Thursday, September 17, 2026
Home Blog Page 9

ആറന്മുള വള്ളംകളിയുടെയും വള്ള സദ്യയുടെയും സുഗമമായ നടത്തിപ്പിനായി ക്ഷേത്ര പരിസരത്തും പരിസരപ്രദേശത്തും ഗതാഗത ക്രമീകരണങ്ങൾ

ഈ വർഷത്തെ ആറന്മുള വള്ളംകളിയുടെയും വള്ള സദ്യയുടെയും സുഗമമായ നടത്തിപ്പിനായി 2026 ജൂലൈ മാസം 19-ാം തിയതി മുതൽ വള്ളസദ്യ അവസാനിക്കുന്നതു വരെ ആറന്മുള ക്ഷേത്ര പരിസരത്തും പരിസരപ്രദേശത്തും ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതായി ആറന്മുള എസ് എച്ച് ഒ അറിയിക്കുന്നു.

1. ക്ഷേത്രത്തിന്റെ വടക്കുവശം റോഡ് തെക്കുവശം റോഡ് പടിഞ്ഞാറുവശം റോഡ് പടിഞ്ഞാറുവശം പടിക്കെട്ടിനുസമീപമുള്ള സ്ഥലം എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. ഈ വശങ്ങളിൽ താമസ്സിക്കുന്നവരുടെ വാഹനങ്ങൾ അവരവരുടെ വീടുകളിൽ തന്നെ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതും പോലീസ് സ്റ്റേഷനിൽ നിന്നും എൻട്രി പാസ്സ് കൈപ്പറ്റേണ്ടതുമാണ്.

2. ക്ഷേത്ര ദർശനത്തിനായും മറ്റും, വാഹനങ്ങളിൽ എത്തുന്ന ഭക്തജനങ്ങൾ തറയിൽമുക്ക് വഴി പ്രവേശിച്ച് ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ബ്ലോക്കിങ് പോയിൻ്റിൽ ആളെ ഇറക്കിയ ശേഷം പോലീസ് സ്റ്റേഷന്റെ സമീപമുള്ള റോഡേ പുറത്തു പോയി നിർദ്ദിഷ്ട്ട സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്.

3. ഇരുചക്ര വാഹനങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്നവർ തറയിൽമുക്ക് വഴി പ്രവേശിച്ച ശേഷം ബ്ലോക്കിങ് പോയിൻ്റിൽ എത്തി സമീപത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതും ക്ഷേത്ര ദർശനത്തിനുശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള റോഡേ പുറത്തേക്ക് പോകേണ്ടതുമാണ്.

4. ബ്ലോക്കിങ് പോയിൻ്റ് കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ മുൻ വശത്ത് പ്രവേശിക്കുന്ന വാഹനങ്ങൾ ക്ഷേത്രത്തിൽ ആളെ ഇറക്കിയ ശേഷം തെക്ക് വശത്തുള്ള റോഡേ കണിക്കവഞ്ചി വഴി പുറത്ത് പോയി നിർദ്ദിഷ്ട സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതാണ്.

5. വള്ളസദ്യ നേർന്നിട്ടുള്ള ഓരോ നേർച്ചക്കാർക്കും ഒരു വാഹനം ക്ഷേത്ര നടയിലേക്ക് പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുള്ളതും , പ്രസ്തുത വാഹനം ക്ഷേത്രത്തിൻ്റെ മുൻ നടയിൽ ആളെ ഇറക്കിയ ശേഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സത്രക്കടവിന് സമീപത്തായുള്ള പോലീസ് ക്വാർട്ടേഴ്‌സ് ഗ്രാണ്ടിൽ പാർക്ക് ചെയ്യേണ്ടതുമാണ്.

6. തറയിൽമുക്ക് മുതൽ ബ്ലോക്കിങ് പോയിൻ്റ് വരെയും റോഡിന്റെ ഇരുവശത്തും പോലീസ് സ്റ്റേഷൻ്റെ സൈഡിലെ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.

7. കെ എസ് ആർ.റ്റി.സി വാഹനങ്ങൾ വഞ്ചിപടിയിൽ ആളെയിറക്കിയ ശേഷം പൊന്നുംതോട്ടം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്,ഈ ഗ്രൗണ്ടിൽ മറ്റ് വാഹങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല

കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനാചരണം നടത്തി

0

കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനാചരണം കെപിസിസി മുൻ നിർവ്വഹക സമതി അംഗം അഡ്വ. റെജി തോമസ് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ ജി സാബു, അഡ്വ. വിനീത് കുമാർ, കീഴ് വായ്പ്പൂര് ശിവരാജൻ, അഡ്വ. സാം പട്ടേരി, സുനിൽ നിരവുവുപുലം, എം കെ സുബാഷ് കുമാർ, മീരാൻ സാഹിബ്‌, കൃഷ്ണൻകുട്ടി മുള്ളൻകുഴി, അശോക് കുമാർ കവിയൂർ, സജി തോട്ടത്തിമലയിൽ, കെ കെ പ്രസാദ്, അനീഷ് കെ മാത്യു, റെജി ജോൺ, വിൻസൺ വൽത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.

പോലീസിനെ സഹായിച്ചിരുന്ന ചീക്സയിൽ കഴിയുന്ന സോമന് ജില്ലാ പോലീസ് മേധാവിയുടെ കൈത്താങ്ങ്

0
  1. മൃതദേഹങ്ങൾ എടുക്കുന്നതിന് പോലീസിനെ സഹായിച്ചിരുന്ന ചീക്സയിൽ സോമന് ജില്ലാ പോലീസ് മേധാവിയുടെ കൈത്താങ്ങ്
    കേസുകളിൽ ഉൾപ്പെട്ട മൃതദേഹങ്ങൾ എടുക്കുന്നതിന് പോലീസിന് സഹായം നൽകി വന്നിരുന്ന തിരുവല്ല സ്വദേശി . സോമൻ ചീക്സയിൽ തിരുവല്ല റ്റി എം എ ഹോസ്പിറ്റലിൽ ചികിത്സയിലാണ് . ചികിത്സക്കായി ഭീമമായ തുക ആവശ്യമായി വന്നതിനാൽ എല്ലാവരുടെയും സഹായം അദ്ദേഹം സമൂഹമാധ്യമങ്ങളുടെയും മറ്റും അഭ്യർത്ഥിച്ചിരുന്നു.വിവരം അറിഞ്ഞ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് വ്യക്തിപരമായി അദ്ദേഹത്തിൻ്റെ സഹായമായി നൽകിയ 10000 രൂപയുടെ ധന സഹായം തിരുവല്ല സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സുധീഷ് , സജിത്ത് രാജ് എന്നിവർ ചേർന്ന് ആശുപത്രിയിലെത്തി സോമന് കൈമാറി.സോമനെ മാതൃകാപരമായി സഹായിച്ച,ജില്ലാ പോലീസ് മേധാവിക്ക് അദ്ദേഹവും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു.വിവിധ ജില്ലകളിലായി കേസുകളിൽ ഉൾപ്പെട്ട 5000ത്തിലധികം മൃതദേഹങ്ങൾ എടുക്കുന്നതിന് സോമൻ പോലീസിനെ സഹായിച്ചിട്ടുണ്ട്.
    പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപയോളം സോമന് ചികിത്സ സഹായമായി നൽകിയിരുന്നു

എ.ഐ.എൽ.യു.പത്തനംതിട്ട യൂണിറ്റ് സമ്മേളനംസംസ്ഥാനസെക്രട്ടറിയേറ്റംഗംഅഡ്വ.എസ്.മനോജ്ഉദ്ഘാടനംചെയ്തു

0

ഓൾ ഇൻഡ്യാ ലോയേഴ്സ് യൂണിയൻ ദേശീയ സമ്മേളനത്തിന്
മുന്നോടിയായുള്ള പത്തനംതിട്ട യൂണിറ്റ്സമ്മേളനം ഓൾ ഇൻഡ്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗംഅഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിഅഡ്വ.സി.പ്രകാശ്,സംഘടനാറിപ്പോർട്ടുംയൂണിറ്റ്സെക്രട്ടറി,അഡ്വ. ദീപു പീതാംബരൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.ഡെന്നി ജോർജ്അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആഷാ ചെറിയാൻ,
അഡ്വ.നിഷാദ് തങ്കപ്പൻ,അഡ്വ.ബി കെ.ബിജു,അഡ്വ.ടി.സക്കീർ ഹുസൈൻ,
അഡ്വ.ബിജോയ് വർഗീസ്കോശി,അഡ്വ.ആർ.കിരൺ രാജ്,അഡ്വ.എസ്.കാർത്തിക,
അഡ്വ.ആർ.രേഖ,അഡ്വ.ഹരിശങ്കർ പ്രസാദ്,അഡ്വ. യദു കൃഷ്ണൻ,
അഡ്വ.പി.സി.ഹരി,അഡ്വ.യു.ആദർശ്,
അഡ്വ.സുരേഷ്സോമ,അഡ്വ.എം.എസ്.മധു,എന്നിവർ സംസാരിച്ചു.
ഭാരവാഹികളായിഅഡ്വ.ഡെന്നി ജോർജ് (പ്രസിഡൻ്റ്)അഡ്വ. ദീപു പീതാംബരൻ (സെക്രട്ടറി)അഡ്വ.സന്ധ്യ റ്റി വാസു ( ട്രഷറാർ)എന്നിവരെ തിരഞ്ഞെടുത്തു

വനിത ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയ ആൾ റിമാൻഡിലായി

0

വനിത ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയ ആൾ റിമാൻഡിലായി
അടൂരിൽ മുൻപ് ഇതേ കുറ്റത്തിന് ഇയാളെ അടൂർ പോലീസ് എറണാകുളം കാക്കനാട് നിന്നും അറസ്റ്റ് ചെയ്യുകയും റിമാൻഡ് അപേക്ഷ സഹിതം ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു ഇയാൾക്ക് ജാമ്യം അനുവദിച്ചതിനാൽ ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ തുടർന്നും ഇയാൾ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപങ്ങളും നടത്തിയതിനാൽ ഐ റ്റി ആക്ട് അനുസരിച്ചുള്ള ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു ജി എസ് , പോലീസ് ഉദ്യോഗസ്ഥരായ റാഷിക്ക് , ബൈജു എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം മരോട്ടിചുവട് എന്ന സ്ഥലത്തുനിന്നുംഅറസ്റ്റ് ചെയ്തു കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. സമാന രീതിയിലുള്ള കുറ്റകൃത്യം ആവർത്തിച്ചതിനാൽ കോടതി ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും റിമാൻഡ് ചെയ്യുകയും ആയിരുന്നു.

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്തു വർഷത്തിനുശേഷം പിടിയിലായി

0

പുളിക്കീഴിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ, വീട്ടിൽ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വർഷത്തിനുശേഷം പിടികൂടി. പുളിക്കീഴ് ചാത്തങ്കേരി എന്ന സ്ഥലത്ത് വിളക്കുപാടത്തിൽച്ചിറ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ജെയിംസ് ചാക്കോ (48) യെ ആണ് പുളിക്കീഴ് പോലീസ് പിടികൂടിയത്. 2016 ഒക്ടോബർ മാസം 21നും 22 നും ആണ് ഇയാൾ മാനസിവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം കതക് തള്ളിത്തുറന്ന് വീട്ടിൽ കയറിയ പ്രതി ശാരീരിക അവശതകൾ ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷെഫീക്ക് , എസ് ഐ നൗഫൽ , സി പി ഒ മാരായ അനൂപ് , സുദീപ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താ വളത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെൺകുട്ടിയോട് ലൈംഗിക അതിക്രമവും വ്യാജ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതി റിമാന്റിലായി

0

റാന്നിപെരുനാട്ടിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമങ്ങൾ നടത്തിയ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുശ്ശേരിമല താന്നിക്കൽ ഹൗസിൽ അനന്ദു പ്രദീപ് (21) നെ ആണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ 2025 മെയ് മാസം മുതൽ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയക്കുകയും , പ്രണയം നടിച്ച് വശത്താക്കുകയും ആയിരുന്നു.
പലതവണ ഇയാൾ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവ്വം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും ചെയ്തു.
പെൺകുട്ടി സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന്ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പെരുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
പെരുനാട് ഇൻസ്പെക്ടർ എസ് എച്ച് ഒ റോയ് ആർ ന്റെ നേതൃത്വത്തിൽ, എസ് ഐ അച്ചൻകുഞ്ഞ് , എസ് സി പി ഒ ആശ ഗോപാലകൃഷ്ണൻ , സി പി ഒ മാരായ അജാസ് മോൻ , വിജേഷ് വി.ഐ, ഗോകുൽ കൃഷ്ണൻ ആർ, അരുൺ എ എസ്‌ എന്നിവർ അടങ്ങിയ അന്വേഷണസംഘം റാന്നി പെരുമ്പുഴയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അടൂർ ഏഴംകുളത്തെ ഷഹ്നയുടെ മരണം , ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആൺസുഹൃത്ത് റിമാൻഡിലായി

0

അടൂർഏഴംകുളം സ്വദേശിനി ഷഹ്ന (29) യുടെ മരണത്തിൽ ഷഹ്നയുടെ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.
അടൂർ പോലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചിരുന്ന അടൂർ ഏഴംകുളം പറക്കോട് എന്ന സ്ഥലത്ത് രഞ്ജിത്ത് ഭവനം വീട്ടിൽ അനന്തകൃഷ്ണൻ ആചാരി മകൻ അരുൺകുമാർ (34) നെ ആണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ജൂലൈ 13 തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അടൂർ കോട്ടമുകൾ എന്ന സ്ഥലത്ത് മിനി ജംഗ്ഷനിൽ ഷിനാസ് മൻസിലിൽ ഷഹന (29) യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികൾ ചെന്ന് നോക്കുമ്പോൾ വീടിന്റെ സ്റ്റെയർ കേസിന്റെ കമ്പിയിൽ ഷഹന തൂങ്ങിമരിച്ചു നിൽക്കുന്നതായി കാണപ്പെട്ടു. ഈ സമയത്ത് ഷഹനയുടെ ആൺ സുഹൃത്ത് അരുൺകുമാറും ഈ വീട്ടിൽ ഉണ്ടായിരുന്നു. ഷഹനയുടെ ശരീരത്തിലും അരുൺകുമാറിന്റെ വസ്ത്രങ്ങളിലും രക്തകറകൾ കണ്ടതോടെ വിവരം പോലീസിൽ അറിയിക്കുകയും അടൂർ എസ് ഐ ദീപു ജി എസ് ന്റെ നേതൃത്വത്തിൽ അടൂർ പോലീസ് സ്ഥലത്തെത്തി അരുൺകുമാറിനെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു
അടുത്ത ദിവസം അടൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജയൻ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുകയും പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്തുനിന്ന് സയന്റിഫിക് എക്സ്പെർട്ട് , ഫിംഗർ പ്രിന്റ് എക്സ്പേർട്ട് , പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സഹായത്തോടെ തെളിവുകൾ ശേഖരിക്കുകയും മരണപ്പെട്ട ഷെഹ്നയുടെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ഫോറൻസിക് സർജനെക്കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അന്വേഷണത്തിൽ മരണപ്പെട്ട ഷഹ്നയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടായിരുന്നതായും വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ് അടൂരിൽ താമസിക്കുകയായിരുന്ന ഷഹനയുമായി ഇയാൾ തുടർന്നും ബന്ധം പുലർത്തിയിരുന്നതായും ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും , മതം മാറണമെന്നും അരുൺകുമാർ ഷഹ്നയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തിരുന്നു.ഇക്കാരണത്താൽ അരുൺകുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിരുന്നു.തിങ്കളാഴ്ച വൈകിട്ട് ഇതേ ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്ക് നടന്നിരുന്നു. അരുൺകുമാർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാതെ അരുൺകുമാർ വീട്ടിലുള്ളപ്പോൾ തന്നെയാണ് ഷഹന ആത്മഹത്യ ചെയ്തത്.കാര്യങ്ങൾ വെളിവായതോടെ അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്തിരുന്ന കേസ് കോടതിയിൽ അപേക്ഷ നൽകി ആത്മഹത്യാപ്രേരണ കുറ്റമാക്കി മാറ്റുകയും അരുൺകുമാറിനെ പ്രതിചേർക്കുകയും ആയിരുന്നു
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

വികസിത് ഭാരത് ഗ്വാരന്റീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ പദ്ധതിയുടെ ജനപ്രതിനിധികൾക്കായുള്ള പരിശീലനം

0

മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിൽ വി. ബി. ജി. റാം. ജി ( വികസിത് ഭാരത് ഗ്വാരന്റീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ) പദ്ധതിയുടെ ജനപ്രതിനിധികൾക്കായുള്ള പരിശീലനപരിപാടി ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ഡോ. ബിജു റ്റി ജോർജ്, മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. സാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഇസ്മയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല അലക്സാണ്ടർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, എ. ഡി. ജോൺ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി. പി. മാത്യു, എം ഡി ദിനേശ് കുമാർ, റിമി ലിറ്റി, ധന്യാമോൾ ലാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി വി. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ മെമ്പർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത്‌ ജോയിന്റ് ബി. ഡി. ഒ ഗിരീഷ് കുമാർ, പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി. ഡി. ഒ. അമ്പിളി, കവിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി . രാജീവ്. എം. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശീലനം നൽകിയത്