Thursday, September 17, 2026
Home Blog Page 5

റാന്നിയിൽ സപ്ലൈക്കോ ആഭിമുഖ്യത്തിൽ താലൂക്ക് ഓണം ഫെയർ പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു

0

സപ്ലൈക്കോ ആഭിമുഖ്യത്തിൽ റാന്നി താലൂക്ക് ഓണം ഫെയർ പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദ്യ വില്പന നിർവഹിച്ചു. ബ്ലോക്ക്, പഞ്ചായത്ത്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സനോജ് മേമന, മോളി മാത്യു, സമദ് മേപ്രത്ത്, രജീവ് താമരപള്ളി, സജി നെല്ലുവേലിൽ, സജി ഇടിക്കുള ജയശാലിനി കെ ജെ എന്നിവർ പ്രസംഗിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പച്ചക്കറി, ഏത്തക്കായ തുടങ്ങിയ എല്ലാവിധ നിത്യയോപയോഗ സാധനങ്ങളും പൊതു വിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

പത്തനംതിട്ട ജില്ല സപ്ലൈകോ ഓണം ഫെയര്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു

0

പത്തനംതിട്ട ജില്ല സപ്ലൈകോ ഓണം ഫെയര്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു
പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം ആക്‌സിസ് ബാങ്കിന് സമീപം താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനായി. ജില്ല സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്, സപ്ലൈകോ കോട്ടയം അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ഇ ജി മഞ്ജു, ഡിപ്പോ മാനേജര്‍ പ്രിയ സി ശങ്കര്‍, ജൂനിയര്‍ മാനേജര്‍ എ പി ബിന്ദുമോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സതീഷ് കൊച്ചുപറമ്പില്‍, എ ഷംസുദ്ദീന്‍, സനോജ് മേമന, എന്‍ ബാബുവര്‍ഗീസ്, സമദ് മേപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാവിധ പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി, ഫ്രീസെയില്‍ നിരക്കില്‍ ലഭിക്കും. അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനോടൊപ്പം പ്രത്യേക ഓഫറുകളോടെയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാള്‍, മില്‍മ, കുടുംബശ്രീ സ്റ്റാള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കും.

ക്ഷീരകർഷകർക്ക് തീറ്റപ്പുൽ വിതരണ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോശാമ്മ തോമസ് നിർവഹിച്ചു

0

ക്ഷീരവികസന വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും സഹകരണത്തോടെ മല്ലപ്പള്ളി ക്ഷീര വികസന യൂണിറ്റിലെ പ്രളയബാധിത മേഖലയിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ വിതരണ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോശാമ്മ തോമസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇസ്മയിൽ, മെമ്പർ എ ഡി ജോൺ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന ചെറിയാൻ, ക്ഷീരസഹകരണ സംഘം പ്രസിഡണ്ട്മാർ ജോസഫ് സ്കറിയ, രാജു വർഗീസ്, ജോസഫ് ജോർജ്, ക്ഷീര വികസന ഓഫീസർ അഭിരാമി കെ വി, ക്ഷീര സംഘം സെക്രട്ടറി സുരേഷ് കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനം. വഞ്ചിപ്പാട്ട് മത്സരം തുടക്കമായി.

