Wednesday, June 17, 2026
HomeUncategorizedലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി പഞ്ചായത്തും എം എസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ...

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി പഞ്ചായത്തും എം എസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി

റാന്നിയിൽ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി റാന്നി പഞ്ചായത്തും എം എസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. ഫുട്ബോളാണ് ലഹരിയെന്ന ആശയം മുൻ നിർത്തിയാണ് ലഹരി വിരുദ്ധറാലി നടത്തിയത് തിങ്കൾ രാവിലെ 10ന്
പെരുമ്പുഴ ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലിക്ക് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഫ്ലാഗോഫ് ചെയ്തു. റാന്നി എംഎൽഎ പഴകുളം മധു ആശംസ അർപ്പിച്ചു. ഡോ. അജാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബാബുരാജ് റാലിക്ക് നേതൃത്വം നല്കി
ജനപ്രതിനിധികൾ, എക്സൈസ്, ഹരിത കർമസേന, കുടുംബശ്രീ, എംഎസ് സ്കൂളിലെ എസ്പിസി, എൻഎസ്എസ്, ലി റ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ്
ഗൈഡ് കുട്ടികൾ ചേർന്ന് നടത്തിയ റാലി പോലീസ് സ്റ്റേഷൻ പടിയിലെത്തി തിരിഞ്ഞ് . എംഎസ് ഗ്രൗണ്ടിൽ എത്തി.തുർന്ന് നടന്ന പെനൽറ്റി ഷൂട്ട് ഔട്ട് സൗഹൃദ മത്സരം സ്കൂ‌ൾ മാനേജർ കെ.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സ്മിജു ജേക്കബ്, പ്രഥമാധ്യാപിക സിംലമോൾ ഏബ്രഹാം, പഞ്ചായത്ത് ജീവനക്കാർ അദ്ധ്യാപകർപങ്ക്ടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments