Friday, October 30, 2026
HomeUncategorizedമകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തപ്രതി അറസ്റ്റിലായി

മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തപ്രതി അറസ്റ്റിലായി

കീഴ്‌വായ്‌പ്പൂരിൽ മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മരുമകന്റെ ഇടിയേറ്റ് സ്ത്രീയുടെ മൂക്കിന്റെ പാലം തകർന്നു.
രക്തം വാർന്ന് അവശനിലയരായ മണിയമ്മ64 നെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് എത്തിയ കീഴ് വായ്പൂർ പോലീസ് , പരിക്കേറ്റ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പ്രതിയായ കോട്ടയം ജില്ലയിൽ തൃക്കൊടിത്താനം കാലായിൽ പാലക്കുളം ഹൗസിൽ പ്രജീഷ് പ്രസന്നൻ (32) എന്നയാളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 24ന് രാത്രി 10 മണിയോടെയാണ് ഇയാൾ ഭാര്യമാതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുകയായിരുന്നു ഇവർ കീഴ് വായ്പൂർ സബ് ഇൻസ്പെക്ടർ നൗഫൽ , എ എസ് ഐ മുജീബ് , സി പി ഒ മാരായ , സന്തോഷ്‌ , വിഷ്ണുപ്രസാദ്, അൽ ബാദുഷ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments