Thursday, September 17, 2026
HomeUncategorizedവനിത ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയ ആൾ റിമാൻഡിലായി

വനിത ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയ ആൾ റിമാൻഡിലായി

വനിത ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയ ആൾ റിമാൻഡിലായി
അടൂരിൽ മുൻപ് ഇതേ കുറ്റത്തിന് ഇയാളെ അടൂർ പോലീസ് എറണാകുളം കാക്കനാട് നിന്നും അറസ്റ്റ് ചെയ്യുകയും റിമാൻഡ് അപേക്ഷ സഹിതം ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു ഇയാൾക്ക് ജാമ്യം അനുവദിച്ചതിനാൽ ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ തുടർന്നും ഇയാൾ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപങ്ങളും നടത്തിയതിനാൽ ഐ റ്റി ആക്ട് അനുസരിച്ചുള്ള ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു ജി എസ് , പോലീസ് ഉദ്യോഗസ്ഥരായ റാഷിക്ക് , ബൈജു എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം മരോട്ടിചുവട് എന്ന സ്ഥലത്തുനിന്നുംഅറസ്റ്റ് ചെയ്തു കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. സമാന രീതിയിലുള്ള കുറ്റകൃത്യം ആവർത്തിച്ചതിനാൽ കോടതി ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും റിമാൻഡ് ചെയ്യുകയും ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments