ട്രെയിലർ ലോറികളിൽ നിന്നും പാർട്സുകൾ മോഷ്ടിച്ച് കടത്തിയ ചിറ്റാർ സീതത്തോട് ഗുരുനാഥൻ മണ്ണ് എന്ന സ്ഥലത്ത് താമരശ്ശേരിയിൽ വീട്ടിൽ വിവേക് ടി പി (29) , ചിറ്റാർ സീതത്തോട് 86 മൂട്ടപ്പടി എന്ന സ്ഥലത്ത് നല്ലാനിക്കുന്നത് വീട്ടിൽ നസീം നാസർ (21), ചിറ്റാർ സീസത്തോട് മൂന്നു കല്ല് കോർട്ട് പടി എന്ന സ്ഥലത്ത് ചേത്തയ്ക്ക പറമ്പിൽ വീട്ടിൽ താജുദ്ദീൻ മകൻ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. നാഷണൽ ഹൈവേ ജോലികളുടെ കരാർ എടുത്തിരുന്ന ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ വക ട്രെയിലർ ലോറികളുടെ ബാറ്ററികൾ , ടയറുകൾ ഡിസ്കുകൾ എന്നിവ ഉൾപ്പെടെ 2,10,000 രൂപ വിലവരുന്ന പാർട്സുകളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. ഇവർ മൂന്നുപേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്.
മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള സമയത്താണ് ഇവർ ലോറികളുടെ പാർട്സുകൾ ഊരി മാറ്റി കടത്തിയത്. കമ്പനിയുടെ സൈറ്റ് മാനേജരായ രാജീവ് വിജയൻ ജൂൺ 20 ന് ചിറ്റാർ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും , മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവർക്കായി അന്വേഷണം നടത്തി വരികയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി നെസീമിനെയും മൂന്നാം പ്രതി ഹാഷിമിനെയും മൂന്നു കല്ല് എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും , ഒന്നാം പ്രതിയായ വിവേകിനെ തിരുവനന്തപുരത്തുനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വിവേക് ചിറ്റാർ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിലും പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു.
ചിറ്റാർ ഇൻസ്പെക്ടർ എസ് എച്ച് ഒ അനീസ് എ , സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി പി, അനിൽകുമാർ ബി , പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രവീൺ , പ്രകാശ് , പ്രണവ് , സുമേഷ് , അഖിൽജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
ലോറികളിലെ ബാറ്ററിയും ടയറുമടക്കം 2,10,000/-രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ
തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി,ക്രമത്തില്‍,താല്‍ക്കാലിക നിയമനം/അപേക്ഷ തീയതി നീട്ടി/ശ്രീ അയ്യങ്കാളിമെമ്മോറിയല്‍സ്‌കോളര്‍ഷിപ്പ്/ഡിപ്ലോമഇന്‍ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

താല്‍ക്കാലിക നിയമനം
കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ജൂലൈ 20 ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2214108.
തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി ക്രമത്തില്‍
ലിഫ്റ്റ് ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ പ്രവൃത്തി പരിചയം – 40 വയസ്.
കാസ്പ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിര്‍ബന്ധം)- 40.
എ സി മെക്കാനിക്ക് – 10-ാം ക്ലാസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.
എസ് ടി പി ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.
സെക്യൂരിറ്റി – വിമുക്ത ഭടന്‍, വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ്- 60.
ക്ലീനിംഗ് സ്റ്റാഫ് – ഏഴാം ക്ലാസ്- 40.
പാര്‍ട്ട് ടൈം സ്വീപ്പര്‍ – അഞ്ചാം ക്ലാസ്- 40.
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അപേക്ഷകളും അനുബന്ധ രേഖകളും സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 15. അപേക്ഷ ഫോം ജില്ല/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2322712, 0468 2223712.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു
ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികളെ ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ മാര്‍ക്ക് പട്ടികയുടെ പകര്‍പ്പ് സഹിതം ജൂലൈ 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2362037.
അപേക്ഷ തീയതി നീട്ടി
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 10 വൈകിട്ട് അഞ്ച് വരെ നീട്ടി. https://itiadmissions.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: https://det.kerala.gov.in . ഫോണ്‍: 04735 296090.
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ്: www.srccc.in . ഫോണ്‍: 0471 2570471, 9846033009.
റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, താലൂക്ക് തല വായനപക്ഷാചരണത്തിന്‍റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി
റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുണ്ടപ്പുഴ ടാഗോര്‍ ഗ്രന്ഥശാല,എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ താലൂക്ക് തല വായനപക്ഷാചരണത്തിന്‍റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി.ജൂണ്‍ 19 മുതല്‍ താലൂക്കിലെ വിവിധ ലൈബ്രറികളിലും സ്കൂളുകളിലും നടത്തിവന്ന പരിപാടികള്‍ക്കാണ് സമാപനമായത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജൂലി സാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രൊഫ. വി.ആര്‍ വിശ്വനാഥന്‍ നായര്‍ ഐ.വി ദാസ് അനുസ്മരണം നടത്തി.റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശശികല രാജശേഖരന്‍ മുഖ്യപ്രഭാക്ഷണം നടത്തി.എം.എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്മിജു ജേക്കബ്,പ്രഥമധ്യാപിക സിംല എബ്രഹാം,വാര്‍ഡംഗം സാബു പി.എബ്രഹാം,കവി. പി ചന്ദ്രമോഹന്‍,ബിനോയ് കുറിയാക്കോസ്,കെ.വി റെജി,കാര്‍ലിന്‍ ആന്‍ രഞ്ജിത്ത്,ആല്‍ഫി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഡ്രൈ സ്കൂട്ടർ വിതരണം അഡ്വ. വർഗീസ് മാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഡ്രൈ സ്കൂട്ടർ വിതരണം അഡ്വ. വർഗീസ് മാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ എം ഇസ്മായിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല അലക്സാണ്ടർ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. ഡി ജോൺ, സി. പി മാത്യു, ഷിനി കെ പിള്ള, കൃഷ്ണൻകുട്ടി മുള്ളൻങ്കുഴി , എം ഡി ദിനേശ് കുമാർ, ലിബിൻ ജോസഫ്, രഞ്ജിനി അജിത്, സി ഡി പി ഒ അംബിക അന്തർജനം തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നി പെരുമ്പുഴയിൽ വാഹനാപകടത്തിൽ തകർന്ന നടപ്പാതയിലെ സംരക്ഷണ വേലി രാത്രിയിൽ അജ്ഞാതർ കടത്തിക്കൊണ്ടുപോയി
വാഹനം ഇടിച്ച് നടപ്പാതയിലേക്ക് മറിഞ്ഞു വീണു കിടന്ന നടപ്പാതയിലെ കൈവരി രാത്രിയിൽ ആരോ കടത്തിക്കൊണ്ടുപോയി.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പെരുമ്പുഴ ബസ് സ്റ്റാൻഡിന് സമീപം മഡോണ ഫാർമസിക്ക് മുൻവശത്തെ നടപ്പാതയിലെ സംരക്ഷണ വേലിതാണ് കടത്തിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുൻപ് വാഹനം ഇടിച്ച് നടപ്പാതയിലേക്ക് മറിഞ്ഞുവീണ ഇരുമ്പ് വേലിയാണ് അധികൃതർ പുനരുദ്ധാരണം നടത്തുന്നതിന് മുൻപായി അപ്രത്യക്ഷമായത്.റോഡരികിൽ തകർന്നു കിടന്ന ഭാരമേറിയ ഇരുമ്പ് വേലി രാത്രിയുടെ മറവിൽ ആസൂത്രിതമായാണ് മോഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കൈവരി തകർന്നത് തന്നെ അപകടഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമുതൽ മോഷ്ടാക്കൾ കവർന്നത്.വ്യാപാര സ്ഥാപനങ്ങളും ജനത്തിരക്കുമുള്ള ഈ ഭാഗത്തുനിന്ന് രാത്രിയിൽ വേലി കടത്തിക്കൊണ്ടുപോയതിന് പിന്നിൽ ആക്രി കച്ചവടക്കാരോ സാമൂഹിക വിരുദ്ധരോ ആണെന്നാണ് സംശയം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുമുതൽ മോഷ്ടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അപകടാവസ്ഥയിലായ നടപ്പാതയിൽ പുതിയ സുരക്ഷാവേലി എത്രയും വേഗം സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വനിത പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവതി റിമാൻഡിലായി
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ വസ്തു അളക്കുന്നതിനായി എത്തിയിരുന്നു. അയൽവാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകൾ യുവതി പിഴുത് എറിഞ്ഞു.
താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും , ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി
അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഏനാത്ത് വില്ലേജിൽ നെടുമൺ
ശ്യാം രാജ് ഭവനിൽ ശ്യാം രാജ് ( 32) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് റ്റി. പോക്സോ വകുപ്പ് പ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തി 6 വർഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരി മാസം 9,12 തീയതികളിൽ പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് ഏനാത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ മനോജ് കുമാർ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും, അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചതും.
പ്രോസിക്യൂഷൻഭാഗത്ത് നിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
സൗജന്യ തൊഴില്‍ പരിശീലനം/മല്‍സ്യകുഞ്ഞ് വിതരണം/തീയതി നീട്ടി / പ്രവേശനം/ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്/പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം

ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘വായിച്ചു വളരുക’ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 നാണ് മല്‍സരം. സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും.
യു.പി. വിദ്യാര്‍ഥികള്‍ക്ക് വായനാദിന മാസാചരണത്തോടനുബന്ധിച്ച് ചിത്രരചന മല്‍സരവുംപത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്നേ ദിവസം സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ജൂലൈ 31 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ഫോര്‍വേഡ് ചെയ്യുന്നതിന് ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ സൈറ്റ് ഓപ്പണ്‍ ആക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പിക്കാത്ത വിദ്യാര്‍ഥികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.
