Saturday, October 31, 2026
HomeUncategorizedഓപ്പറേഷൻ തൂഫാൻ 2.0 പന്തളത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി

ഓപ്പറേഷൻ തൂഫാൻ 2.0 പന്തളത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി

ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ ഡാൻസാഫ് ടീമിന്റെയും , പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് തിങ്കളാഴ്ച രാത്രി 11 ഓടെ എം ഡി എം എയുമായി യുവാവ് പന്തളം പോലീസിന്റെ പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വടശ്ശേരിക്കര കുമരംപേരൂർ ഓം നിവാസിൽ സുജിത്ത് സോമൻ (39) ആണ് ആദ്യം പിടിയിലാകുന്നത്. ഇയാളുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 8.609 ഗ്രാം എംഡി എം എയും പിടിച്ചെടുത്തു.പന്തളം മെഡിക്കൽ മിഷന് സമീപം മധുക്കൽ എന്ന സ്ഥലത്ത് നടത്തിയ വാഹന പരിശോധനക്കിടെ ആണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് എംഡി എം എ നൽകിയ കരുനാഗപ്പള്ളി ചെറിയഴീക്കൽ പുത്തൻപുരയിൽ വീട്ടിൽ രമേശ് തങ്കക്കുട്ടൻ (33) എന്നയാളെ ചെറിയഴിക്കൽ എന്ന സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബുക്കുറുപ്പ്, പത്തനംതിട്ട ഡാൻസാഫ് എസ് ഐ യു വിഷ്ണു , പന്തളം എസ് എച്ച് ഒ SI എബിൻ പ്രസാദ്, എസ് ഐ വിനോദ് കുമാർ സി വി , എ എസ് ഐപ്രസന്നൻ, പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ , ഹരി,കൃഷ്ണലാൽ
ഡാൻസാഫ് സംഘാംഗങ്ങളായ ബിനു,സുജിത്ത്,മിഥുൻ ജോസ്,ഷെഫീഖ്,ജിതിൻ,അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments