ആറന്മുള വള്ളസദ്യ, വള്ളംകളി അഷ്ടമിരോഹിണി സദ്യ തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ഥലം പരിശോധിച്ച് അപകടമേഖല വിലയിരുത്തുന്നതിനായി ടീം രണ്ടു മണി മുതൽ അഞ്ചു മണി വരെ ആറന്മുളയിൽ ഉണ്ടായിരുന്നു. സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള നദിയിലെ പ്രധാന അപകടമേഖലകൾ സുരക്ഷയുടെ ഭാഗമായി പരിശോധിച്ചു.
തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോർജ്, ടീം കമാൻഡൻറ്എസ് പി യാദവ്, ഫോർത്ത് ബെറ്റാലിയൻ ആരക്കോണം, 32 പേർ അടങ്ങുന്ന എൻ ഡി ആർ എഫ് ടിo പങ്കെടുത്തു.. ലൈഫ് ബോയ് അഞ്ച് എണ്ണം വീതം എല്ലാ പള്ളിയോടത്തിലും ഉണ്ടായിരിക്കണം എന്ന് നിർദ്ദേശിച്ചു.
ജൂലൈ 19 വള്ളസദ്യ ഉദ്ഘാടന ദിവസം ദുരന്തനിവാരണ സേന ഉണ്ടായിരിക്കും. അതിനുപുറമേ ഓഗസ്റ്റ് ഒന്നു മുതൽ 30 വരെ വള്ളസദ്യകളുടെ എണ്ണം ദിവസേന പത്തിൽ കൂടുതലുള്ളതിനാൽ എൻഡിആർഎഫ് ടീം ഈ ദിവസങ്ങളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട് എന്ന് റെസ്ക്യൂ കമ്മിറ്റി കൺവീനർ ശശികുമാർ കുറുപ്പ് അറിയിച്ചു.
നിലവിൽ പമ്പയിലെ ജലവിതാനം സുരക്ഷിതമാണെന്നും ജലവിദാനം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അപകടസാധ്യത കൂടുന്നു. സക്യൂബ ടീം നദിയിലെ ആഴം പരിശോധിച്ചു. വള്ളസദ്യയ്ക്ക് എത്തുന്ന എല്ലാ പള്ളിയോടങ്ങൾക്കും തുഴച്ചിൽ കാർക്കും സുരക്ഷ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് അവർ അറിയിച്ചു.
വിജയകുമാർ ചുങ്കത്തിൽ, പാർത്ഥസാരഥി ആർ പിള്ള, വിജയൻ അങ്കത്തിൽ എന്നിവർ ടീമിനൊപ്പം പരിശോധനയിൽ പങ്കെടുത്തു
ആറൻമുളയിലെ ആഘോഷങ്ങൾക്ക് മുന്നോടിയായി എൻ ഡി ആർ എഫ് സംഘം എത്തി പരിശോധന നടത്തി
റാന്നിയിൽ പണികൾ മുടങ്ങികിടന്ന റാന്നി വൺവേ പാലം വീണ്ടും പണിതുടങ്ങി
റാന്നിയിൽ പണികൾ മുടങ്ങികിടന്ന റാന്നി വൺവേ പാലം വീണ്ടും പണിതുടങ്ങി. റാന്നി എംഎൽഎ പഴകുളം മധുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും, പൊതു പ്രവർത്തകരും എത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. . കഴിഞ്ഞ നീയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പണികൾ നിർത്തിയ പാലത്തിൻ്റെ നിർമാണമാണ് വീണ്ടും തുടങ്ങുവാനായി വാർക്ക കമ്പികൾ അടക്കം മെറ്റീരിയൽ പെരുമ്പുഴ കരയിൽ കഴിഞ്ഞദിവസങ്ങളിൽ ഇറക്കി തുടങ്ങിരുന്നു.കഴിഞ്ഞ 7 വർഷം മുൻപ് രാജുഏബ്രഹാം എം എൽ എയുടെ കാലത്ത് പ്രാരംഭ നടപടി തുടങ്ങിയങ്കിലും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എം എൽ എ ആയിരുന്ന പ്രമോദ് നാരായണൻ്റെ പരിശ്രമഫലമായി നദിയിലെ തൂണുകളടക്കം പകുതിയിൽ അധികം പാലം നിർമ്മാണത്തിൻ്റെ ജോലികൾ പൂർത്തികരിച്ചിരുന്നു. പാലം നിർമ്മാണം നിലച്ച തോടെ’ നാട്ടിൽ പാലം നിർമ്മാണം ചർച്ചയായത് പരിഹരിക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുൻപ് മുൻ എംഎൽഎ പ്രമോദ് നാരായൺ ശ്രമിച്ചങ്കിലും പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. റാന്നി പെരുമ്പുഴ കടവിൽ നിന്നുള്ള സമീപന പാതബ്ലോക്ക് പടിവരെയെത്തുന്നത് വരെ സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയതിൻ്റെയും, ഉപാസന കടവിലെ സമീപന പാതക്കുള്ള സ്ഥലത്തിൻ്റെ പണവും കൊടുത്തിരുന്നു. റാന്നി പെരുമ്പുഴ കടവിൽ ആറോളം കേഡറുകളും പണി തീർന്നിരുന്നു. ബാക്കി നദിക്ക് മുകളിലുള്ള സ്പാൻ അടക്കമുള്ള ജോലികളാണ് ബാക്കിയുള്ളത്. നിർമ്മാണം മുടങ്ങിയതിനു -പിന്നാലെ കരാറുകാരനെ നീക്കം ചെയ്യുകയും, പുതിയതായി എസ്റ്റിമേറ്റ് തുക പുനർനിർണ്ണയിച്ച്
നിർമ്മാണ കമ്പിനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിക്ക് ഉറപ്പിക്കുവായിരുന്നു.
പമ്പാനദിയിൽ റാന്നി പഴയ പാലത്തിന് സമാന്തരമായി പെരുമ്പുഴ, ഉപാസന എന്നീ കടവുകളെ ബന്ധിപ്പിച്ചാണു വൺവേ പാലം പണിയുന്നത്. കഴിഞ്ഞ 7 വർഷം മുൻപ് തുടങ്ങിയ പണികൾ തുടങ്ങിയെങ്കിലും. പാലത്തിൻ്റെ സമീപന റോഡിനും പണം നല്കിസ്ഥലം ഏറ്റെടുക്കുന്നതിനു കാലതാമസം നേരിട്ടതാണ് പണികൾ പൂർത്തികരിക്കാൻ കാലതാമസം നേരിട്ടത്.
നദിയിൽ 3 തൂണുകളുടെ പണികൾ തീർന്നങ്കിലും ‘ പേട്ട കര യിലും 2 തൂണുകളുടെ പണികൾനടത്തിയിട്ടുണ്ട്. ഇനി പേട്ട കരയിൽ ചെറിയ2 തൂണുകൾ കൂടി പണികൾ ബാക്കിയുണ്ട്. ഇതും കൂടീ പൂർത്തീകരിച്ചാൽ റാന്നി പാലം യാഥാർത്ഥ്യംത്തിൽ എത്തുമെന്നാണ് റാന്നി നിവാസികളുടെ ആശ്വാസം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് കക്ഷി പാലം പ്രചരണ ആയുധമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷം പാലത്തിൻ്റെ പുനർനിർമ്മാണത്തിൻ്റെ ബാക്കി കാര്യങ്ങൾ എം എൽ എ പഴകുളം മധുവിൻ്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഈ മാസം 15ന് പാലം പണി വീണ്ടും തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചിരുന്നു. പുനർ നിർമ്മാണ വേള ആഘോഷമാക്കുന്നതിന് എം എൽ എ യുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി പനവേലി, ജൂലി സാബു, ബ്ലോക്ക് പ്രതിനിധികളായ, ആനി മാത്യൂ, സോണിയ മനോജ്, സനോജ് മേമന, റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് ശശികല രാജശേഖരൻ, അങ്ങാടി പഞ്ചായത്ത് മെമ്പർ, അനിവലിയകാല,യു ഡി ഫ്നേതാക്കളായ, സിബി താഴത്തില്ലത്ത് സാംജി ഇടമുറി, രാജീവ് താമരപള്ളി, സജിനെല്ലുവേലി,ലാലു ഏ കെ, എന്നിവരും പൊതു പ്രവർത്തകരായ, രവികുന്നക്കാട്ട്, ശ്രീനിശാസ്താ കോ വിൽ, നിരവധി നാട്ടുകാരും പെരുമ്പുഴ കടവിൽ എത്തിചേർന്നിരുന്നു
താല്‍ക്കാലിക നിയമനം/സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ താല്‍ക്കാലിക നിയമനം/ഗതാഗത നിരോധനം/പ്രവേശനം/ലേലം/മണ്ണ് ലേലം/സ്‌പോട്ട് അഡ്മിഷന്‍/ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനംറേഷന്‍ കാര്‍ഡുകള്‍ തരംമാറ്റം

ഗതാഗത നിയന്ത്രണം
തിരുവല്ല – കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594972121.
റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222612.
ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: ബി.എസ്.സി (എം.എല്‍.റ്റി), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന്‍. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 21 രാവിലെ 11 ന് കടമ്പനാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 284907.
സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലെ ഒഴിവിലേക്ക് ജൂലൈ 17 രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 9447604258, 9496856303, 8547005100, 9447602016.
മണ്ണ് ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് ജൂലൈ 24 രാവിലെ 11 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 04734 224827.
ലേലം
കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 04.86 ആര്‍ പുരയിടവും ഏകദേശം 62 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഓഗസ്റ്റ് 18 രാവിലെ 11.30 ന് കോട്ടാങ്ങല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 0469 2682293.
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ താല്‍ക്കാലിക നിയമനം
ജില്ല പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യുന്ന സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) യോഗ്യതയുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 35. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള ഫോമില്‍ ജില്ല പട്ടികജാതി വികസന കാര്യാലയത്തില്‍ നേരിട്ട് അപേക്ഷ സമര്‍പിക്കണം. അപേക്ഷ ഫോം ജില്ല പട്ടികജാതി വികസന കാര്യാലയം, ബ്ലോക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 22 വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2322712.
താല്‍ക്കാലിക നിയമനം
പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ (യോഗ്യത: ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ബി.എസ്.സി ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം), പാര്‍ട്ട് ടൈം റിസപ്ഷനിസ്റ്റ് (യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജൂലൈ 22 രാവിലെ 11 ന്് ആശുപത്രിയില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ആശുപത്രി കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0468 2287779.
പ്രവേശനം
ഡി.എല്‍.എഡ് കോഴ്സ് സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 2026-28 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട അഭിമുഖം ജൂലൈ 17 ന് രാവിലെ 10 മുതല്‍ തിരുവല്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഒന്നാം ഘട്ട അഭിമുഖത്തിന് ഹാജരാകാന്‍ കഴിയാത്ത സെലക്ഷന്‍/വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം സമയക്രമം പാലിച്ച് ഹാജരാകണം. ഫോണ്‍: 0469 2600181.
കോഴ്‌സ്, സമയം ക്രമത്തില്‍
സയന്‍സ് – രാവിലെ ഒമ്പത്
കൊമേഴ്‌സ് – രാവിലെ 10
ഹ്യുമാനിറ്റീസ് – രാവിലെ 11.
ഗതാഗത നിരോധനം
തിരുവല്ല ആലുംതുരുത്തി – ഇരമല്ലിക്കര റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ജൂലൈ 15, 16 തീയതികളില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.
ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, കോന്നി ആര്‍.വി.എച്ച്.എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാതലത്തിലെ മികച്ച വിദ്യാലയങ്ങളായി സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ് അടൂര്‍ (അടൂര്‍ സബ്ജില്ല ), എസ്.വി.ജി. വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍(ആറന്‍മുള സബ്ജില്ല), നേതാജി എച്ച്.എസ്.എസ് പ്രമാടം(കോന്നി സബ്ജില്ല), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് മുട്ടത്തുകോണം(കോഴഞ്ചേരി സബ്ജില്ല), സെന്റ്. തെരേസാസ് ബി സി എച്ച്.എസ്.എസ് ചെങ്ങരൂര്‍(മല്ലപള്ളി സബ്ജില്ല), സെന്റ് പോള്‍സ് നരിയാപുരം(പന്തളം സബ്ജില്ല), എംടി.എച്ച്.എസ്.എസ് പത്തനംതിട്ട (പത്തനംതിട്ട സബ് ജില്ല), നാഷണല്‍ എച്ച്.എസ്. വള്ളംകുളം (പുല്ലാട് സബ്ജില്ല), എസ്.എന്‍. ഡി.പി.എച്ച്.എസ്. വെണ്‍ കുറുഞ്ഞി( റാന്നി സബ്ജില്ല ), സെന്റ്. തോമസ് എച്ച്.എസ്.എസ് ഇരുവെള്ളിപ്ര(തിരുവല്ല സബ് ജില്ല ) തിരഞ്ഞെടുക്കപ്പെട്ടു. എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.
നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി ഇ ഒ കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.
റാന്നിപുതുശ്ശേരി മലയിൽ നിന്നും റാന്നി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും, നാടൻ ചാരായവുമായി 2 പേർ പിടിയിലായി
റാന്നിപുതുശ്ശേരി മലയിൽ നിന്നും റാന്നി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും, നാടൻ ചാരായവുമായി 2 പേർ പിടിയിലായി. പുതുശേരിമല പാറക്കേലത്തു പടിയിൽ കാരയ്ക്കാട്ടു വീട്ടിൽ ജസ്റ്റിൻ തോമസ് 35 ആണ് പിടിയിലായത് പരിശോധനയിൽ ഇയാളുടെ മടിയിൽ നിന്നും ഗ്രാം കഞ്ചാവും വീടിന്റെ പുറകു വശത്തു നിന്നും ഒരു കുഴിയിൽ ഒളിപ്പിച്ച നിലയിൽ 23 ലിറ്റർ ചാരായവും കണ്ടെടുത്തു. ജസ്റ്റിൻ്റെയോപ്പം ചാരയവില്പന നടത്തി വന്ന പുതുശ്ശേരിമല ഇടക്കുന്നത്ത് വിജിഷ് 30 നെയും പിടികൂടി പോലീസ് കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകൾക്കിടെ വെച്ചൂച്ചിറ കുന്നം അച്ചടി പാറയിൽ കഞ്ചാവ് ചെടി കണ്ടെത്തി
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകൾ ജില്ലയിൽ എല്ലായിടത്തും തുടർന്നു വരുന്നതിനിടെ , നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി.
വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ ചേത്തക്കൽ കുന്നം അച്ചടിപ്പാറ എന്ന സ്ഥലത്ത് ഒരു റബ്ബർ തോട്ടത്തിന്റെ വശത്തായുള്ള നടപടിയോട് ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് 67 സെന്റീമീറ്റർ നീളമുണ്ട്.
റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ തോട്ടം. നിലവിൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല.
വെച്ചൂച്ചിറ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകുമാർ , സി പി ഒ മാരായ പി.കെ.ലാൽ , സോജു , രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി തെളിവിലേക്ക് കോടതിയിൽ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി.
വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചയാൾ അറസ്റ്റിലായി
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ . ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ആളെ എറണാകുളത്തു നിന്നും അടൂർ പോലീസ് പിടികൂടി.
മലപ്പുറം ജില്ലയിൽ മഞ്ചേരി കൂമൻ കുളം തൃക്കാലങ്ങോട് എന്ന സ്ഥലത്ത് കോഴിത്തല പുള്ളൂർ ഹൗസിൽ രാജൻ ജോസഫ് (48) എന്നയാളെയാണ് അടൂർ പോലീസ് എറണാകുളം കാക്കനാട് നിന്നും അറസ്റ്റ് ചെയ്തത്.
2026 ജനുവരി 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ഇയാൾ വൈറ്റ്സ്വാൻ റ്റി വി ,രാജൻ ജോസഫ് എന്നീ പേരുകളിൽ ഉള്ള രണ്ട് ഫേസ്ബുക്ക് പേജുകൾ വഴിയും യൂട്യൂബ് ചാനൽ വഴിയും വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
മലപ്പുറം മഞ്ചേരി തൃക്കാലങ്ങോട് സ്വദേശിയായ ഇയാൾ എറണാകുളം കാക്കനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2025 സെപ്റ്റംബർ മാസത്തിലും ഇയാൾ ഇതേ രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയിരുന്നു.ശനിയാഴ്ച വൈകുന്നേരം 4 45 മണിയോടെ എറണാകുളത്തുനിന്നും കസ്റ്റഡിയിലെടുത്ത് ഇയാളെ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഞായറാഴ്ച രാവിലെ 11:45 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ അജയൻ. ജെ , എസ് ഐ മാരായ ദീപു ജി എസ് , രാധാകൃഷ്ണപിള്ള , എസ് സി പി ഒശ്രീജിത്ത് , സി പി ഒ മാരായ നിതിൻ , ബൈജു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍/ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം/ഐ ടി ഐ പ്രവേശനം/താല്‍ക്കാലിക നിയമനം/പ്രവേശനം/കെയര്‍ ഗീവര്‍ താല്‍ക്കാലിക നിയമനം/ടെന്‍ഡര്‍/പി എസ് സി അഭിമുഖം

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍
ലിഫ്റ്റ് ഓപ്പറേറ്റര്‍ – ഐടിഐ/ഡിപ്ലോമ/എന്റ്‌റിസി സര്‍ട്ടിഫിക്കറ്റ്, ലിഫ്റ്റ് ടെക്‌നീഷ്യന്‍ കോഴ്സ് പാസായിരിക്കണം – 01
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി കോഴ്‌സ്, ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ എന്നിവ അറിഞ്ഞിരിക്കണം – 04
ക്ലീനിങ് സ്റ്റാഫ്- ഏഴാം ക്ലാസ് – 05
ഇലക്ട്രീഷന്‍ കം പ്ലംബര്‍ – ഇലക്ട്രിക്കല്‍/പ്ലംബിംഗ് എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – 01
ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ – ഇലക്ട്രിക്കല്‍/വയറിംഗ്/മെക്കാനിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം – 01
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഒ.ടി/ബി.എസ്.സി ഒ.ടി – 01
ഫാര്‍മസിസ്റ്റ് – ഡി ഫാം/ബി ഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ – 02
ലാബ് ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡി.എം.എല്‍.ടി, ഡി.എം.ഇ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത , കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02
റേഡിയോഗ്രാഫര്‍ – ഡി.ആര്‍.ടി/ബി.ആര്‍.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02
ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിപാലനം, സുസ്ഥിര ഉപയോഗം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയ്ക്കാണ് പുരസ്‌കാരം. അപേക്ഷ ഫോം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https://keralabiodiversity.org ല്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, ടി.സി. 24/3219, നമ്പര്‍ 13, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി. ഒ, തിരുവനന്തപുരം – 695003 വിലാസത്തില്‍ ജൂലൈ 31 വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0471 2724740.
പി എസ് സി അഭിമുഖം
പത്തനംതിട്ട ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (നേരിട്ടുളള നിയമനം) (കാറ്റഗറി നമ്പര്‍ 614/24) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി ജൂലൈ 17 ന് കൊല്ലം ജില്ല പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. ഒറ്റത്തവണ വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.
ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള പുരുഷ രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും കാഞ്ഞീറ്റുകരയിലെ പകല്‍വീട്ടിലേക്കും തിരിച്ചുവീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRY0PTA/935/2026B1, ടെന്‍ഡര്‍ ഐ ഡി -2026_DHS_856332_2. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0468 2214108.
ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള വനിത രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും ഏഴിക്കാടുള്ള പകല്‍വീട്ടിലേക്കും തിരിച്ചുവീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRY0PTA/936/2026B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_856626_2. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0468 2214108.
ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കാഞ്ഞീറ്റുകര (ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRYOPTA/932/2026B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_859579_1), ഏഴിക്കാട് (ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRYOPTA/ 930 /2026B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_859554_1) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടിലേക്ക് ഭക്ഷണ വിതരണത്തിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0468 2214108.
കെയര്‍ ഗീവര്‍ താല്‍ക്കാലിക നിയമനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാറക്കര പകല്‍ വീട്ടിലേക്ക് കെയര്‍ ഗീവറെ (ഒരു ഒഴിവ്) താല്‍ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18-45. ജെറിയാട്രിക് കോഴ്സില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. അവസാന തീയതി ജൂലൈ 17 വൈകിട്ട് മൂന്ന്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04734 228498.
പ്രവേശനം
അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ 2026-28 ബാച്ച് ഡിഇഐഇഡി ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 വൈകിട്ട് അഞ്ച്. ഫോണ്‍: 8547126028, 9446321496, 04734 296496.
താല്‍ക്കാലിക നിയമനം
കല്ലൂപ്പാറ ഹോമിയോ ഡിസ്പന്‍സറിയില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-50. പ്രായം, വിലാസം, കുടുംബശ്രീ അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 18 രാവിലെ 11 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2677237.
ഐ ടി ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഐ എം സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച് ആര്‍ എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഏകദിന പരിശീലനം
വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വി ബി – ജി ആര്‍ എ എം ജി ) പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഏകദിന പരിശീലനം നടത്തുന്നു. കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 14 രാവിലെ 10 ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അധ്യക്ഷനാകും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില്‍ 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ ജൂലൈ 15 വൈകിട്ട് 4.30 മുമ്പ് ആശുപത്രിയില്‍ എത്തിക്കണം. ഫോണ്‍: 0468 2222364.
ഓപ്പറേഷൻ തൂഫാനിൽ പെരുമ്പെട്ടിയിൽ യുവാവിന് എം ഡി എം എ വില്പന നടത്തിയ ആൾ അറസ്റ്റിലായി
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ജില്ലയിലാകെ പുരോഗമിക്കവെ , ജില്ലയിലെ എം ഡി എം എ വിതരണ ശൃംഖലയിലെ ഒരാൾ കൂടി അറസ്റ്റിലായി. പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എഴുമറ്റൂർ എന്ന സ്ഥലത്ത് പുതുപ്പറമ്പിൽ വീട്ടിൽ സുമിത് മോഹൻ (37) ആണ് എറണാകുളത്തുനിന്നും പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ജൂൺ 28ന് എഴുമറ്റൂർ കൈമല എന്ന സ്ഥലത്ത് പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) എന്നയാളെ 1.590 ഗ്രാം എം ഡി എം എ യുമായി വീട്ടിൽ നിന്നും പിടികൂടിയിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നും എംഡി എം എ ഉപയോഗിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. കൂടാതെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന പേരിലുള്ള വ്യാജ ഐഡന്റിറ്റി കാർഡും കണ്ടെടുത്തു.
റിമാൻഡിൽ ആയ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ കേസിലെ രണ്ടാം പ്രതിയും എംഡിഎംഎ വിൽപ്പനക്കാരനുമായ സുമിത് മോഹനനെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. തുടർന്ന് ഇയാൾക്കായുള്ള അന്വേഷണങ്ങൾ പോലീസ് വ്യാപിപ്പിച്ചു.
വിശദമായ അന്വേഷണത്തിൽ എറണാകുളം കളമശ്ശേരിയിൽ രണ്ടാംപ്രതി സുമിത് മോഹന്റെ സാന്നിധ്യം പോലീസ് മനസ്സിലാക്കുകയും കളമശ്ശേരി പോലീസിന്റെ കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പെരുമ്പെട്ടി ഇൻസ്പെക്ടർ എസ് എച്ച് ഒ സനിൽകുമാർ റ്റി.എസ് ന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ അനിരുദ്ധൻ , ഉണ്ണികൃഷ്ണൻ ,എഎസ് ഐ ഷെറീന അഹമ്മദ്, എസ് സി പി ഒ മാരായ രതീഷ് , സലാം കെ യൂസഫ് , സി പി ഒ മാരായ അഭിജിത്ത് , രാഹുൽ രവീന്ദ്രൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ജില്ലയിലേക്ക് എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന വൻകിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇയാളെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായ ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും നടത്തുമെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


