Friday, October 30, 2026
HomeUncategorizedപെൺകുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.

പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വളഞ്ഞവട്ടം എന്ന സ്ഥലത്ത് കണ്ടത്തിലെ ചതുപ്പിൽ എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് വ്യക്തമായി.
2023 ഓഗസ്റ്റ് 12ന് വൈകുന്നേരം 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ദീർഘനാളത്തേ അന്വേഷണത്തിനൊടുവിൽ തിരുവല്ല ഡിവൈഎസ്പി സന്തോഷ്‌ PR ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുട്ടിയുടെ അമ്മയും കേസിലെ മൂന്നാം പ്രതിയും ആയ മഞ്ജുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പാലക്കാട് കന്നിമാരി മീൻകര എന്ന സ്ഥലത്ത് ചെമ്മണാമ്പതി കോളനിയിൽ ഇസക്കി എന്നയാളുടെ ഭാര്യ മഞ്ജു (38) ആണ് ഇപ്പോൾ പിടിയിൽ ആയത്.പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ പരിധിയിലുളള മീൻകട ഡാമിന് സമീപമുളള ചെമ്മണ്ണതോട് എസ് ടി കോളനിയിലെ പ്രമോട്ടറും ഇതേ കോളനിയിൽ താമസക്കാരിയും ഇടയ്ക്കിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാടോടിയുമായ മഞ്ജു 38 ന് 2023 ൽ താമസസ്ഥലത്ത് നിന്ന് പോകുമ്പോൾ 8 മാസം പ്രായമുള്ള പെൺകുട്ടി കൂടെ ഉണ്ടായിരുന്നു . പിന്നീട് മഞ്ജു മടങ്ങി ചെന്നപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാത്തതിനാൽ സ്ഥലത്തെ ST പ്രമോട്ടർ മഞ്ജുവിനോട് അന്വേഷിക്കുകയും മഞ്ജു കുട്ടിക്ക് എന്ത് സംഭവിച്ചുയെന്ന് വ്യക്തമായി പറയാത്തതിൽ സംശയം തോന്നിയ പ്രമോട്ടർ ഈ വിവരം മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് മഞ്ജുവിനെ പോലീസ് സ്റ്റേഷനിൽ കൂട്ടി കൊണ്ട് പോയി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.2023 ൽ മഞ്ജു ഭർത്താവായ എസക്കിയോട് പിണങ്ങി നാടുവിടുകയും ആലപ്പുഴ കളർകോടുളള ഒരു കടയിൽ ഇരിക്കുന്ന സമയം നാടോടിയായ ശിവൻ എന്നയാൾ സമീപിച്ച് മഞ്ജുവിനെയും കൂടെയുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെയും നോക്കിക്കൊള്ളാമെന്ന് പറയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ മഞ്ജു ശിവന്റെ കൂടെ ചങ്ങനാശ്ശേരിയിൽ വരുകയും അവിടെ ശിവനോടൊപ്പം കുട്ടിയുമായി ഒരു കടതിണ്ണയിൽ കഴിഞ്ഞു വരവെ 2023 ഓഗസ്റ്റ് മാസം രാത്രി കുഞ്ഞ് കിടന്ന് കരഞ്ഞപ്പോൾ ശിവൻ ദേഷ്യപ്പെട്ട് കുഞ്ഞിന്റെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.
തുടർന്ന് ഇരുവരും ചേർന്ന് ശിവന്റെ അനിയൻ ശക്തി എന്നയാളെ വിളിച്ചു വരുത്തുകയും ശക്തി കൊണ്ടുവന്ന ഒരു സ്കൂട്ടറിൽ ശിവനും മഞ്ജുവും കൂടി കുഞ്ഞിന്റെ ശവശരീരം കടത്തിക്കൊണ്ടുവന്ന് പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലുളള വളഞ്ഞവട്ടം എന്ന സ്ഥലത്ത് പുല്ല് പിടിച്ചു കിടക്കുന്ന ഒരു ചതുപ്പിൽ ഉപേക്ഷിച്ചു പോവുകയുമാണ് ചെയ്തത്. മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ മഞ്ജു കുറ്റം സമ്മതിക്കുകയും മൊഴി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന പ്രത്യേക പോലീസ് സംഘം മഞ്ജുവിനെ കസ്റ്റഡിയിൽ എടുക്കുകയും പുളിക്കീഴ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.തിരുവല്ല ഡിവൈഎസ്പി പി ആർ സന്തോഷ്‌ ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ
എസ് ഐ ധന്യ എ എസ് ഐമാരായ രാജേഷ് കുമാർ ,സുബി , എസ് സി പി ഒ മാരായ ശ്രീജിത്ത്‌, അജിത , സി പി ഒ മാരായ വിനീഷ് ഗീതു എന്നിവരാണ് ഉണ്ടായിരുന്നത്.ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവൻ, ശക്തി എന്നിവർക്കായി ഊർജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ അറസ്റ്റിലായ മൂന്നാം പ്രതി മഞ്ജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments