
മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായതായി പരാതിയെതുടർന്ന് കോയിപ്പുറം പോലീസ് കേസ് എടുത്തു
കോയിപ്പുറത്ത് മാനസിക അസ്വാസ്ഥ്യം ഉള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതിയെ തുടർന്ന് കോയിപ്പുറം പോലീസ് കേസ് എടുത്തു.കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ പുറമറ്റം കുമ്പനാട് എന്ന സ്ഥലത്ത് കൊച്ചേട്ടു കാലായിൽ വീട്ടിൽ വത്സമ്മ തോമസ് (73) നെ ആണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായിരിക്കുന്നത്.
ഇവരുടെ ഭർത്താവ് എബ്രഹാം മാത്യുവിന്റെ പരാതിയിൽ കോയിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാനസിക പ്രശ്നങ്ങൾ ഉള്ള ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോയിപ്പുറം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
എസ് എച്ച് ഒ കോയിപ്പുറം –9497947146
കോയിപ്പുറം PS – 9497908573 , 0469-2660246
റാന്നിയെ നടുക്കിയ റാന്നി പഴയ പാലം തകർന്നിട്ട് മുപ്പതാം, വർഷം
റാന്നിയെ നടുക്കിയ റാന്നി പഴയ പാലം തകർന്നിട്ട് കാൽ നൂറ്റാണ്ടിന് ശേഷം 29 കഴിഞ്ഞ്,30, വർഷമാകുമ്പോൾ സമാന്തരമായി നിർമ്മിച്ച പുതിയ പാലം അഭിമാനപൂർവ്വം നിറങ്ങളുടെ നിറവിൽ ശോഭ പുലർത്തുന്നതോടോപ്പം സമാന്തരമായി മറ്റോരു വൺവേ പാലത്തിന്റെ ഉദ്ഘാനം കാത്ത് നില്ക്കുന്നു.1996 ജൂലൈ 29 ന് ഉച്ചക്ക് ശേഷം 3.20 നാണ് പാലത്തിന് തകർച്ച നേരിട്ടത്.തിരുവല്ല -റാന്നി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ഉഷയെന്ന സ്വകാര്യ ബസ് പോയതിനു പിന്നാലെയാണ് റാന്നി പഴയ പാലത്തിന് തകർച്ച നേരിട്ടത്. പാലത്തിന്റെ പെരുമ്പുഴ കരയിലെ സ്പാൻ ഭാഗം തകർന്ന് ആറ്റിൽ പതിക്കുകയായിരുന്നു. ശബരിമലയുടെ പ്രധാന ഇടത്താവളമായ റാന്നിയുടെ നടുംതൂണായറാന്നി പാലം തകർന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് റാന്നി എംഎൽഎ ആയിരുന്ന രാജുഏബ്രാഹാം മുൻകൈയ്യെടുത്ത് സംസംസ്ഥാന മുഖ്യമന്ത്രി അറിയിക്കുകയും തുടർന്ന് അന്നത്തേ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി.ദേവഗൗഡ സർക്കാർ ഉടൻ തന്നെ സൈന്യത്തിനെ വരുത്തി ബയ്ലി പാലം നിർമ്മിച്ച് ഗതാഗതപ്രശ്നം ഒരു പരിധിവരെ പരിഹരിച്ചിരുന്നു. സൈന്യം റാന്നിയിലെത്തി അഞ്ചു ദിവസം കൊണ്ട് ബൈയിലി പാലത്തിന്റെ പണി പൂർത്തികരിച്ച വാർത്ത നാടിനോപ്പം ദേശിയ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു.ബയിലി പാലം നിർമ്മാണത്തിനു ശേഷം ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷയടക്കം ലൈറ്റ് മോട്ടോർ വെഹിക്കിൾ വാഹനങ്ങൾ മാത്രമേഗതാഗതത്തിനനുവദിച്ചിരുന്നോള്ളു.ബസുകളടകം വലിയ വാഹനങ്ങൾ ചെറുകോൽപ്പുഴ, കോഴഞ്ചേരിഭാഗത്തു കൂടിയാണ് ഗതാഗതം നടത്തിയിരുന്നത്.പാലത്തിന്റെ തകർച്ചക്കുശേഷം അങ്ങാടി ബോട്ടു ജട്ടിക്കടവിൽ, വള്ളങ്ങളും, ജംഗാറും, ഉപയോഗിച്ച് നാട്ടുകാർ അക്കരയിക്കരെ സഞ്ചാരം നടത്തേണ്ടി വന്നു. നാട്ടുകാർ യാത്രക്കു വേണ്ടി കടത്തുവള്ളത്തേ ആശ്രയിച്ചപ്പോൾ കടത്തുവള്ളം മറിഞ്ഞ് ഒരാളുടെ മരണത്തിനിടയായത് നാടിനെ ദുഖത്തിലാക്കിയിരുന്നു. ദുരന്തവാർത്തയും, റാന്നി ജനത ഇപ്പോഴും, മറക്കാതിരിക്കുന്നു.തകർന്ന പാലത്തിനു സമാന്തരംമായി നൂതന സാങ്കേതിക വിദ്യയിൽഅന്ന് പുതിയ പാലം നിർമ്മിച്ചത് 130 മീറ്റർ നീളത്തിലും, 12മിറ്റർ വീതിയിലും മാണ്. തകർന്ന പാലത്തിൽ ഇരുകരയിലും ഒഴിഞ്ഞ സ്ഥലത്ത്, പാർക്ക് അടക്കം ചിലപദ്ധതികൾ ആവിഷ്കരിക്കും മെന്നു പറഞ്ഞ ജനപ്രതിനിധികളുടെ വാക്കിന് അത്ര തന്നെ പഴക്കം വരുന്നത് റാന്നിയിലെ ജനങ്ങൾ ഓർത്തു പോകുന്നു. ഇനിയും കാൽ നൂറ്റാണ്ടിനു ശേഷം ജനങ്ങളു അഭിലാഷമായ, തകർന്ന പാലത്തിന്റെ കരയിലെ ഗാർഡൻ പാർക്ക് സാധ്യത തെളിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ സംസ്ഥാന പാതയുടെ നിർമ്മാണത്തിൽ പെടുന്ന ഗാർഡൻ പാർക്ക് യാഥാർത്ഥ്യം മാകുന്നത് നടക്കാതെ പോയ പദ്ധതി സ്വപ്നതുല്യമായി ജനം കാണുന്നു. പിന്നിട് റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് മറ്റോരു വൺവേ പാലം പിറവിയെടുത്തങ്കിലും കഴിഞ്ഞ 7 വർഷമായിട്ടും മറുകര തൊടാതെനില്ക്കുന്ന കാഴ്ചയാണ്. സമാന്തര വൺവേ പാലം കൂടി പൂർത്തിയാകുമ്പോൾ റാന്നിയുടെ ഗതാഗതക്കുരുക്കിന് പരിഹാരംമായി മറ്റോരു റാന്നിയെ കാണുവാൻ പറ്റുമെന്ന പ്രതിക്ഷയിലാണ് ജനം.
ഓപ്പറേഷൻ തൂഫാൻ’ ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി, ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ലാ പോലീസ് മേധാവി
തിരുവല്ലയിൽ കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയിലൂടെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തിയ സ്നേഹ സ്പർശം എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരി മരുന്നിന്റെ കച്ചവടം വലിയ ഒരു അളവുവരെ തടയുന്നതിനും ലഹരിമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗത്തെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും തൂഫാൻ പദ്ധതി കൊണ്ട് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. തൂഫാൻ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് എം ഡി എം എ ഉൾപ്പെടെ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തുവെന്നും , അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്തുകാരെ വരെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ പിടികൂടിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. പരിപാടിയിൽ എത്തിച്ചേർന്ന എല്ലാവർക്കും ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിജ്ഞ ചൊല്ലി. എം എൽ എ മാരായ അഡ്വക്കേറ്റ് . വർഗീസ് മാമൻ . വിനു ജോബ്, മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. പോലീസ് വകുപ്പിന് മൃതദേഹങ്ങൾ എടുക്കുന്നതിന് വളരെയധികം സഹായങ്ങൾ ചെയ്തിരുന്നതും ഇപ്പോൾ രോഗാവസ്ഥയിൽ കഴിയുന്നതും ആയ തിരുവല്ല സ്വദേശി സോമനെ ആഭ്യന്തരമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു. സോമന് ചികിത്സക്ക് ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
സൗദിയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി മരിച്ചു
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശിയായ മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. റാന്നി അയിരൂർ മൂക്കന്നൂർ പുത്തൻപുരയിൽ പി.എം. രാജേഷ് കുമാർ (42) ആണ് റിയാദ് – ദമ്മാം ഹൈവേയിലുണ്ടായ അപകടത്തിൽ മരിച്ചത്.
സീതത്തോട് ഗുരുനാഥൻമണ്ണ് സ്വദേശിയായ പൂഭരണിയിൽ പി.എൻ. മണിയൻ നായർ – മണിയമ്മ ദമ്പതികളുടെ മകനാണ് രാജേഷ്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. റിയാദിൽ നിന്ന് അൽ അഹ്‌സയിലേക്ക് ചരക്കുമായി പോകുന്നതിനിടെ റുമാഹ് മേഖലയ്ക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: ദീപ റാന്നി മൂക്കന്നൂർ പുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ: പ്രണവ്, പൗർണ്ണമി.
നടപടിക്രമങ്ങൾക്ക് ശേഷം സംസ്‌കാരം പിന്നീട് ജന്മനാട്ടിൽ നടക്കും.
പത്തനംതിട്ടയിൽ ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ജാഗരണിൽ അണിചേർന്ന് നാട്
പത്തനംതിട്ടയിൽ ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ജാഗരനിൽ അണിനിരന്ന് നൂറുകണക്കിന് ആളുകൾ. പരിപാടിയുടെ ഭാഗമായി നെല്ലാട് മുതൽ പുല്ലാട് ജംഗ്ഷൻ വരെ മാരത്തൻ റേസും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പപ്പായ ടൂറിസം വില്ലേജ് സൊസൈറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ സമാപന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. പപ്പായ വില്ലേജ് ടൂറിസം സൊസൈറ്റി പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. , ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് , ആരോഗ്യമേഖലയിലെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെയും പ്രമുഖർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ റേസിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. എസ് പി സി കേഡറ്റുകളോടൊപ്പം പൊതുജനങ്ങളും അണിചേർന്നു. ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാരത്തൻ റൈസിൽ വിജയികളായവർക്ക് മെഡലുകളും വിതരണം ചെയ്തു.
ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
പത്തനംതിട്ടയിൽ സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ചുമതല നൽകുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ സബ് ഇൻസ്പെക്ടർ മാർക്ക് 5,ദിവസത്തെപരിശീലനപരിപാടിആരംഭിച്ചു.പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ ക്യാമ്പിലെ സഭാ ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 23ന് ആരംഭിച്ച പരിശീലനം 28 വരെ തുടരും. പരിശീലനത്തിന്റെ ആദ്യദിവസം ക്രമസമാധാന പാലന ചുമതലയുള്ള പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പി വിജയൻ , സബ് ഇൻസ്പെക്ടർമാർക്ക് ഓൺലൈൻ ആയി ക്ലാസ് എടുത്തു.
തുടർന്ന് ജില്ലാ പോലീസ് മേധാവി സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെചുമതലകളെക്കുറിച്ചും നേതൃപാടവം , മൂല്യബോധം , കേസുകളുടെ ശാസ്ത്രീയ അന്വേഷണം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ് എടുത്തു. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് , ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ , നർക്കോട്ടിക് സെൽ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവയുടെ ചുമതലയുള്ള ഡിവൈഎസ്പി മാർ , ജില്ലയിലെ സബ് ഡിവിഷൻ ചാർജ് വഹിക്കുന്ന ഡിവൈഎസ്പി മാർ , വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥർ , മികച്ച അഡ്വക്കേറ്റുമാർ എന്നിവരും സബ് ഇൻസ്പെക്ടർമാർക്ക് ക്ലാസുകൾ എടുക്കുന്നുണ്ട്. പരിശീലന പരിപാടി ജൂലൈ 28 വരെ നീളും. എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത് മുതലുള്ള കേസ് അന്വേഷണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസുകൾ നടക്കുന്നുണ്ട്. ഭാരതീയ ന്യായ് സംഹിത , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത മുതലായവയിലും ഇൻക്വസ്റ്റ് , തെളിവ് ശേഖരണം , ഫോറൻസിക് സയൻസ് , ദുരന്തനിവാരണം , വി ഐ പി സെക്യൂരിറ്റി , രഹസ്യ വിവരശേഖരണം തുടങ്ങി വിവിധ മേഖലകളിലെ പരിശീലനം നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
പത്തനംതിട്ട പന്തളത്ത് ആശ്രയം ആരും ഇല്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം പോലീസ്
പന്തളംതുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി മലപ്പുറം സെറ്റിൽമെൻ്റ് ഉന്നതിയിലെ നിരവത്ത് മേലേതിൽ പൊടിയമ്മ രാജപ്പൻ (60)നെയാണ് പന്തളം ജനമൈത്രി പോലീസ് ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ എത്തിച്ചത്.കഴിഞ്ഞ 5 വർഷമായി സ്ടോക്ക് വന്ന് കിടപ്പിലായിരുന്നു . അയൽവാസികളുടെ കരുണയിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്. പരസഹായമില്ലാതെ തിരിയാൻ പോലും കഴിയാത്ത ഇവരുടെ ദുരവസ്ഥ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ് പന്തളം ജനമെത്തി പോലീസിനെ അറിയിക്കുന്നത്.
തുടർന്ന് പന്തളം എസ് എച്ച് ഒ വി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി സാന്ത്വന പരിചരണം ആവശ്യമായ ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി. തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും എസ് എച്ച് ഒ സജീഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,എ എസ്ഐമാരായ മഞ്ജു മോൾ,ബീന കെ എന്നിവരുടെ നേതൃത്വത്തിൽ തുമ്പമൺപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ സാമുവൽ മാത്യു, അമ്പിളി കെകെ , ജോജി തോമസ് ജനമൈത്രി സമിതി മെമ്പർ ഷൈനി ആശാവർക്കർമാർ കരുണാലയം മാനേജർ ധന്യ എന്നിവരുടെ സാന്നിധ്യത്തിൽ പൊടിയമ്മയുടെ സംരക്ഷണച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ ഏൽപ്പിച്ചു
പത്തനംതിട്ട പന്തളത്ത് ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്
പന്തളത്ത് ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിച്ച ഗോപൻ ചേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഗോപകുമാർ (62) നാണ് പന്തളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കി .
കുളനട ഗ്രാമപഞ്ചായത്തിലെ മാന്തുക മേലേതിൽ വീട്ടിൽ വീട്ടിൽ നാരായണപിള്ളയുടെ മകൻ ആണ് ഗോപകുമാർ
പന്തളം ജനമൈത്രി പോലീസ് ഇദ്ദേഹത്തെ ഏറ്റെടുത്ത് കിടങ്ങന്നൂരുള്ള അഗതിമന്ദിരത്തിൽ എത്തിച്ചു .കഴിഞ്ഞ 20 ദിവസക്കാലമായി കുളനട മാർക്കറ്റിലെ പെട്ടി ഓട്ടോ സ്റ്റാൻഡിൽ സമീപം കടത്തിണ്ണയിലായിരുന്നു ഇദ്ദേഹം. ഇടതുകാലിൽ വലിയ മുറിവ് വന്നു പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. ഭക്ഷണവും മരുന്നുംആശ്രയവും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തിൻറെ ദുരവസ്ഥ വാർഡംഗമാണ് പന്തളം ജനമൈത്രി പോലീസിനെ അറിയിക്കുന്നത്.തുടർന്ന് പന്തളം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി ഇദ്ദേഹത്തിൻറെ ബന്ധുക്കളെ കണ്ടെത്തി, ഇദ്ദേഹത്തിൻറെ ഉത്തരവാദിത്വം ഏൽപ്പിച്ചെങ്കിലും അവരാരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായില്ല.തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,എ എസ്ഐമാരായ മഞ്ജു മോൾ,ബീന എന്നിവരുടെ നേതൃത്വത്തിൽ കരുണാലയം അഗതിമന്ദിരത്തിൽ എത്തിച്ചു. കരുണാലയം ഭാരവാഹികളായ അബ്ദുൽ അസീസ് ,ധന്യ എന്നിവരെ ഇദ്ദേഹത്തിൻറെ സംരക്ഷണച്ചുമതല ഏൽപ്പിച്ചു.
വയോധികയെയും മകളെയും ആക്രമിക്കുകയും, അപമാനിക്കുകയും ചെയ്ത പ്രതി റിമാന്റിലായി
പ്രായമായ സ്ത്രീയെയും അവരുടെ മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും, ലൈംഗികചുവയോടെസംസാരിക്കുകയും, അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര പരുമല എന്ന സ്ഥലത്ത് വാലുപറമ്പിൽ താഴ്ചയിൽ വീട്ടിൽ ജിജോ ജോസഫ് (39) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയായ ജിജോയുടെ ബന്ധുവായ സ്ത്രീയെയും മകളെയും ആണ് ഇയാൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്.ഇപ്പോൾ അറസ്റ്റിലായ ജിജോ 2011ൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ്. അന്ന് ഇയാൾ തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും , എതിർത്ത് ബഹളം വച്ച പെൺകുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണ് ബോധരഹിത ആവുകയും ചെയ്തിരുന്നു. അന്ന് ഇയാൾക്കെതിരെ മാനഭംഗശ്രമത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇപ്പോൾ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്.ഇയാൾ തിരുവല്ല പുളിക്കീഴ് മാവേലിക്കര, പോലീസ് സ്റ്റേഷനുകളിൽ ൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പുളിക്കീഴ് സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ പോലീസ് ഉദ്യോഗസ്ഥരായ സജിൽ , രഞ്ജു, അരുൺ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