0

ആറന്മുള പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനം. വഞ്ചിപ്പാട്ട് മത്സരം തുടക്കമായി. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കേണ്ടിയിരുന്നതു് പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം വൈകിയാണ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് ഇതിനായി വലിയ പന്തൽ സജ്ജമാക്കിയിട്ടുണ്ട് പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കെ വി സാബദേവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമൃതാനന്ദമയി മഠം വള്ളിക്കാവ് ബ്രഹ്മചാരിണി രഹനാ മുകുന്ദ്, ഗുരു പ്രിയാമൃത സ്വാമിനി എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സെമിനാർ ഗ്രന്ഥകർത്താവ് ഡോക്ടർ എം ജി ശശിഭൂഷൻ പ്രബന്ധം അവതരിപ്പിച്ചു. സിന്ധുനാഗരികതയിലെ പശുപതി മുദ്ര യെ പറ്റി വിശദമായി സംസാരിച്ചു. നമ്മാഴ് വരുടെ തിരു വായ് മൊഴിയിൽ ആറന്മുളയുടെ സമ്പത്ത് സമൃദ്ധിയെപ്പറ്റി വാഴ്ത്തിയിരിക്കുന്ന കാര്യവും ആറന്മുള ഉത്രട്ടാതി വള്ളംകളി ഭക്തിപൂർവ്വവും ആചാര അനുഷ്ഠിതമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഏറ്റുമാനൂരപ്പൻ കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോക്ടർ എ മോഹനാക്ഷൻ നായർ മോഡറേറ്റർ ആയിരുന്നു. പി ശ്രീകുമാർ ഓതറയും പങ്കെടുത്തു.സമാപന സമ്മേളനം ഓഗസ്റ്റ് 23ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി രഘു മഠത്തിൽ സമ്മാനദാനം നിർവഹിക്കും.
ഇന്നത്തെ സെമിനാർ ഡോക്ടർ രേഖ വി കുമാർ പ്രബന്ധം അവതരിപ്പിച്ചു.
സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, സോപാനം കൺവീനർ കെ എസ് സുരേഷ്, ജോയിൻ കൺവീനർ ഡോക്ടർ സുരേഷ് ബാബു, ജോയിൻ സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലി മേൽ, പാർത്ഥസാരഥി ആർ പിള്ള, വിജയകുമാർ ചുങ്കത്തിൽ എന്നിവർ പ്രസംഗിച്ചു.

നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസരം 10ന് അവസാനിക്കുന്നു

0
  • ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേയ്ക്കുള്ള അഡ്മിഷനു വേണ്ടി അപേക്ഷിക്കാനുള്ള അവസരം ഓഗസ്റ്റ് 10ന് അവസാനിക്കുന്നു.
    ഗ്രാമീണ മേഖലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയങ്ങളിൽ പഠനം സൗജന്യമാണ്.
    ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും തിരുത്തൽ വരേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഓഗസ്റ്റ് 11, 12 തീയതികളിൽ തീയതികളിൽ കറക്ഷൻ വിൻഡോയുടെ സേവനവും ലഭ്യമാണ്.
    സംശയനിവാരണത്തിനായും സഹായത്തിനായും ഉള്ള ഫോൺ നമ്പറുകൾ 04735294263,9591196535,
    9400220039

ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും തിരുത്തൽ വരേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഓഗസ്റ്റ് 11, 12 തീയതികളിൽ തീയതികളിൽ കറക്ഷൻ വിൻഡോയുടെ സേവനവും ലഭ്യമാണ്.

സംശയനിവാരണത്തിനായും സഹായത്തിനായും ഉള്ള ഫോൺ നമ്പറുകൾ 04735294263,9591196535,
9400220039

https://cbseitms.rcil.gov.in/nvs/
https://navodaya.gov.in എന്നീ ലിങ്കുകൾ വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം

മലയാലപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി

0

മലയാലപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്ന് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്നും മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് മലയാലപ്പുഴ പോലീസ് പോക്സോ വകുപ്പ് പ്രകാരം വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ രണ്ട് വർഷം മുതൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന,മലയാലപ്പുഴ താഴം പൈവള്ളിൽ വീട്ടിൽ ശ്രീകുമാർ 63
മലയാലപ്പുഴ ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ 32
മലയാലപ്പുഴ താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള 62, എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം നേരിട്ടു എന്ന വിവരം അറിഞ്ഞ ഉടനെ മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എസ് എച്ച് ഒ ഷാഫി ബി എം ന്റെ നേതൃത്വത്തിൽ ഒട്ടും താമസിയാതെ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.മലയാലപ്പുഴ ഇൻസ്പെക്ടർ എസ് എച്ച് ഒ ഷാഫി ബി എം , എ എസ് ഐ സുധീഷ് , എസ് സി പി ഒ മാരായ ഇർഷാദ് , ബിജു , അഭിജിത്ത് , സി പി ഒ മാരായ അനിൽ , അരുൺ, പ്രദീപ് , ജ്യോതിഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 3 പ്രതികളെയും റിമാൻഡ് ചെയ്തു