വിദ്യാര്‍ഥികള്‍ക്ക് മല്‍സരം ഒരുക്കി ജൈവവൈവിധ്യ ബോര്‍ഡ്
ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി 10-22) ജില്ലാതല പ്രൊജക്ട്, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ ഓഗസ്റ്റില്‍ നടക്കും. ptadcksbb@gmail.com, ptadcksbb100@gmail.com ല്‍ ജൂലൈ 20ന് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും https://keralabiodiversity.org/?p=8237 സന്ദര്‍ശിക്കണം. ഫോണ്‍: 7306713417.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനത്തിനുള്ള പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2026-27 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. ജില്ല കലക്ടറും ജില്ല പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ മുഖേനെ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ്/എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ,് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 മുമ്പ് ജില്ല പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഉയര്‍ന്ന മാര്‍ക്കും കുറഞ്ഞ വരുമാനവും ഉള്ള 20 വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 0468 2322714, 9497103370.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001.
പ്രവേശനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിംഗ്, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (സൗജന്യം), ലോജിസ്റ്റിക്സ് ആന്റ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേയ്ക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. അവസാന തീയതി ജൂലൈ 12. ഫോണ്‍: 9495999688.
സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി 31 ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-45. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8281348950, 0468 2270243, 0468 2992293, 8330010232.
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 13 ന് ആരംഭിക്കുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18-49. ഫോണ്‍: 8281348950, 8330010232, 0468 2992293, 0468 2270243.
മല്‍സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ഗിഫ്റ്റ് തിലാപ്പിയ, റെഡ് തിലാപ്പിയ, കാര്‍പ്പ് ഇനം മല്‍സ്യകുഞ്ഞുങ്ങളെയും അലങ്കാര മല്‍സ്യങ്ങളെയും ജൂലൈ എട്ട് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍ : 0468 2214589, 9995398627, 9526378475, 9846604473.
തീയതി നീട്ടി
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) , ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 10 വരെ നീട്ടി. പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. https://itiadmissions.kerala.gov.in ലോ ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. പ്രായപരിധിയില്ല. ഫോണ്‍: 0468 2259952, 9995686848, 8547579815.
റാന്നിയിൽ കാട്ടുപന്നി കടയിൽ ഇടിച്ചു കയറി കടയുടമയായ യുവതിയെ കുത്തി പരിക്കേല്പിച്ചു
റാന്നി: നാട്ടിലിറങ്ങിയ കാട്ടുപന്നി കടയിൽ ഇടിച്ചു കയറി കടയുടമയായ യുവതിയെ കുത്തി പരിക്കേല്പിച്ച് ഓടി രക്ഷപ്പെട്ടു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ബ്ലോക്ക് പടിക്ക് സമീപം വൈക്കത്ത് പ്രവർത്തിച്ചുവരുന്ന ബിസ്മി സൂപ്പർമാർക്കറ്റ് ഉടമ ബിസ്മി മൻസിൽബീന ( 43) നാണ് പരിക്കേറ്റത്. രാവിലെ 8.30 മണിയോടെ ഓടി വന്ന കാട്ടുപന്നി കടയിൽ ഓടികയറി അവിടെ നിന്നിരുന്ന ബിനയെ കുത്തി പരിക്കേല്പിക്കുകയും പേടിച്ച് ഒച്ച വെച്ചതിനെ തുടർന്ന് കാട്ടു പന്നി പുറത്തേക്ക് ഓടുകയുമായിരുന്നു. പന്നിയുടെ അക്രമണത്തിൽ കൈക്ക്പരിക്കേറ്റതിനെ തുടർന്ന് ബീനയെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു.തുടർന്ന് റാന്നി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഷൂട്ടർ മാരെ എത്തിച്ച് തിരച്ചിൽ നടത്തി പന്നിയെ കണ്ടെത്തി വെടിവെച്ചു കൊന്നു.
ഓപ്പറേഷൻ തൂഫാൻ’ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. കീഴുവായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് എന്ന സ്ഥലത്ത് മാമണത്ത് വീട്ടിൽ സോനു സോമരാജൻ (28) എന്നയാളെയാണ് കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും കീഴ് വായ്പൂർ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ SI രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടിയ അളവിലുള്ള കഞ്ചാവ് കണ്ടെടുത്തതോടെ കീഴ്‌വായ്‌പ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ , എസ് ഐഅനീഷ് റ്റി , സി പി ഒ മാരായ അരുൺദേവ് , ഹരികൃഷ്ണൻ , നെവിൻ , ശരത് പ്രസാദ് , പ്രദീപ് , വിഷ്ണുദേവ്
അർജുൻ എന്നിവർ അടങ്ങിയ സംഘം സ്ഥലത്ത് എത്തിച്ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

