പത്തനംതിട്ടയിലെ ബാറിൽ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ രണ്ട് യുവാക്കളെ മുഖത്തും കൈയിലും കുത്തി പരിക്കേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കൂടൽ സ്റ്റേഡിയം ജംഗ്ഷൻ എന്ന സ്ഥലത്ത് ബിന്ദു ഭവൻ വീട്ടിൽ അഖിൽ തങ്കപ്പൻ (34) ആണ് പിടിയിലായത്. ഒക്ടോബർ 12 തിങ്കളാഴ്ച വൈകുന്നേരം 6 30 ഓടെയാണ് പത്തനംതിട്ടയിലെബാറിൽ കത്തിക്കുത്ത് ഉണ്ടായത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പുറമറ്റം സ്വദേശിയായ പ്രജിത്ത് സുഹൃത്തായ സാജൻ എന്നിവരെ പ്രതി അരയിൽ കരുതിയിരുന്ന കത്തികൊണ്ട് മുഖത്തും കയ്യിലും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. പ്രജിത്തിന്റെ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വളരെ വേഗം അന്വേഷണം ആരംഭിച്ചു. കറുത്ത ഷർട്ടും കറുത്ത കൈലിയും ധരിച്ച് ഒരാൾ ആണ് ആക്രമിച്ചത് എന്ന് മാത്രമാണ് പരാതിക്കാരൻ പോലീസിന് നൽകിയ വിവരം. തുടർച്ചയായ അന്വേഷണത്തിനുള്ളിൽ പത്തനംതിട്ട പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി കൂടൽ പോലീസ് സ്റ്റേഷനിലും മറ്റു പോലീസ് സ്റ്റേഷനുകളിലുമായി മോഷണം, മയക്കുമരുന്ന് , അബ്കാരി കേസുകൾ ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ് ഐ അനീഷ് എബ്രഹാം , എസ് ഐ ഹരി കൃഷ്ണൻ , എസ് സി പി ഒ റാം മോഹൻ , സി പി ഒമാരായ അനീഷ്, മിഥുൻ, അരുൺ, സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ടയിലെ ബാറിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി
RELATED ARTICLES

