പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കീഴുവായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മല്ലപ്പള്ളി മഠത്തും കുന്നേൽ വീട്ടിൽ ജേക്കബ് തോമസ് (52) ആണ് പിടിയിലായത്. പെൺകുട്ടിയെ ഇയാൾ 2019 മുതൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം വരെയും പലതവണയായി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു. പലതവണ കടന്നു പിടിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് കുട്ടി പീഡന ശ്രമത്തെപ്പറ്റിയുള്ള വിവരം പുറത്തു പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത കീഴ് വായ്പൂർ പോലീസ് വളരെ വേഗം പ്രതിയെ അറസ്റ്റ് ചെയ്തു.എസ് ഐ നൗഫൽ ,സി പി ഒ മാരായ സുനിൽകുമാർ, അരുൺരാജ് , അർജുൻ , വിഷ്ണു ഐ വിഎന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിലായി
RELATED ARTICLES

