Wednesday, September 16, 2026
HomeUncategorizedഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകൾക്കിടെ വെച്ചൂച്ചിറ കുന്നം അച്ചടി പാറയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകൾക്കിടെ വെച്ചൂച്ചിറ കുന്നം അച്ചടി പാറയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകൾ ജില്ലയിൽ എല്ലായിടത്തും തുടർന്നു വരുന്നതിനിടെ , നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി.
വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ ചേത്തക്കൽ കുന്നം അച്ചടിപ്പാറ എന്ന സ്ഥലത്ത് ഒരു റബ്ബർ തോട്ടത്തിന്റെ വശത്തായുള്ള നടപടിയോട് ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് 67 സെന്റീമീറ്റർ നീളമുണ്ട്.
റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ തോട്ടം. നിലവിൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല.
വെച്ചൂച്ചിറ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകുമാർ , സി പി ഒ മാരായ പി.കെ.ലാൽ , സോജു , രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി തെളിവിലേക്ക് കോടതിയിൽ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments