റാന്നിയിൽ വയല ഇടിക്കുളയെപ്പോലുള്ള മൺമറഞ്ഞ നേതാക്കളുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് അഡ്വ. പഴകുളം മധു എംഎൽഎ. മുൻ റാന്നി എംഎൽഎയും ജനകീയ നേതാവുമായിരുന്ന വയല ഇടിക്കുളയുടെ ചരമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാന്നിയുടെ മണ്ണിനോടും മനുഷ്യരോടും ചേർന്നുനിന്ന അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ശൈലി ഇന്നത്തെ തലമുറയ്ക്കും മാതൃകയാണെന്ന് അഡ്വ. പഴകുളം മധു പറഞ്ഞു.
റാന്നിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്മിജു ജേക്കബ്, ജോൺ മാത്യു ചക്കിട്ടയിൽ, ബിനോജ് ചിറക്കൽ, അനിയൻ വളയനാട്, ഷാജി നെല്ലിമൂട് തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും: അഡ്വ. പഴകുളം മധു എംഎൽഎ
RELATED ARTICLES

