Wednesday, September 16, 2026
Home Blog Page 8

അടൂരിൽ പട്ടാപ്പകൽ നടുറോഡിൽ പീഡനശ്രമം , പ്രതി റിമാൻഡിലായി

0

അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് വയല എന്ന സ്ഥലത്ത് പാലവിള തെക്കതിൽ വീട്ടിൽ ഗോപി (57) എന്നയാളാണ് അടൂർ പോലീസിന്റെ പിടിയിലായത് .തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.45 മണിയോട് അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തു.അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു , പോലീസ് ഉദ്യോഗസ്ഥരായ അനീഷ് , നിധിൻ , അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കൊടും കുറ്റവാളിയെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൽ കാപ്പ നിയമപ്രകാരം തടങ്കലിൽ ആക്കി

എനാത്ത് 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൻമേൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലം കുന്നിട എന്ന സ്ഥലത്ത് ഉഷാഭവനം വീട്ടിൽ ഉമേഷ് കൃഷ്ണൻ (38) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇയാൾ 31 ഓളം കേസുകളിൽ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു. കേസുകളിൽ ഏറെയും അടിപിടി, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച,കഞ്ചാവിന്റെ ഉപയോഗം,ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ, കാപ്പ നിയമലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ തുടങ്ങിയവയാണ്.മുൻപും
2023 ൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ നടപ്പാക്കിയിട്ടുള്ളതാണ്. എന്നാൽ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ആന്ധ്രപ്രദേശിലേക്ക് കടക്കുകയും അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും പിടിക്കപ്പെട്ട ഒരു വർഷത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ 2026 ജനുവരിയിലും ലഹരി മരുന്നു കേസിൽ ഉൾപ്പെട്ടിരുന്നു. തുടർച്ചയായി അടിപിടി അക്രമം ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതൽ തടങ്കലിൽ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ രജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോൾ കരുതൽ തടങ്കലിൽ ആക്കിയിട്ടുള്ളത്.

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്തു നിന്നും പിടികൂടി

കോന്നിയിൽ മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേർന്ന് തല്ലി തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ ആണ് എറണാകുളം കലൂർ നിന്നും കോന്നി പോലീസ് പിടികൂടിയത്.
കോന്നി അരുവാപ്പുലം പടപ്പക്കൽ എന്ന സ്ഥലത്ത് കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ.കെ. മാത്യു (21) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.
ഈ വർഷം ജനുവരി നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് കോന്നി അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയും ആയിരുന്നു. മർദ്ദനത്തിനുശേഷം നാലു പ്രതികളും ഒളിവിൽ പോയി. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് ജനുവരി ആറിന് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നുവരവേ മൂന്നാം പ്രതിയായ റിജിൻ കെമാത്യു എറണാകുളം കലൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം ലഭിക്കുകയും കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം ,എസ് സി പി ഒ രഞ്ജിത് ,സി പി ഒനഹാസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം എറണാകുളത്തു നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലോറികളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി

ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സംസ്ഥാനത്ത് ബിന്യാചര സ്വദേശി അജഹർ അലി എന്നയാളുടെ മകൻ നജറുൽ ഹഖ് (38) , ചിറ്റാർ സ്വദേശി പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ (39) , ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് പിടിയിലായത്. ആസാം സ്വദേശിയായ മറ്റൊരാളെ പോലീസ് തിരയുന്നുണ്ട്.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നതും ഇപ്പോൾ ആലപ്പുഴ കേന്ദ്രീകരിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ വേദ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ വക ടോറസ് ലോറികളിൽ നിന്നാണ് ഇവർ ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്.
ആസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേർന്നാണ് ഡീസൽ മോഷ്ടിക്കാൻ പദ്ധതി ഇട്ടത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിറ്റാർ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
ചിറ്റാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി പി , അനിൽകുമാർ , സി പി ഒ രായ സജീവ് , ടിന്റോ സെലസ്റ്റിൻ , സജിൻ കെ.എസ് എന്നിവർ അടങ്ങിയ പട്രോളിംഗ് സംഘം പ്രതികളെയും തൊണ്ടിമുതലായ ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. വേദ കമ്പനിയുടെ സൂപ്പർവൈസറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് പിടികൂടി.പന്തളം വലിയ കോയിക്കൽ പാലത്തിനു സമീപം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിൽ പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.മുട്ടറ,ഓടനാവട്ടം,രാജീവ് 39. കൊട്ടാരക്കര, നെടുവത്തുർ കുറുമ്പാലൂർ
സോമൻ 48, എന്നിവരാണ് പിടിയിലായത്,പന്തളം ഇൻസ്‌പെക്ടർ എസ് എച്ച് ഒ സജീഷ്‌കുമാർ, എസ് ഐ യു.വി വിഷ്ണു, എ എസ് ഐ വിജയകുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , സിജു
ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിൽ ആംബർ ഗ്രീസിന്‍റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ ഇവരെ കൈ കാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് വാഹനത്തിൽ പിൻതുടർന്ന് വാഹനം റോഡിന് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്.
പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നും രാജീവ് വാങ്ങിയതാണെന്നും, ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോവുകയായിരുന്നു എന്നും പറഞ്ഞു.
തിരുവല്ലയിലേക്ക് പോകുന്ന വഴിക്കാണ് ഇവർ പിടിയിലായത്.
പ്രതികളെയും പിടിച്ചെടുത്ത ആംബെർ ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യലും റിമാൻഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടത്

