Thursday, September 17, 2026
HomeUncategorizedതുടർച്ചയായ മോഷണം നടത്തുന്ന തമിഴ്നാട് കവർച്ചാ സംഘം ഏനാത്ത് പോലീസിൻ്റെ പിടിയിലായി

തുടർച്ചയായ മോഷണം നടത്തുന്ന തമിഴ്നാട് കവർച്ചാ സംഘം ഏനാത്ത് പോലീസിൻ്റെ പിടിയിലായി

രണ്ട് മോഷണങ്ങൾക്കുശേഷം അടുത്ത കവർച്ചക്കായി പദ്ധതിയിട്ട തമിഴ്നാട് സംഘത്തേയാണ്
ഏനാത്ത് പോലീസ് പിടികൂടിയത് ഏനാത്ത് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണങ്ങൾക്കായി ഏനാത്ത് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് തേനി ജില്ലയിൽ മാതാകോവിൽ സ്ട്രീറ്റ് എന്ന സ്ഥലത്ത് ആരോഗ്യസ്വാമി മകൻ ജെറ്റ്‌ലി (30)
തമിഴ്നാട് തേനി ജില്ലയിൽ കമ്പം എന്ന സ്ഥലത്ത് ഗണപതിയുടെ മകൻ രാജ (57) എന്നിവരെയാണ് ഏനാത്ത് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിനൊടുവിൽ ഏനാത്ത് നിന്നുതന്നെ പിടികൂടിയത്. മോഷണങ്ങളുടെ സൂത്രധാരനായ മറ്റൊരാളെ കൂടി പിടികൂടുവാൻ ഉണ്ട്. മെയ് 31ന് രാത്രി വയലാ ഏറത്ത് എന്ന സ്ഥലത്തുള്ള ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. ഈ സംഭവത്തിലേക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജൂൺ ആറാം തീയതി രാത്രി ഏനാത്ത് നെടുമൺ അഴകത്ത് പടി എന്ന സ്ഥലത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ പിൻ വാതിൽ തകർത്ത് അകത്തു കയറുകയും സിസിടിവി ക്യാമറയുടെ ഡിവിആർ മോഷ്ടിക്കുകയും ചെയ്തത്. ഈ വീട്ടിൽ സ്വർണ്ണമോ പണമോ ഒന്നും സൂക്ഷിച്ചിരുന്നില്ല. ഇത് മോഷ്ടാക്കളെ നിരാശരാക്കി. അരിശം പൂണ്ട സംഘം വീടിന്റെ മുൻ വാതിൽ നശിപ്പിക്കുകയും മുറ്റത്ത് കിടന്ന ഥാർ ജീപ്പിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു. ഈ സംഭവത്തിലും ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഓരോ മോഷണങ്ങൾക്കുശേഷവും തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രതികൾ അടുത്ത മോഷണത്തിനായി ഇതേ സ്ഥലത്തേക്ക് എത്തുന്നതായും പോലീസ് മനസ്സിലാക്കി. ഒരു പച്ചക്കറി ലോറിയിൽ ഏനാത്ത് എത്തിയ പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് വ്യാഴാഴ്ച വെളുപ്പിന് 2.30 മണിക്ക് കുറുമ്പകര, തിരുമങ്ങാട് എന്ന സ്ഥലത്തുനിന്നും ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഏനാത്ത് പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷിജി കെ , എസ് ഐവിഷ്ണുരാജ് , എസ് സി പി ഒ സുനിൽ സി പി ഒ മാരായ അനൂപ്, ഷഹീർ , നബിൽഷ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ വീടുകളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും , കൂടുതൽ അന്വേഷണം നടത്തി കണ്ടെത്തുവാനുള്ള പ്രതിയെയും ഉടൻ പിടികൂടുമെന്നും എനാത്ത് ഇൻസ്പെക്ടർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments