിൻ ജോർജ് പത്തനംതിട്ട അഡീഷണൽ SP ആർ ജയരാജ്‌ , തിരുവല്ല ഡി വൈഎസ് പി സന്തോഷ് , പത്തനംതിട്ട നർക്കോട്ടിക് സെൽ ഡിവൈ എസ് പി റെജി എബ്രഹാം എന്നിവർ പ്രസംഗിച്ചു. തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ നന്ദി പ്രകാശിപ്പിച്ചു.
കൂടാതെ പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരും കായികതാരങ്ങളും ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു .
“ഓപ്പറേഷൻ തൂഫാൻ” പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കായിക-ബോധവൽക്കരണ പരിപാടികളിൽ പൊതുജനങ്ങളും കായികപ്രേമികളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.
“YES TO SPORTS • NO TO DRUGS”എന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഓട്ടോറിക്ഷയിൽ നിന്ന് സ്വർണ്ണ നെക്ലസും മുപ്പതിനായിരം രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിലായി

0

പത്തനംതിട്ട ഇലവും തിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും , മുപ്പതിനായിരം രൂപയും കവർന്ന രണ്ടുപേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.ഓമല്ലൂർ മഞ്ഞിനിക്കര സ്വദേശി റബ്ബർ ഫാക്ടറിക്ക് സമീപം കോയിക്കകുന്നിൽ വീട്ടിൽ സിജോ സുനിൽ (20) , ഇലവുംതിട്ട മെഴുവേലി സ്വദേശി ചന്ദനക്കുന്ന് എന്ന സ്ഥലത്ത് കുറവൻപ്രാക്കൽ ചന്ദ്രമംഗലം വീട്ടിൽ ശ്രീരാഗ് (19) എന്നിവരാണ് പിടിയിലായത്.സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 9 മണിയോടെയായിരുന്നു പ്രതികൾ മോഷണം നടത്തിയത്. ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മെഴുവേലി സ്വദേശിയുടെ ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തി തുറന്നാണ് ഇരുപ്രതികളും ചേർന്ന് സ്വർണവും പണവും അപഹരിച്ചത്. മെഴുവേലി സ്വദേശിയുടെ പരാതി രേഖപ്പെടുത്തി ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പോലീസ് അന്ന് രാത്രി 10 മണിയോടെ രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചെടുത്ത സ്വർണവും പണവും കണ്ടെടുക്കുകയും ചെയ്തു.
ഇലവുംതിട്ട സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ കെ ആർ, പോലീസ് ഉദ്യോഗസ്ഥരായ നവീൻ എൻ , വിഷ്ണുരാജ് ആർ , അനന്ദു എസ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു.

പട്ടിയെ അഴിച്ചുവിട്ടതിനെ ചൊല്ലിതർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ

0

പത്തനംതിട്ട ഓമല്ലൂരിൽപട്ടിയെ അഴിച്ചു വിട്ടതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് മുതിർന്ന സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിക്കുകയും, താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടിക സ്വദേശി ഐമാലി എന്ന സ്ഥലത്ത് കുറ്റിയിൽ വീട്ടിൽ ഷാജി (45) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൂത്ത സഹോദരനായ സന്തോഷ് (50) നെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്ന് രാവിലെ ഷാജി വളർത്തുന്ന പട്ടിയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന പട്ടിയുടെ ശരീരത്ത് മുറിവുകൾ കാണപ്പെടുകയും സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടത് എന്നും , അതിനാൽ മറ്റു പട്ടികൾ കടിച്ച് ആണ് പ്രതിയുടെ പട്ടിക്ക് മുറിവ് പറ്റിയത് എന്നും ആരോപിച്ചായിരുന്നു ആക്രമണം. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി. അരുൺ , എസ് ഐ,അനീഷ് എബ്രഹാം, എസ് ഐ ആൻസുദീൻ , എസ് സി പി ഒ മാരായ അൽസാം വിജേഷ്, സുബിൻ , സി പി ഒ മാരായ മിഥുൻ , അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.