Wednesday, September 16, 2026
Home Blog Page 6

പുതമൺ പാലത്തിൻ്റെ അപ്പ്രോച്ച് റോഡിലെ വിള്ളൽ ഉണ്ടായത് പരിശോധിക്കാൻ പഴകുളം മധു എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി

0

റാന്നിപുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. ആറ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം തകരാറിലാവാനുള്ള കാരണം അന്വേഷിക്കണമെന്നും,അടിയന്തരമായി സാങ്കേതിക പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ഡി.സി.സി ജനറൽ സെക്രട്ടറി ജാസിംകുട്ടി, എ.കെ. ലാലു, അബിൻ കൈതവന,മോഹനചന്ദ്രൻ, സാബു ഒലിക്കൽ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു

 

വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം , ഭാര്യയെയും മക്കളെയും നടുറോഡിൽ ക്രൂരമായി ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

0

കീഴ് വായ്‌പ്പൂരിൽവർഷങ്ങളായിപിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതിയെ കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി നെയ്യുണ്ണിൽ വീട്ടിൽ മനോജ് (43) നെ ആണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് സ്ഥിരമായി ഉപദ്രവം ഉണ്ടാക്കുന്നതു മൂലം ഇയാളുടെ ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം. ഇപ്പോൾ ഇവർ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധമൂലം പ്രതി ഒരു ബൈക്കിൽ എത്തി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ രണ്ട് പെൺകുട്ടികളാണ് ഒപ്പം ഉണ്ടായിരുന്നത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
കേസടുത്ത് കീഴ്വായ്പൂർ പോലീസ് പ്രതിയെ അന്വേഷിച്ചുവരവെ ബുധനാഴ്ച രാവിലെ കറുകച്ചാൽ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കീഴുവായ്പൂർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ, എസ് ഐ മാരായ അനീഷ് റ്റി, ഷാൻ എൻ എസ് , സി പി ഒ മാരായ സന്തോഷ്‌ , അമൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

0

മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത നേരിട്ടറിഞ്ഞു. റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.
തുടര്‍ച്ചയായ പ്രകൃതി ക്ഷോഭം നേരിടുന്ന ജില്ലയെ ചേര്‍ത്തുപിടിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. മഴക്കെടുതിയില്‍ നഷ്ടം സംഭവിച്ച റാന്നിയിലേതുള്‍പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കും. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ശുചീകരണത്തിന് അടിയന്തരമായി 10,000 രൂപ നല്‍കും. പ്രകൃതി ക്ഷോഭത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം നാലില്‍ നിന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തി. ഭാഗികമായി വീട് നഷ്ടമായവര്‍ക്കും ഉചിതമായ സഹായം നല്‍കും. വിളനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. നിലവില്‍ ഒരു ഹെക്ടര്‍ നെല്‍കൃഷി നശിച്ചാല്‍ നല്‍കുന്നത് 13,500 രൂപയാണ്. ഈ തുക ഉയര്‍ത്തും. പകര്‍ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
വെള്ളപ്പൊക്കം ഒഴിവാക്കാന്‍ പുഴകളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത്  ജലസംഭരണ ശേഷി വര്‍ധിപ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.
ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, എംഎല്‍എമാരായ പഴകുളം മധു, സി വി ശാന്തകുമാര്‍, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് മന്ദമരുതി, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ബി സുരേഷ്, വാർഡ് മെമ്പർ അനിവലിയ കാല, ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ നേതാക്കളായ സതീഷ് പണിക്കർ, രാജു മരുതിക്കൽ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

0

ഓഗസ്റ്റ് ഒന്നാം തീയതി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തി അടിയന്തരമായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം പ്രകാരം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വെള്ളം കയറിയ കടകൾ നാളെ ബുധൻ (05/06/26) തുറന്നു പരിശോധിക്കുന്നതിനായി വേണ്ടുന്ന സാഹചര്യം ഒരുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് മന്ദമരുതിയും അറിയിച്ചു

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി മന്ത്രി പി. സി. വിഷ്ണുനാഥ്‌ മല്ലപ്പള്ളിയിൽ എത്തി

