Friday, October 30, 2026
HomeUncategorizedറാന്നിയിൽ ബൈക്കിന് പിന്നിൽ സഞ്ചരിച്ച വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

റാന്നിയിൽ ബൈക്കിന് പിന്നിൽ സഞ്ചരിച്ച വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

 റാന്നിയിൽ  ബൈക്കിന് പിന്നിൽ സഞ്ചരിച്ച വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കൽ ബിനുവിന്റെ മകൻ അലക്സാണ്ടർ 12 ആണ് മരിച്ചത്. റാന്നി എസ് സി യു പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അലക്സാണ്ടർ തിങ്കളാഴ്ച പകൽ മൂന്നോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതിക്കും മക്കപ്പുഴ ക്കും ഇടയിൽ വച്ചായിരുന്നു അപകടം. ഇവർ മന്ദമരുതിയിൽ നിന്ന് മക്കപ്പുഴയിലേക്ക് പോകുമ്പോൾ റോഡിന് ഇടത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കാരനുമായി സ്കൂട്ടർ നിർത്തി സംസാരിച്ചു. പിന്നീട് പെട്ടെന്ന് റോഡിലേക്ക് സ്കൂട്ടർ തിരിച്ച് ഇറങ്ങിയപ്പോൾ പുറകെ വന്ന കാറുകളിൽ ആദ്യത്തേത് ഇവരെ ഇടിച്ച് വീഴ്ത്തി. സ്കൂട്ടറിൽ നിന്നും തെറിച്ച റോഡിലേക്ക് വീണ അലക്സാണ്ടറിന്റെ ശരീരത്തിലൂടെയാണ് തൊട്ടു പുറകെ വന്ന കാർ കയറിയിറങ്ങിയത് . റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുഹൃത്തിന് പരിക്കില്ല.
ലൗലിയാണ് മാതാവ് സഹോദരി ഏഞ്ചൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments