Saturday, October 31, 2026
HomeUncategorizedഓപ്പറേഷൻ തൂഫാൻ 2. 0 മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിലായി

ഓപ്പറേഷൻ തൂഫാൻ 2. 0 മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിലായി

മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിലായി
മാരക മയക്കുമരുന്ന് വിൽപ്പന സംഘാംഗത്തെ സാഹസിക നീക്കത്തിലൂടെ പന്തളം പോലീസ് പിടികൂടി. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ട് പുത്തൻവീട്ടിൽ ഷഹാബുദ്ദീന്റെ മകൻ മുഹമ്മദ് അനസ് (29) നെ ആണ് പന്തളം പോലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്.ഈ വർഷം മെയ് മാസത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എം ഡി എം എ.യുമായി പറക്കോട് കോട്ടമുകൾ സ്വദേശികളായ മുഹമ്മദ് ഷാ, ഷംനാദ് എന്നിവരെ പിടികൂടിയിരുന്നു. തുടർന്നാണ് കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് മയക്കുമരുന്ന് ശൃംഖലയിലെ എല്ലാ കണ്ണികളെയും പിടികൂടണമെന്ന് കർശന നിർദേശം നൽകുകയും അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയുംചെയ്തു.തുടരന്വേഷണത്തിൽ കടയ്ക്കാട് സ്വദേശിനിയായ ഷെമീന ഖാനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്ന് രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയും ഈ കേസിലെ മുഖ്യപ്രതിയുമായ നൈജീരിയൻ സ്വദേശിയായ വിദേശ പൗരൻ സാമുവൽ ക്ലബ്സൻ വോക്കാഫോർ എന്നയാളെയും ഒരാഴ്ച ഡൽഹിയിൽ തമ്പടിച്ച് അതിസാഹസികമായി പന്തളം പോലീസ് പിടികൂടിയിരുന്നു. നൈജീരിയൻ പൗരന്റെ മയക്കുമരുന്ന് നിർമ്മാണ യൂണിറ്റ് അടക്കം പോലീസ് നശിപ്പിക്കുകയുംചെയ്തിരുന്നു.കേസിലെ പ്രതിയായ മുഹമ്മദ് ഷാക്ക് നൈജീരിയക്കാരൻ സാമുവലിനെ പരിചയപ്പെടുത്തി കൊടുത്തത് ഇപ്പോൾ പിടിയിലായഅനസ്ആയിരുന്നു.ബാംഗ്ലൂരിൽ യൂബർടാക്സിയുടെ മറവിൽ ലഹരി വില്പനയുടെ മുഖ്യ കാരിയറായിരുന്നു ഇയാൾ. പോലീസ് ഇവരെ പിടികൂടിയതറിഞ്ഞ് ആദ്യം ഡൽഹിയിലേക്കും തുടർന്ന് മണാലിയിലേക്കും ഒളിച്ചുകടന്ന അനസ് അടുത്തിടെയാണ് മടങ്ങിയെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന സിംകാർഡുകളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ച് താൻ ഒരിക്കലും പിടിയിലാവുകയില്ല എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ഇയാൾ .പന്തളം പോലീസിന്റെ ആറുമാസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പ്, എസ് ഐ എബിൻ പ്രസാദ്, എഎസ് ഐ മാരായ ബി ഷൈൻ,സുരേഷ് കുമാർ,പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ , എസ് ഷൈൻ എന്നിവർ അടങ്ങിയ അന്വേഷണസംഘം വർക്കലയിൽ നിന്നും അതിസാഹസികമായി ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

RELATED ARTICLES

Most Popular

Recent Comments