അഗ്‌നിവീര്‍ തസ്തികകളിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം/ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം,ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം/കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് സി പി ചെയര്‍ വിതരണം/പ്രവേശനം/അധ്യാപക അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു/ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/ലേലം

ശബരിമല തീര്‍ത്ഥാടനം:  അവലോകനയോഗം  ജൂലൈ 21 ചൊവ്വ

ശബരിമല തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീറിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട എം.എല്‍.എ. മാരുടെയും പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും  യോഗം ഇന്ന് (ജൂലൈ 21) രാവിലെ 11 ന് പമ്പ ശ്രീരാമ സാകേതം ഹാളില്‍ ചേരും.

സെന്‍സസ് : പ്രശ്‌നോത്തരി വിജയികള്‍ക്ക് സമ്മാനം നല്‍കി

സെന്‍സസ് 2027 ന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി വിജയികള്‍ക്ക് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ സമ്മാനം വിതരണം ചെയ്തു. ആരോണ്‍ ബിനോയി (ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, അടൂര്‍), വി.ആര്‍. സ്വാതിക (ബാം കോളജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത്കുമാര്‍ (മാര്‍ത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട), ബിനിയ സാബു (മാര്‍ത്തോമ കോളജ്, തിരുവല്ല), എ. ലക്ഷ്മിപ്രിയ (ബാലികാമടം എച്ച്.എസ്.എസ്, തിരുവല്ല), അദ്വൈത് അനില്‍ (എന്‍.എസ്.എസ്. എച്ച്.എസ്.എസ് പന്തളം) എന്നിവരാണ് വിജയികളായത്.

സെന്‍സസ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് വലിയ പങ്കുണ്ട്.   രണ്ടാംഘട്ടത്തിലും അവരുടെ സഹായം ആവശ്യമുണ്ട്. അടുത്ത പത്തുവര്‍ഷത്തേക്ക് വേണ്ടിയുള്ള സെന്‍സസ് വിവരങ്ങള്‍ ഏറ്റവും ഉപയോഗം വരുന്നത് യുവതലമുറയ്ക്ക് ആണെന്നും കലക്ടര്‍ പറഞ്ഞു. സെന്‍സസ് ഡയറക്ടറേറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്.
കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ആര്‍ രാജലക്ഷ്മി, സെന്‍സസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി സി നിഷ, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവോണം ബമ്പര്‍ ജില്ലാതല വിതരണോദ്ഘാടനം

തിരുവോണം ബമ്പര്‍ – 2026 (ബി ആര്‍ – 111) ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലറും മുന്‍ ചെയര്‍പേഴ്‌സണുമായ എ. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ല ഭാഗ്യക്കുറി ഓഫീസര്‍ ഡി. ആര്‍ ജോസ്, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ നിഷ ആര്‍ നായര്‍, വിവിധ ലോട്ടറി തൊഴിലാളി സംഘടന ഭാരവാഹികളായ നാഗൂര്‍ കനി, എം. ശ്രീനിവാസന്‍, എം. ആര്‍ കണ്ണന്‍കോട്,  പി. ബി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.    

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് ഇത്തവണ ഓണം ബമ്പര്‍ ടിക്കറ്റിന് നല്‍കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. സെപ്റ്റംബര്‍ 26 ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്.

ലഹരിക്കെതിരെ ഗോള്‍; ലഹരിവിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

വനിത ശിശു വികസന വകുപ്പ് – മിഷന്‍ വാത്സല്യ പദ്ധതിയുടെ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായ ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാല്‍ക്കാലിക്കല്‍ മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തി. അബിന്‍ വര്‍ക്കി എം.എല്‍.എ പെനാല്‍റ്റി ഷൂട്ടൗട്ട് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ഓഫീസര്‍ പി. എസ്. തസ്‌നീം അധ്യക്ഷയായി. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എസ്. ഫെബ്‌ന റഹീം, പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഡോ. ആര്‍ വിജയമോഹനന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷാന്‍ രമേശ് ഗോപന്‍, ഒ ആര്‍ സി പ്രൊജക്റ്റ് അസിസ്റ്റന്റ് ഷീലു എം ലൂക്ക്,  മാസ്റ്റര്‍ ബ്ലെസന്‍ പോള്‍, മാസ്റ്റര്‍ ജെ. വിഷ്ണു, നാല്‍ക്കാലിക്കല്‍ മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമിലെയും ആറന്മുള ശബരി ബാലാശ്രമത്തിലെയും കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഗ്‌നിവീര്‍ തസ്തികകളിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11 വരെ https://iafrecruitment.edcil.co.in ല്‍ അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്‌മെന്റ് ചുമതല കൊച്ചിയിലുള്ള നമ്പര്‍ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററിനാണ്. സെപ്റ്റംബര്‍ 22, 23 തീയതികളിലാണ് ഓണ്‍ലൈന്‍ പരീക്ഷ. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: +91-9513253233 (ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്),  011-25694209, 25699606, 04842427010, +91 9188431093.

ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം

പത്തനംതിട്ട ജില്ല പഞ്ചായത്ത് വിവിധ പദ്ധതികള്‍ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ചലനപരിമിതി) ട്രൈ സ്‌കൂട്ടര്‍ നല്‍കുന്നതിന് ജനറല്‍, പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം

പത്തനംതിട്ട ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ചലനപരിമിതി) ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.

കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് സി പി ചെയര്‍ വിതരണം

പത്തനംതിട്ട ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം സെറിബ്രല്‍ പാള്‍സി മൂലം കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് സി പി ചെയര്‍ നല്‍കുന്നതിന് അര്‍ഹരായ ഭിന്നശേഷിക്കാര്‍/രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.

പ്രവേശനം

അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ്, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് – ഫിനാന്‍ഷ്യല്‍ സെക്ടര്‍, ലോജിസ്റ്റിക്സ് ആന്റ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. അവസാന തീയതി ജൂലൈ 31. ഫോണ്‍: 9495999688.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
 
ഏഴംകുളം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷം
എസ്.എസ്.എല്‍.സി, പ്ലസ് ടു (കേരള /സി.ബി.എസ്.ഇ ) പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 10 വൈകിട്ട് നാലിന് മുമ്പ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും സഹിതം ലൈബ്രറിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9746950282.

അധ്യാപക അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് നിവാസികളായ അധ്യാപകരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ലൈബ്രറി അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം ഓഗസ്റ്റ് 17 വൈകിട്ട് നാലിന് മുമ്പ് ലൈബ്രറിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9745848979.

ലൈസന്‍സ് നേടണം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2026-27 സാമ്പത്തികവര്‍ഷം ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ വ്യാപാര-വ്യവസായ-സംരഭക സ്ഥാപനങ്ങളും ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് ലൈസന്‍സ് നേടണം. അല്ലാത്തപക്ഷം ഇതുമൂലമുണ്ടാകുന്ന എല്ലാവിധമായ നിയമനടപടികള്‍ക്കും സ്ഥാപന ഉടമ മാത്രം ഉത്തരവാദിയായിരിക്കുമെന്ന് ഗ്രാമപഞ്ചയത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 228498.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് തിരുവനന്തപുരം സെന്ററിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0471 2570471, 9846033001.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0471 2570471, 9846033009.

ലേലം

കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 4.86 ആര്‍ പുരയിടവും 62 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഓഗസ്റ്റ് 18 രാവിലെ 11.30 ന് കോട്ടാങ്ങല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293.

മസ്റ്ററിങ്
 
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടത്താം. 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ ലഭിച്ച മുഴുവന്‍ ഗുണഭോക്താക്കളും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 240637.

ആറന്മുളസദ്യ സ്പെഷ്യൽ പാസ്: പ്രസിഡണ്ട് കെ വി സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

പള്ളിയോട സേവാസംഘം  ആറന്മുളയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം ആറന്മുള സദ്യ ഒരുക്കുന്നു. വള്ളസദ്യ വിഭവങ്ങളും ചടങ്ങുകളും സദ്യയുടെ രുചിയും അറിയുന്നതിനായി ഒരാൾക്കും 300 രൂപ പ്രകാരം സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ, വഞ്ചിപ്പാട്ട്, പാടി ചോദിക്കുന്ന അഞ്ച് വിഭവങ്ങൾ എന്നിവയും നിലവിളക്കിൽ മുമ്പിൽ വച്ചൊരുക്ക് തയ്യാറാക്കുന്നുണ്ട്. വള്ളസദ്യ വഴിപാടുകൾ ക്ഷേത്രത്തിൽ ഒരുക്കുന്ന സദ്യ കോൺട്രാക്ടർമാരാണ് ആറന്മുള സദ്യ തയ്യാറാക്കുന്നത്.
     360 പേർക്കാണ് ദിവസം സദ്യ ഒരുക്കുന്നത്. ഓൺലൈനായി 250  നേരിട്ട് 110 പേർക്കും ബുക്ക് ചെയ്യാം. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ കാണിക്ക വഞ്ചിക്ക് എതിർ വശത്താണ് സദ്യാലയം. ക്ഷേത്രത്തിലെത്തുന്ന ഭക്തൻ ക്ഷേത്രദർശനത്തിനുശേഷം വള്ളസദ്യ വഴിപാട് സ്വീകരിക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ വരവും സ്വീകരണവും മറ്റു ചടങ്ങുകളും കണ്ടതിനുശേഷം 12 മണിക്ക് ശേഷം മൂന്ന് ബാച്ചുകൾ ആയി സദ്യ വിളമ്പുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ ആവശ്യവും സൗകര്യവും അനുസരിച്ചാണ് പള്ളിയോട സേവാ സംഘം ഇതു പ്രാവർത്തികമാക്കിയിരിക്കുന്നത്. 55 ദിവസങ്ങളിലായി സെപ്റ്റംബർ 16 വരെ ആറന്മുള സദ്യ ഒരുക്കിയിട്ടുണ്ട്.
സദ്യാലയത്തിൽ   പ്രസിഡണ്ട്  കെ വി സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിന്മേൽ, സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ബി കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, പാർത്ഥസാരഥി ആർ പിള്ള, മോഹൻ ജി നായർ, ഹരീഷ് കുമാർ മാലക്കര, ബാലൻ ചിറയിറമ്പ്, പ്രദീപ്കുമാർ മാരാമൺ, സുധീർകുമാർ ഇടയാറൻമുള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബുക്കിങ്ങിന് mob :9048373110
Web.aranmula boat race.comപള്ളിയോട സേവാസംഘം ആറന്മുളയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം ആറന്മുള സദ്യ ഒരുക്കുന്നു. വള്ളസദ്യ വിഭവങ്ങളും ചടങ്ങുകളും സദ്യയുടെ രുചിയും അറിയുന്നതിനായി ഒരാൾക്കും 300 രൂപ പ്രകാരം സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ, വഞ്ചിപ്പാട്ട്, പാടി ചോദിക്കുന്ന അഞ്ച് വിഭവങ്ങൾ എന്നിവയും നിലവിളക്കിൽ മുമ്പിൽ വച്ചൊരുക്ക് തയ്യാറാക്കുന്നുണ്ട്. വള്ളസദ്യ വഴിപാടുകൾ ക്ഷേത്രത്തിൽ ഒരുക്കുന്ന സദ്യ കോൺട്രാക്ടർമാരാണ് ആറന്മുള സദ്യ തയ്യാറാക്കുന്നത്.
360 പേർക്കാണ് ദിവസം സദ്യ ഒരുക്കുന്നത്. ഓൺലൈനായി 250 നേരിട്ട് 110 പേർക്കും ബുക്ക് ചെയ്യാം. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ കാണിക്ക വഞ്ചിക്ക് എതിർ വശത്താണ് സദ്യാലയം. ക്ഷേത്രത്തിലെത്തുന്ന ഭക്തൻ ക്ഷേത്രദർശനത്തിനുശേഷം വള്ളസദ്യ വഴിപാട് സ്വീകരിക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ വരവും സ്വീകരണവും മറ്റു ചടങ്ങുകളും കണ്ടതിനുശേഷം 12 മണിക്ക് ശേഷം മൂന്ന് ബാച്ചുകൾ ആയി സദ്യ വിളമ്പുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ ആവശ്യവും സൗകര്യവും അനുസരിച്ചാണ് പള്ളിയോട സേവാ സംഘം ഇതു പ്രാവർത്തികമാക്കിയിരിക്കുന്നത്. 55 ദിവസങ്ങളിലായി സെപ്റ്റംബർ 16 വരെ ആറന്മുള സദ്യ ഒരുക്കിയിട്ടുണ്ട്.
സദ്യാലയത്തിൽ പ്രസിഡണ്ട് കെ വി സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിന്മേൽ, സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ബി കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, പാർത്ഥസാരഥി ആർ പിള്ള, മോഹൻ ജി നായർ, ഹരീഷ് കുമാർ മാലക്കര, ബാലൻ ചിറയിറമ്പ്, പ്രദീപ്കുമാർ മാരാമൺ, സുധീർകുമാർ ഇടയാറൻമുള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബുക്കിങ്ങിന് mob :9048373110
Web.aranmula boat race.com

ആറന്മുള പള്ളിയോടങ്ങളിലെ തുഴച്ചിൽ കാർക്ക് യുണൈറ്റഡ് ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനിയുടെ ഇൻഷ്വറൻസ്

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ള സദ്യയും ഉത്രട്ടാതി ജലമേളയിലും പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിലെ 5200 തുഴച്ചിൽ കാർക്കും പള്ളിയോട പ്രതിനിധികൾക്കുമുള്ള ഇൻഷ്വറൻസ് പോളിസി പള്ളിയോടസേവാ സംഘത്തിന് വേണ്ടി ആ രോഗ്യ മന്ത്രി കെ മുരളീധരൻ യുണൈറ്റഡ് ഇൻഡ്യ മാർക്കറ്റിങ് റീജണൽ മാനേജർ പ്രതീഷ് തോമസിൽ നിന്ന് ഏറ്റുവാങ്ങി.
പള്ളിയോടങ്ങൾ നീറ്റിലിറക്കുന്ന ജൂലൈ 19 മുതൽ തിരുവോണ സദ്യ , അഷ്ടമിരോഹിണി വള്ള സദ്യ , ഉതൃട്ടാതി ജലമേള തുടങ്ങിയ വിശേഷ ദിവസങ്ങൾ ഉൾപ്പെടെ സെപ്തംബർ 17 വരെ പള്ളിയോടങ്ങളിലെ തുഴച്ചിൽ കാർക്കുo പള്ളിയോട പ്രതിനിധികൾക്കും ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷ്വറൻസ് കവറേജ് ഉണ്ടായിരിക്കും.
പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി സാംബ ദേവൻ ,സെക്രട്ടറി പ്രസാദ് ആനന്ദഭവൻ,ആൻ്റോ ആൻ്റണി എംപി ,പഴകുളം മധു എം എൽ എ,ഫുഡ് കമ്മിറ്റി കൺവീനർ കൃഷ്ണകുമാർ,യുണൈറ്റഡ് ഇൻഡ്യ റീജനൽ മാനേജർ അഭിലാഷ്, ഷിബി തങ്കം, അസി. റീജണൽ മാനേജർ ജയകൃഷ്ണൻ യു, സീനിയർ മാനേജർ ഭരത് , അമൽ വിനൊയി ,ഡോ ബി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു

റാന്നിതാലൂക്ക്ആശുപത്രിയില്‍ഡ്രൈവര്‍,നേഴ്സിംഗ് ഹെല്‍പര്‍,സെക്യൂരിറ്റി നിയമനം/മസ്റ്ററിങ്/ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്/യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: ജൂലൈ 31 വരെ അപേക്ഷിക്കാം/ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ചെങ്ങന്നൂര്‍ ഐടിഐ പ്രവേശനം/സ്പോട്ട് അഡ്മിഷന്‍/വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

റാന്നി താലൂക്ക് ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനം

റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡ്രൈവറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് (മീഡിയം അല്ലെങ്കില്‍ ഹെവി ഗുഡ്‌സ്/ പാസ്സഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍), ഡ്രൈവേഴ്‌സ് ബാഡ്ജ് എന്നിവ വേണം. ഉയര്‍ന്ന പ്രായപരിധി 45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂലൈ 27 രാവിലെ 11.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9188522990.  

റാന്നി താലൂക്ക് ആശുപത്രിയില്‍ നേഴ്സിംഗ് ഹെല്‍പര്‍ നിയമനം

റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ നേഴ്സിംഗ് ഹെല്‍പറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എസ്എസ്എല്‍സി, എഎന്‍എം. ഉയര്‍ന്ന പ്രായപരിധി 45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജൂലൈ 20 രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ :9188522990.

റാന്നി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി നിയമനം

റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ താല്‍ക്കാലികമായി നിയമിക്കുന്നു.
വിമുക്ത ഭടനായിരിക്കണം. അംഗീകൃത വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് വേണം. ഉയര്‍ന്ന പ്രായപരിധി 50. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂലൈ 31 രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ :9188522990.

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ വിവിധ ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സ്‌കൂള്‍ കാര്യാലയത്തില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 വൈകിട്ട് നാല്. അപേക്ഷയോടൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് പ്രൂഫ് / ആധാര്‍/പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: ജൂലൈ 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് പഠനം. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലൂടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. വെബ്സൈറ്റ്: www.srccc.in. തിരുവല്ലയിലെ പൈതൃക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍: 8606031784.

മസ്റ്ററിങ്
 
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിനു ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു. 18-35നും ഇടയില്‍ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ഐടിഐ/ പോളിടെക്നിക്ക്/ ബി ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27. ഫോണ്‍: 04735 230226.

ചെങ്ങന്നൂര്‍ ഐടിഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിയില്‍ സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ക്ക് (ടിഎച്ച്എസ്എല്‍സി, ജുവനൈല്‍/ഓര്‍ഫന്‍/ആഗ്ലോ ഇന്‍ഡ്യന്‍/സ്‌കൗട്സ്/സ്പോര്‍ട്സ്) ജൂലൈ 20 രാവിലെ ഒമ്പതിനും മറ്റ് വിഭാഗക്കാര്‍ക്ക് ജൂലൈ 21 രാവിലെ ഒമ്പതിനും പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് 0479 2953150.

ഓണം ഖാദി മേള ജൂലൈ 23 മുതല്‍

കലക്ടറേറ്റില്‍ ജൂലൈ 20 ന് പ്രദര്‍ശന വിപണന മേള

ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 25 വരെ ഓണം ഖാദി മേള നടത്തും. കലക്ടറേറ്റില്‍ ജൂലൈ 20 ന് രാവിലെ 10 മുതല്‍ ഖാദി പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും.  
ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ /ബാങ്ക്/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞികിടക്ക, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ ലഭിക്കും.
വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ ഫോണ്‍: 8113870434, പത്തനംതിട്ട ഖാദി ഗ്രാമ സൗഭാഗ്യ 9744259922, റാന്നി ഖാദി ഗ്രാമ സൗഭാഗ്യ 9895994212, അടൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ 6238547923.

സ്പോട്ട് അഡ്മിഷന്‍

കോന്നി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകളുമായി കോളജില്‍ എത്തണം. വിവരങ്ങള്‍ക്ക് 8547005074, 9645127298, 8078078512.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കി കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2026-2027 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി വിജയിച്ച ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കോഴ്സില്‍ പ്രവേശനം നേടി 60 ദിവസത്തിനകം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി http://services.unorganisedwssb.org/index.php/home ല്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30. അപേക്ഷയോടൊപ്പം വിദ്യാര്‍ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.  അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ വേണം. ഫോണ്‍ 0468 2220248.