Saturday, October 31, 2026
HomeUncategorizedവനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചയാൾ അറസ്റ്റിലായി

വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചയാൾ അറസ്റ്റിലായി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ . ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ആളെ എറണാകുളത്തു നിന്നും അടൂർ പോലീസ് പിടികൂടി.
മലപ്പുറം ജില്ലയിൽ മഞ്ചേരി കൂമൻ കുളം തൃക്കാലങ്ങോട് എന്ന സ്ഥലത്ത് കോഴിത്തല പുള്ളൂർ ഹൗസിൽ രാജൻ ജോസഫ് (48) എന്നയാളെയാണ് അടൂർ പോലീസ് എറണാകുളം കാക്കനാട് നിന്നും അറസ്റ്റ് ചെയ്തത്.
2026 ജനുവരി 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ഇയാൾ   വൈറ്റ്സ്വാൻ റ്റി വി ,രാജൻ ജോസഫ് എന്നീ പേരുകളിൽ ഉള്ള രണ്ട് ഫേസ്ബുക്ക് പേജുകൾ വഴിയും യൂട്യൂബ് ചാനൽ വഴിയും വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
മലപ്പുറം മഞ്ചേരി തൃക്കാലങ്ങോട് സ്വദേശിയായ ഇയാൾ എറണാകുളം കാക്കനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2025 സെപ്റ്റംബർ മാസത്തിലും ഇയാൾ ഇതേ രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയിരുന്നു.ശനിയാഴ്ച വൈകുന്നേരം 4 45 മണിയോടെ എറണാകുളത്തുനിന്നും കസ്റ്റഡിയിലെടുത്ത് ഇയാളെ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഞായറാഴ്ച രാവിലെ 11:45 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ അജയൻ. ജെ , എസ് ഐ മാരായ ദീപു ജി എസ് , രാധാകൃഷ്ണപിള്ള , എസ് സി പി ഒശ്രീജിത്ത് , സി പി ഒ മാരായ നിതിൻ , ബൈജു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments