Saturday, October 31, 2026
HomeUncategorizedറാന്നി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7 മുതൽവെച്ചൂച്ചിറയിൽ . സ്വാഗത സംഘം രൂപീകരിച്ചു

റാന്നി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7 മുതൽവെച്ചൂച്ചിറയിൽ . സ്വാഗത സംഘം രൂപീകരിച്ചു

റാന്നി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7,9,10,11 തീയതികളിൽ വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ നടക്കും. റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2500 ൽ അധികം കലാപ്രതിഭകൾ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രമാദേവി ഉദ്ഘാടനം ചെയ്തു.ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ഫിലിപ്പ്, നിഷ അലക്സ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇ വി വർക്കി, അംഗങ്ങളായ രാജി വിജയകുമാർ, ബിന്ദു തോമസ്,അനീഷ് കുന്നപ്പുഴ, ഷാജി കൈപ്പുഴ,ലിനോജ്‌ കണയങ്കൽ,പ്രിയ സുരേന്ദ്രൻ,, ലിനി ജയൻ,മഞ്ജു മോളിക്കൽ,ഷിജി, അനു,റെസി ജോഷി,സതീഷ് കെ പണിക്കർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രജിത ആർ നായർ, സാബു പുല്ലാട്ട്, വി ജി കിഷോർ, സന്തോഷ്‌ ബാബു, ടി കെ സാജു, , ആർ വരദരാജൻ, ഷൈനു ചാക്കോ, ഫെമി ഹേമന്ത്,എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ആന്റോ ആന്റണി എം പി, പഴകുളം മധു എം എൽ എ, ദീനാമ്മ റോയ്, സോണിയ മനോജ്‌, ടി കെ സാജു എന്നിവർ രക്ഷാധികാരികളും എസ് രമാദേവി (ചെയർമാൻ ) സതീഷ് കെ പണിക്കർ (വർക്കിംഗ്‌ ചെയർമാൻ )സാബു പുല്ലാട്ട് (ജനറൽ കൺവീനർ ) രജിത ആർ നായർ (ട്രഷറര്‍ )എന്നിവരടങ്ങുന്ന 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments