റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടിയന്ന നിഗമനത്തിൽ ആൾക്കായി റാന്നി ഫയർ ഫോഴ്സും പത്തനംതിട്ട സ്കൂബ ടീമും ചേർന്ന് തിരച്ചിൽ നടത്തി. വെള്ളിയാഴ്ച വൈകിട്ട് 3.30-ഓടെയാണ് സംഭവം. പാലത്തിലൂടെ പോയ യാത്രക്കാരാണ് ഒരാൾ നദിയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്.
പോലീസും ഫയർ ഫോഴ്സും ഉടൻ തന്നെ സ്ഥലത്തെത്തി വൈകിട്ട് 6 മണി വരെ നദിയിൽ പാലത്തിനു കീഴിലും താഴെയുമായി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാത്രിയായതിനാൽ നിരച്ചിൽ നിർത്തി. റാന്നി ഫയർഫോഴ്സ് യൂണിറ്റിലെ എ. എസ്.റ്റി. ഒ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ സ്കൂബാ ടീമിലെ സുജിത് നായർ, രാകേഷ് എന്നിവർ ചേർന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.പാലത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലെ രേഖകൾ പരിശോധിച്ചതിൽ നിന്ന്, ചാടിയത് കുടമുരുട്ടി സ്വദേശി രാജനാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ആൾ ചാടിയയെന്ന നിഗമനത്തിൽതിരച്ചിൽ നടത്തുന്നു
RELATED ARTICLES

