Wednesday, September 16, 2026
Home Blog Page 3

ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം/അതിഥി അധ്യാപക നിയമനം/വാഹനം ആവശ്യമുണ്ട്/സ്‌പോട്ട് അഡ്മിഷന്‍/ഐ.ടി.ഐ പ്രവേശനം/ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം/രാത്രികാല വെറ്ററിനറി സര്‍ജന്‍ നിയമനം/വെറ്ററിനറി സര്‍ജന്‍ നിയമനം

0

മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം. അഭിമുഖം ഓഗസ്റ്റ് 31 രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍: 04682 322762.

രാത്രികാല വെറ്ററിനറി സര്‍ജന്‍ നിയമനം

പന്തളം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 31 രാവിലെ 11 ന് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (എ.സി.ഡി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: മെക്കാനിക്കല്‍ ഗ്രൂപ്പ് ട്രേഡുകളില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ ആറ് രാവിലെ 10 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.

ഐ.ടി.ഐ പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ സ്വീകരിക്കുന്നു. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി. സി, ഫീസ് സഹിതം ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിനകം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04682 258710, 8871886330.

സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ ഒന്നിന് നടത്തും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. വെബ്‌സൈറ്റ്: www.polyadmission.org .

വാഹനം ആവശ്യമുണ്ട്

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ആവിശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഇലന്തൂര്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ സെപ്റ്റംബര്‍ 14 വൈകിട്ട് മൂന്നിന് മുമ്പ് ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍: 0468 2362129.

അതിഥി അധ്യാപക നിയമനം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ആണ് യോഗ്യത. എം.ടെക്ക്, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ രണ്ട് രാവിലെ 11 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006423.

ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ രണ്ട് രാവിലെ 11 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006423

ആറന്മുള ജലമേള ; പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ എസ് ആർ റ്റി സി ബസുകൾ സർവീസ് നടത്തും

0

ആറന്മുള ജലമേള ; പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ എസ് ആർ റ്റി സി ബസുകൾ സർവീസ് നടത്തും

ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം ഈ വാഹനങ്ങളിൽ വരുന്നവർക്ക്ക്ഷേത്ര പരിസരത്തേക്കും , സത്രക്കടവ് ഭാഗത്തേക്കും പോകുന്നതിനായി നാല് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.

കോഴഞ്ചേരി , റാന്നി ഭാഗങ്ങളിൽ ഉള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വരുന്നവർക്ക് കോഴഞ്ചേരി കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തുനിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ചെങ്ങന്നൂർ മാലക്കര കോഴിപ്പാലം ഭാഗങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വരുന്നവർക്ക് മാലക്കര ഭാഗത്ത് ബസ് സൗകര്യം ലഭിക്കുന്നതാണ്.

പന്തളം കുളനട കിടങ്ങന്നൂർ നാൽക്കാരിക്കൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ വരുന്നവർക്ക് കിടങ്ങന്നൂർ മുതൽ ബസ് സൗകര്യം ലഭിക്കുന്നതാണ്.

പത്തനംതിട്ട ഇലന്തൂർ തെക്കേമല ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ വരുന്നവർക്ക് തെക്കേമലയിൽ നിന്നും വാഹന സൗകര്യം ലഭിക്കുന്നതാണ്.
വി വി ഐ പി യുടെ വാഹന വ്യൂഹം കടന്നുപോകുന്നതിന് തടസ്സം വരാത്ത രീതിയിൽ പരമാവധി പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആറന്മുള ഉത്രട്ടാതി ജലമേളയോട് അനുബന്ധിച്ച് എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പോലീസ്‌ പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തി

0

ആറന്മുള ഉത്രട്ടാതി ജലമേളയോട് അനുബന്ധിച്ച് എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുള്ളതായി ആറന്മുള പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

1. ആറന്മുള എഞ്ചിനീയറിങ് . കോളേജ് ഗ്രൗണ്ട് ( NEET പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെ വാഹനങ്ങൾ മാത്രം)

2. ശ്രീ വിജയാനന്ദ വിദ്യ പീഠം സ്കൂൾ ഗ്രൗണ്ട് ,ആറന്മുള

3. SVGVHSS നൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ട്

4. SVGVHSS നൽക്കാലിക്കൽ പട്ടക്കാല ഗ്രൗണ്ട്

5. പഴയ പോലീസ് സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ട് ( ഡ്യൂട്ടി ആവശ്യത്തിനായി വരുന്ന പോലീസ് വാഹനങ്ങൾ മാത്രം)

6. VHSS ഗ്രൗണ്ട് ,ആറന്മുള

7. മാർത്തോമാ സ്കൂൾ ഗ്രൗണ്ട് ,വഞ്ചിത്ര

8. വണ്ടിപേട്ട പാർക്കിംഗ് ഗ്രൗണ്ട് ,കോഴഞ്ചേരി

9. ST. തോമസ് സ്കൂൾ ഗ്രൗണ്ട് ,കോഴഞ്ചേരി.

10 ഗവണ്മെന്റ് ഹൈ സ്കൂൾ ,കോഴഞ്ചേരി.

11. പഞ്ചായത്ത്‌ പാക്കിങ് ഗ്രൗണ്ട് – കോഴഞ്ചേരി

12. പുന്നം തോട്ടം ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
അടൂർ, പന്തളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ SVGV HSS, നൽക്കാലിക്കൽ സ്കൂൾ പാർക്കിംഗ് ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.

ചെങ്ങന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ പീഠം പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് പാർക്ക് ചെയ്യേണ്ടത്.

പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോഴഞ്ചേരി പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.

കോഴഞ്ചേരി – റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ സെന്റ് തോമസ് HSS കോഴഞ്ചേരി ഗ്രൗണ്ടിലും ,
ഗവണ്മെന്റ് HSS കോഴഞ്ചേരി എന്നീ സ്കൂൾ ഗ്രൗണ്ടുകളിലും ആണ് പാർക്ക് ചെയ്യേണ്ടത്.
മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്നവയും ചെറിയ റോഡുകളിലൂടെ എത്തിച്ചേരുന്നവയും ആയ വാഹനങ്ങൾ , ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദേശിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ് എന്നും ആറന്മുള പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു

മദ്യപിച്ച് വാഹനമോടിച്ച് പത്തുപേരെ ഇടിച്ച് പരിക്ക് ഏൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

0

പത്തനംതിട്ട നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്തായി ഒരു വാഗണർ കാർ നിയന്ത്രണംവിട്ട് സമീപത്ത് നടന്നു പോവുകയായിരുന്ന പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചു . കാറോടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നു.അപകടത്തിൽ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) മരണപ്പെട്ടു.
തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6 45 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു.വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48) , കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിൽ ഗുരുതര പരിക്കുപറ്റിയ വിജയ് മണ്ഡൽ (വയസ്സ് 18 )അഷ്‌കുൽ ( 19,) വെസ്റ്റ് ബംഗാൾ സ്വദേശി അങ്കിത് ( 22) ആസാം സ്വദേശി
ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാൾ സ്വദേശി ( 33)സഞ്ജിത്ത് ( 18, )ആസാം സ്വദേശി എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതികൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും , കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതി മുമ്പാകെ ഹാജരാക്കും.

ഉത്രട്ടാതി ജലമേളക്ക് ഉപരാഷ്ട്രപതി എത്തുന്നതിനാൽ. ആറന്മുള എൻജിനീയറിങ് കോളേജിൽ എത്തുന്ന നീറ്റ് പരീക്ഷാർത്ഥികൾ ക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആറന്മുള പോലീസ്.

0

ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ബഹു : ഉപരാഷ്ട്രപതി എത്തിച്ചേരുന്നു. ഇതേദിവസം ആറന്മുള എൻജിനീയറിങ് കോളേജിൽ വച്ച് നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യാർത്ഥം ആറന്മുള പോലീസ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1. ആറന്മുള എൻജിനീയറിങ് കോളേജിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 7 മണി മുതൽ കോളേജിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.
2. പരീക്ഷാ സമയം രാവിലെ 9 മണി മുതൽ 12. 30 വരെ ആണ്.
3. വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി കോളേജിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.
4. പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്ക് (MC റോഡിലേക്ക് ) യാത്ര ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല.
5. പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ , കിടങ്ങന്നൂർ, വല്ലന , കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച ശേഷം വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകാവുന്നതാണ്.
6. എൻജിനീയറിങ് കോളേജിൽ നിന്നും ആറന്മുള – പന്തളം റോഡിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കിടങ്ങന്നൂർ എത്തി പത്തനംതിട്ടയിലേക്ക് ഇലന്തൂർ വഴിയോ ഇലവുംതിട്ട വഴിയോ പോകാവുന്നതാണ്.
7. ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകാവുന്നതാണ്.
8. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും, ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പരിപൂർണ്ണ ഗതാഗത നിയന്ത്രണം ആയിരിക്കും എന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

നാടൊന്നാകെ ഓണം ആഘോഷത്തിൽ മുഴുകിയ തിരുവോണനാളിലും കർമ്മനിരതരായി തിരുവല്ല പോലീസ്

0

തിരുവല്ലയിലെ നിരന്തരമായ അപകടങ്ങൾക്ക് ഇടയാക്കിയിരുന്ന തിരുവല്ല നഗരത്തിലെ റോഡുകളിലെ കുഴികൾ തിരുവോണ നാളിൽ തിരുവല്ല ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ അടച്ചു. തിരുവല്ല ടൗണിലെ എം.സി. റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും സ്ഥിരമായി അപകടക്കെണിയൊരുക്കിയിരുന്ന വലിയ കുഴികളാണ് പോലീസുകാർ നേരിട്ടിറങ്ങി നികത്തിയത്.തിരുവല്ല ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്‌പെക്ടർ കുരുവിള സക്കറിയയുടെ നേതൃത്വത്തിലായിരുന്നു ഈ ജനകീയ പ്രവർത്തനം. ഉത്സവ ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി ഇടപെടുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. എൻഫോഴ്‌സ്‌മെൻ്റ് ഗ്രേഡ് എസ് ഐ മനോജ് കുമാർ, ഗ്രേഡ് എ എസ് ഐ മാരായ പ്രമോദ്, മാത്യു പി ജോൺ, സിപിഒ മാരായ അമിത് ബാബു, സുനിൽകുമാർ, ജഗദീഷ് കൃഷ്ണൻ എന്നിവരും ഈ സേവനപ്രവർത്തനത്തിൽ പങ്കെടുത്തു

‘ഷാഡോ ടീം ഇൻ ആക്ഷൻ’ , അക്രമികൾ അഴിക്കുള്ളിലായി

0

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും സ്റ്റേഷനിലെ രണ്ട് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഷാഡോ ടീം രൂപീകരിച്ചിരുന്നു. ഓണാഘോഷങ്ങൾ നടക്കുന്നതിൽ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളും , കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരെയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും ഓണാഘോഷ പരിപാടികൾ സുഗമമായി പൂർത്തിയാക്കുന്നതിനുള്ള വഴിയൊരുക്കുകയും ആണ് ഇപ്പോൾ രൂപീകരിച്ച ഷാഡോ ടീമിന്റെ പ്രവർത്തന ഉദ്ദേശം. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ നാരങ്ങാനം തോന്നിയാമല എന്ന സ്ഥലത്ത് മധുമല ലക്ഷംവീട് പരിസരത്ത് മദ്യപിച്ച് പരസ്പരം ആക്രമിക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്ത രണ്ട് പ്രതികളെ ആറന്മുള പോലീസ് ഷാഡോ സംഘത്തിന്റെ സമയോചിതമായ നടപടിയിലൂടെ അഴിക്കുള്ളിലാക്കി.ഞായറാഴ്ച രാത്രി തോന്നിയാമല മധുമല ലക്ഷംവീട് പരിസരത്ത് പരസ്പരം ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത രണ്ടുപേരെയാണ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് ആറന്മുള പോലീസ് ജയിലഴിക്കുള്ളിൽ ആക്കിയത്. ആറന്മുള നാരങ്ങാനം തോന്നിയാമല എന്ന സ്ഥലത്ത് മധുമല ലക്ഷംവീട്ടിൽ മനു രാഘവൻ (34) തോന്നിയമല മധുമല ലക്ഷംവീട്ടിൽ വൈശാഖ് ശശി (22) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ഓണക്കാലത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും, മറ്റ് കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ ഇത്തരത്തിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആറന്മുള പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു

കടമ്മനിട്ടയിൽ യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

0

കടമ്മനിട്ട അന്ത്യാളൻകാവ് കഴിഞ്ഞ 19 ന് രാത്രി 9.15 ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അന്ത്യാളൻകാവ് സ്വദേശിയായ യുവാവിനെ ഒരു വെള്ള വാഗണർ കാറിൽ എത്തി , കാറിൽ ഇരുന്നുകൊണ്ട് വെട്ടി വീഴ്ത്തുകയും , വെട്ടുകൊണ്ട് തറയിൽ വീണ യുവാവിനെ കാറിൽ നിന്നിറങ്ങിയ അഞ്ചംഗ സംഘം മാരകായുധങ്ങൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം പ്രതികൾ ആക്രമണത്തിനിരയായ യുവാവിന്റെ രണ്ട് മൊബൈൽ ഫോണുകളും 20,000 രൂപയും കവർന്നെടുക്കുകയും ചെയ്തിരുന്നു.
ആറന്മുള നാരങ്ങാനം കടമ്മനിട്ട എന്ന സ്ഥലത്ത് തലക്കോട്ട് വഴിത്താനത്ത് വീട്ടിൽ റെജി ജോർജ് (39) , തിരുവനന്തപുരം മലയിൻകീഴ് സ്വദേശി മേപ്രക്കുഴി വടക്കേതിൽ വീട്ടിൽ രാജേന്ദ്രൻ മകൻ സുനിൽ ഗുപ്ത (45) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെക്കുറിച്ച് പ്രാഥമികമായി ഒരു വിവരവും ലഭ്യമായിരുന്നില്ല. ആക്രമണത്തിന് ഇരയായ യുവാവിനും പ്രതികളെ കുറിച്ച് കാര്യമായ സൂചന ഒന്നുമില്ലായിരുന്നു. ശ്രമകരമായ അന്വേഷണത്തിനൊടുവിൽ റെജി ജോർജിനെ ഏഴംകുളം കോട്ടമുകൾ എന്ന സ്ഥലത്തുനിന്നും , സുനിൽ ഗുപ്ത എന്നയാളെ ഏഴംകുളത്തു നിന്നും ആണ് ആറന്മുള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കേസിലെ ഒന്നാംപ്രതി റെജി ജോർജ് തിരുവനന്തപുരം ആലപ്പുഴ എറണാകുളം പത്തനംതിട്ട ജില്ലകളിലായി കൊലപാതകം മോഷണം പിടിച്ചുപറി ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിലും , സുനിൽ ഗുപ്ത കോഴിക്കോട് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മോഷണം പിടിച്ചുപറി കൊലപാതകശ്രമം ഉൾപ്പെടെ 17 ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് ആറന്മുള സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
ആറന്മുള സർക്കിൾ ഇൻസ്പെക്ടർ രാകേഷ് കുമാർ എം ആർ , എസ് ഐ ഉണ്ണികൃഷ്ണൻ എസ് സി പി ഒ അമീഷ് സി പി ഒ മാരായ വിഷ്ണു കെ എസ്, ഹിദായത്തുള്ള , ആറന്മുളയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തിലകൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ: മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0

നദിയെ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച മാരത്തോൺ നാടിന് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നതോടൊപ്പം മതസൗഹാർദ്ദത്തിൻ്റെയും സാമൂഹ്യ ഐക്യത്തിൻ്റെയും വേറിട്ട മാതൃകയായി
പ്രസിഡൻ്റ് റവ സജു ശാമുവേൽ സി യുടെയും യുവജനസഖ്യം ഭാരവാഹികളുടെയും നേതൃത്വത്തിൽ നദീ സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാരത്തോൺ ശ്രീപോരുരുട്ടിക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നുമാണ് ആരംഭിച്ചത്
തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹാർദ്ദ പരിപാടിക്ക് ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതിയുടെ പരിപൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചത് മതസൗഹാർദ്ദത്തിൻ്റെയും നാടിൻ്റെ പൊതുന്മയ്ക്കായുള്ള കൂട്ടായ്മയുടെയും ഹൃദ്യമായ അനുഭവമായി ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് അജേഷ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു
ഈ അസുലഭ സന്ദർഭത്തിന്റെ സ്മരണ നിലനിർത്താനായി ക്ഷേത്രാങ്കണത്തിൽ റവ സജു ശാമുവേൽ സി, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ശ്രീ അജേഷ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഗിരി കുമാർ തുരുത്തിക്കാട് പ്രദേശത്തെ മുതിർന്ന വൈദീകൻ റവ എം സി ജോൺ മരുതുക്കുന്നേൽ എന്നിവർ ചേർന്ന് ഫലവൃക്ഷത്തെ നടുകയും ചെയ്തു
സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാരത്തോണിൽ യുവജനസഖ്യത്തോടൊപ്പം ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതി അംഗങ്ങൾ, തുരുത്തിക്കാട് ബിഎഎം കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയേർസ്,തുരുത്തിക്കാട് പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ എന്നിവരും അണിചേർന്നു
നദീ സംരക്ഷണ സന്ദേശത്തോടൊപ്പം
നാടിൻ്റെ പൊതുന്മക്കായി ഒരുമിക്കുവാൻ ജാതിമതഭേദങ്ങൾ തടസമല്ല എന്ന മനോഹര മാതൃകയായി തുരുത്തിക്കാട് ഗ്രാമത്തിലെ ഈ പ്രഭാതം മാറി