0

മല്ലപ്പള്ളി താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി ജില്ലയുടെ ചാർജ് വഹിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌ മല്ലപ്പള്ളി താലൂക്ക് ഓഫീസിൽതിരുവല്ല എം. എൽ.എഅഡ്വ. വർഗീസ് മാമ്മൻ, ജില്ലാ കളക്ടർ എ. നിസ്സാമുദിൻ, തഹസീൽദാർ ഡി. അജയൻ ജനപ്രതിനിധികൾഎന്നിവരുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടത്തി.ദുരന്ത ബാധിതരായ മുഴുവൻ ജനങ്ങൾക്കും എല്ലാവിധ സഹായങ്ങളും നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.തുടർന്ന് മല്ലപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പവർ വിഷൻ ചാനൽ നൽകിയ ഭക്ഷ്യ കിറ്റ് മന്ത്രി വിതരണം ചെയ്തു. അഡ്വ. റെജി തോമസ്, ശോശാമ്മ തോമസ്, കെ ജി സാബു,ജ്ഞാനമണി മോഹനൻ, ജി. സതീഷ് ബാബു, ഡോ. ബിജു റ്റി ജോർജ്, എബി മേക്കരിങ്ങാട്ട്, കോശി പി സക്കറിയ ജോൺസൺ കുര്യൻ, തോമസ് മാത്യു ആനിക്കാട്, മധു ചെമ്പുകുഴി, അഡ്വ. വിനീത് കുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ലിബിൻ ജോസഫ്, സിന്ധു സുബാഷ്, അനു ഊത്തുകുഴി, ജീനാ ചെറിയാൻ, സന്തോഷ്‌ ചാമക്കാല, റ്റിബി സൂസൻ മാത്യു, ഷൈനി ഫിലിപ്പ്, സോഫി ജോജോ, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, ലിൻസൺ പി ജോൺ, ബെൻസി അലക്സ്‌, സജി തോട്ടത്തിമലയിൽ തുടങ്ങിയർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

മഴ, വെള്ളപൊക്ക കെടുതിയും മായി ബന്ധപ്പെട്ട് കെ എസ് ഇ ബി റാന്നി ഓഫീസിലെ അറിയിപ്പ് ഒരു അറിയിപ്പ്

0

വെള്ളപൊക്ക കെടുതിയുമായി ബന്ധപ്പെട്ടു യാത്ര തടസ്സപ്പെട്ടതിനാൽ ഓഫിസ് സ്റ്റാഫിനെ എല്ലാ സ്ഥലത്തും എത്തിപ്പെടാൻ കഴിയുന്നതല്ല. അതിനാൽ ലൈനിൽ മരം വീഴുകയോ, കമ്പി പൊട്ടലൊ ഉണ്ടായാൽ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപെടുക.

പുല്ലു പ്രാo , വ്യന്ദാവനം ഏറിയായിൽ –
വിജയൻ T.K – 9847433692
രജ്ഞിത്ത്- 96050 21291
എന്നിവരെയും

കീകൊഴൂർ . പുത മൺ. വയലത്തല മുതലായ സ്ഥലം –
ഗോപാലകൃഷ്ണൻ – 9947733815

Jibi – Sub Engineer – 944 600 9441

Jothy-Sub Engineer –9446009439

AE-9446009440

സെക്ഷന്റെ പരിധിയിൽ താണ സ്ഥലങ്ങളിലെ ലൈനിലും വീടുകളിലും വെള്ളം കയറി കിടക്കുന്നതിനാൽ ഫീഡറുകൾ ഓഫ് ചെയ്യിതിരിക്കുന്നു. ജലനിരപ്പു താഴുന്ന മുറക്ക് ലൈൻ പരിശോധിച്ചു ലൈൻ ചാർജ്ജു ചെയ്യുന്നതാണ്.

ഈ പ്രതിസന്ധിയിൽ തരണം ചെയ്യാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

മഴക്കെടുതി – ജില്ലാ പോലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു.

0

പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിലും , ജില്ലയിലെ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങുന്ന സാഹചര്യം ഉണ്ടായതിനാലും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം , പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
         
പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും , ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി
9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും , 0468 – 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ് എന്നും , ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ കാണാതായ ഊരുമൂപ്പന്റെ മൃതദേഹം കണ്ടെത്തി

0

കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരു മൂപ്പൻ ആയിരുന്ന മോഹൻദാസ് (70) നെ ജൂൺ മാസം 27ആം തീയതി മുതൽ കാണ്മാനില്ല എന്ന് അദ്ദേഹത്തിന്റെ മകൻ അനിൽകുമാർ കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ നിരവധിതവണ വനത്തിനുള്ളിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ ഇടപെടലിൽ മോഹൻദാസിന് വേണ്ടിയുള്ള തെരച്ചിൽ കൂടുതൽ വ്യാപിപ്പിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം , കോന്നി ഡി.വൈ.എസ്.പി. എം എ അബ്ദുൽ റഹീം, കോന്നി ഇൻസ്‌പെക്ടർ എസ് എച്ച് ഒ രതീഷ് ആർ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശ വാസികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇന്ന് വെള്ളി രാവിലെ 9 മണി മുതൽ കാട്ടാത്തി ഗിരിജൻ ഉന്നതിയോട് ചേർന്നുള്ള വനമേഖലയിൽ ഉൾക്കാട്ടിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിൽ ടിയാന്റെ വീട്ടിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ഉള്ളിലായി തൂങ്ങിമരണപ്പെട്ട നിലയിൽ മൃതദേഹം കാണപ്പെട്ടത്.കോന്നി എസ് എച്ച് ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌ മോർട്ടം പരിശോധനക്കായി കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി

ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം ബംഗ്ലാദേശ് സ്വദേശിയെ ഏനാത്ത് മണ്ണടിയിൽ നിന്ന് പിടികൂടി

0

പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണടി മുല്ലവേലിൽ ജംഗ്ഷൻ എന്ന സ്ഥലത്ത് രാജേഷ് എന്നയാളുടെ വക വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശ് സ്വദേശി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്റെയും ഏനാത്ത് പോലീസിന്റെയും സംയുക്ത പരിശോധനയ്ക്കിടെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആണ് എന്ന് പറഞ്ഞാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. അന്വേഷണത്തിൽ ഇയാൾ ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി
നിമായി ദാസ് സർദാർ ,52 ആണെന്ന് വ്യക്തമായിട്ടുണ്ട്.ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025,പ്രകാരവുമുള്ളവകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.ഏഴു വർഷത്തിലധികമായി കേരളത്തിൽ എത്തിയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചുവന്നിരുന്നതായും , ഇപ്പോൾ മൂന്നുമാസത്തിൽ അധികമായി മണ്ണടിയിൽ താമസിച്ചു വരുന്നതായി ആണ് വിവരം. ഇയാൾ ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വരികയായിരുന്നു.
ഇയാളിൽനിന്ന് വ്യാജമായി നിർമ്മിച്ചതും, പശ്ചിമ ബംഗാളിലെ വിലാസത്തിൽ ഉള്ളതുമായ ആധാർ കാർഡ് പാൻ കാർഡ് വോട്ടർ ഐഡി കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമബംഗാൾ സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഉദയംപള്ളി സ്വദേശിയാണ് എന്ന വിലാസമാണ് ഇയാൾ വീട് വാടകക്ക് എടുക്കാനായിനൽകിയിരുന്നത്.ഏനാത്ത് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷിജി കെ, എസ് ഐ രാഹുൽ ചന്ദ്രൻ , എ എസ് ഐ ശിവപ്രസാദ് , എസ് സി പി ഒ മാരായ സജി കുമാർ , കലേഷ് , സി പി ഒ മഹേഷ്‌ ,എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഓപ്പറേഷൻതൂഫാൻ പരിശോധന മഹാരാഷ്ട്ര സ്വദേശിയെ4.208 കിലോ കഞ്ചാവുമായി പുളിക്കീഴ് പോലീസ് പിടികൂടി.

0

തിരുവല്ലപുളിക്കീഴിൽ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം , ജില്ല ഡാൻസാഫ് ടീമും , തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ (30) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4. കിലോ ഇരുന്നൂറ്റിയെട്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര ആലുംതുരുത്തി എന്ന സ്ഥലത്ത് ഒരു വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും കർശനമായിനിരീക്ഷിച്ചുവരികയാണെന്നും ഇപ്പോൾ പിടിയിലായ മഹാരാഷ്ട്ര സ്വദേശി ചെറുകിട കച്ചവടക്കാർക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളായിരുന്നു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹരിക്കടത്ത് , കച്ചവടം , ഉപയോഗം എന്നിവക്കെതിരെയുള്ള കൂടുതൽ ശക്തമായ പരിശോധനകളും നടപടികളുമായി ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പുളിക്കീഴ് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷഫീഖ് ,എസ് ഐ നൗഫൽ, ഡാൻസാഫ് എസ് ഐ മാരായ രാജീവ്, ഉണ്ണികൃഷ്ണൻ, അജികുമാർ , ഡാൻസാഫ് അംഗങ്ങളായ എസ് സി പി ഒ അഖിലേഷ് , സുജിത് , വിമൽ, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ് , അഖിൽ , അവിനാഷ് എന്നിവർ അടങ്ങിയ സംഘമാണ് മഹാരാഷ്ട്ര സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.