Saturday, October 31, 2026
HomeUncategorizedമല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7മുതൽ 11 വരെ നടക്കും

മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7മുതൽ 11 വരെ നടക്കും

മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7മുതൽ 11 വരെ നടക്കും
മല്ലപ്പള്ളി ഉപജില്ലയിലെ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം ചെങ്ങരൂർ സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ , എം.ജി. ഡി. ഹൈസ്കൂൾ പുതുശ്ശേരി എന്നീ സ്കൂളുകളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘ രൂപീകരണം. ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രിൻസിപ്പാൾ സിസ്റ്റർ മെർലിറ്റ് അധ്യക്ഷത വഹിച്ചു.കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മല്ലപ്പള്ളി എ ഇ ഒ ജയചന്ദ്രൻ കെ സ്വാഗതം ആശംസിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സാബു, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അപ്പുക്കുട്ടൻ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനു എബി വർഗീസ്, കവിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സി ജോൺ, കുന്നന്താനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി, പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സാം പട്ടേരി,സ്കൂൾ എച്ച്. എം.സിസ്റ്റർ ലീമാ റോസ്, മല്ലപ്പള്ളി ബിപിസി ആശ പി എസ് , ജി ജി വർഗീസ്,ടി. എച്ച്. ഹാഷിം,രാജൻ.കെ.കെ,കുര്യൻ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിനായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും സ്കൂൾ പ്രിൻസിപ്പൽ ജനറൽ കൺവീനറായും വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ഗ്രാമ പഞ്ചായത്ത് മെമ്പർമാരും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 7ന് രചന മത്സരങ്ങൾ എം ജി ഡി ഹൈസ്കൂൾ പുതുശ്ശേരിയിലും 9,10,11 തീയതികളിൽ കലാ മത്സരങ്ങൾ ചെങ്ങരൂർ സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments