
തിരുവല്ല സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മോഷണ കേസുകളിലും പ്രതികളായ രണ്ട് മോഷ്ടാക്കളെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം മാമൂട് എന്ന സ്ഥലത്ത് പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ മോഹൻ (25) , തിരുവല്ല സ്വദേശി ഓലിക്കര വീട്ടിൽ അനന്തു സതീഷ് (21) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കവിയൂർ ഞാലിഭാഗം എന്ന സ്ഥലത്തെ ചേറ്റുമഠം വീട്ടിൽ കഴിഞ്ഞ മാസം 26 തീയതി രാത്രിയാണ് ഇവർ മോഷണം നടത്തിയത്. അടുക്കള വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ, 13 ഓട്ട് വിളക്കുകൾ , സ്റ്റീൽ പാത്രങ്ങൾ , ഇലക്ട്രിക് സാധനങ്ങൾ , വിലകൂടിയ വസ്ത്രങ്ങൾ , വെള്ളി ആഭരണങ്ങൾ , തുടങ്ങി 2 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ആണ് മോഷ്ടിച്ചത്. കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് പ്രതികളെ തിരിച്ചറിയുകയും ദിവസങ്ങളായി ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. രഹസ്യമായി ഇവരെ നിരീക്ഷിച്ചുവന്ന തിരുവല്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മനക്കച്ചിറ ഭാഗത്ത് ഇവർ ഉണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം തിരുവല്ല ഇൻസ്പെക്ടർ എസ് എച്ച് ഒ സുജിത് കെ എസ് , എസ് ഐവിഷ്ണു വി, എസ്.സി പി ഒ ജുബി തമ്പി , സി പി ഒ മാരായ അനിൽ , സനൽ കുമാർ എന്നിവർ അടങ്ങിയ അന്വേഷണസംഘം പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി സ്വദേശി ഇലവുങ്കൽ വീട്ടിൽ വിനോയ് (45) എന്നയാളാണ് കീഴ് വായ്പൂർ പോലീസിന്റെ പിടിയിലായത്.
ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചതനുസരിച്ച് കീഴ്വായ്പൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഒട്ടും താമസിയാതെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ , എസ് ഐ അനീഷ് , സി പി ഒ മാരായ അമൽ മോഹൻ, വിഷ്ണു ഐ വി, സന്തോഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ സംഭവസ്ഥലം റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തുടർ അന്വേഷണത്തിനായി അങ്ങോട്ടേക്ക് കൈമാറുമെന്ന് കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെച്ചൂച്ചിറ നവോദയയിൽ മെരിറ്റ് ഡേയും ഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു

സി ബി എസ് സി പരീക്ഷയിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ വെച്ചൂച്ചിറ നവോദയയിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെരിറ്റ് ഡേയും 2026-27 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ ഉത്തരവാദിത്വം ഏല്പിക്കുന്നഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു.
മുഖ്യാഥിതിയായിരുന്ന റാന്നി എം ഏൽ എ അഡ്വ. പഴകുളം മധു വിദ്യാർത്ഥികളെ അഭിനന്ദിച്ചു . വിശിഷ്ടാതിഥികളായ വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് . രമാദേവിയും , മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ടി കെ ജയിസും വിദ്യാർത്ഥികളെ പ്രശംസിച്ചു .
പ്രിൻസിൽ വി സുധീർ, വൈസ് പ്രിൻസിപ്പൽ പി ജി രശ്മി, അധ്യാപികമാരായ കുമാരി ബിന്ദു ,രമ്യ രക്ഷാകർത്തൃ പ്രതിനിധിയായ രമ്യ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും മറ്റു സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു
രാത്രി വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിലായി
വീട്ടിൽഒറ്റയ്ക്കായിരുന്ന വീട്ടമ്മയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പത്തനംതിട്ട വള്ളിക്കോട് സ്വദേശി സുധി വിലാസം വീട്ടിൽ സുധീഷ് (29) നെ ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീട്ടമ്മ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഇയാൾ വീടുമായുള്ള പരിചയം മുതലാക്കി വീട്ടിൽ തട്ടിവിളിക്കുകയും കതക് തുറന്ന ഉടനെ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലമായി പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ആയിരുന്നു. ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ അടുത്ത വീട്ടിൽ അഭയം തേടി. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ മൊഴി രേഖപ്പെടുത്തി ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി വളരെ വേഗം പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതി മുൻപും ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ട ആൾ ആണെന്ന് പോലീസ് പറഞ്ഞു. ഇലവുംതിട്ട ഇൻസ്പെക്ടർ എസ് എച്ച് ഒ അനീഷ് കരിം , എസ് ഐ അനിൽ കെ എൻ,
എസ് സി പി ഒ ധനൂപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചിറ്റാറിലെ സന്ദീപിന്റെ മരണത്തിൽ പ്രതികളായ രണ്ടുപേർ ഉൾപ്പെടെ, മൂന്നു പേരെ തോക്ക് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു
കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ
ചിറ്റാർ സ്വദേശി സന്ദീപ് (35) S/O സദാനന്ദൻ , പതാലിൽ വീട് കൊടുമുടി, ചിറ്റാർ എന്നയാളെ ഇന്നലെ രാത്രിയാണ് കൊടുമുടി എന്ന സ്ഥലത്ത് ഒരു റബ്ബർ തോട്ടത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സംഘത്തിൽ ഒരാളുടെ കയ്യിൽ ഒരു നാടൻ തോക്ക് കാണപ്പെടുകയും , സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങറ കടപുഴ എന്ന സ്ഥലത്ത് ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരെയാണ് കൂടൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയ്മോൻ ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടൻ തോക്ക് പിടിച്ചെടുത്തത് കൂടാതെ, ഇവർ സഞ്ചരിച്ചു വന്ന ടവേര വാഹനം പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും , നാടൻ തോക്കിൽ
ചിറ്റാറിലെ സന്ദീപിന്റെ മരണത്തിൽ പ്രതികളായ രണ്ടുപേർ ഉൾപ്പെടെ, മൂന്നു പേരെ തോക്ക് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു

കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ
ചിറ്റാർ സ്വദേശി സന്ദീപ് (35) S/O സദാനന്ദൻ , പതാലിൽ വീട് കൊടുമുടി, ചിറ്റാർ എന്നയാളെ ഇന്നലെ രാത്രിയാണ് കൊടുമുടി എന്ന സ്ഥലത്ത് ഒരു റബ്ബർ തോട്ടത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സംഘത്തിൽ ഒരാളുടെ കയ്യിൽ ഒരു നാടൻ തോക്ക് കാണപ്പെടുകയും , സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങറ കടപുഴ എന്ന സ്ഥലത്ത് ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരെയാണ് കൂടൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയ്മോൻ ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടൻ തോക്ക് പിടിച്ചെടുത്തത് കൂടാതെ, ഇവർ സഞ്ചരിച്ചു വന്ന ടവേര വാഹനം പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും , നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്ന് , വെടിയുണ്ടകൾ , വാൾ, പിച്ചാത്തി, വെട്ടുകത്തി ആംഗിൾ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങൾ, തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. തുടർന്ന് ഇവരെ ചിറ്റാർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആയുധ നിയമമനുസരിച്ച് ഉള്ള കേസ് രജിസ്റ്റർ ചെയ്യുകയും, കൂടുതലായി ചോദ്യം ചെയ്യുകയും ചെയ്തു. സന്ദീപിന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണം എന്ന് വെളിവായതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.
തുടർന്ന് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വച്ചു എന്ന കേസിൽ
മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സന്ദീപുമായി കൃഷ്ണൻകുട്ടി ഗോപി എന്നിവർക്ക് ശത്രുതയുള്ളതായി മനസ്സിലാക്കിയിട്ടുണ്ട്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ വകുപ്പുകൾ കോടതിയിൽ അപേക്ഷ നൽകി , മാറ്റങ്ങൾ വരുത്തുകയും കൃഷ്ണൻകുട്ടി ഗോപി എന്നിവരെ പ്രതികളായി ചേർക്കുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പ്രതികളിൽനിന്ന് തോക്ക് കണ്ടെത്തിയ സ്ഥലം മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ആ കേസ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തുന്നതിനായി ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ആഞ്ഞടിച്ച് ‘തൂഫാൻ’ പത്തനംതിട്ട ജില്ലയാകെ അരിച്ചു പെറുക്കി പരിശോധന നടത്തി പോലീസ്
ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം ജില്ലയിലെ 220 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി ജില്ലാ പോലീസ് . ഓപ്പറേഷൻ തൂഫാൻ (നാർക്കോ ഹണ്ട് ) പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ , അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ, കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലാ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ള ‘ ഹോട്ട് സ്പോട്ടുകൾ ‘ , കൂടാതെ ജില്ലയിലെ ലോഡ്ജുകൾ , ഹോട്ടലുകൾ , മറ്റ് സംശയാസ്പദമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ നിന്നായി കഞ്ചാവ് , എം ഡി എം എ ഉൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു. കർശനമായ പരിശോധനകൾ രാത്രിയും പകലും ഉണ്ടാകുമെന്നും , അറസ്റ്റിലാകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെരുമ്പെട്ടി , അടൂർ എന്നിവിടങ്ങളിൽ എംഡിഎംഎ പിടിച്ചെടുത്തതിലേക്ക് ഓരോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന്
പന്തളം , തിരുവല്ല ആറ് കേസുകളും
ഏനാത്ത് മൂന്നു കേസുകളും , പത്തനംതിട്ട , കീഴ്വായ്പൂർ , കോയിപ്പുറം , കൊടുമൺ എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസ് വീതവും , അടൂർ , ഇലവുംതിട്ട , പെരുനാട് , ചിറ്റാർ , റാന്നി എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒന്നര ഗ്രാം എം.ഡി.എം.എയുമായി യുവാവ് പെരുമ്പട്ടി പോലീസിൻ്റെ

പത്തനംതിട്ട പെരുമ്പട്ടിയിൽ 1.5ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പെരുമ്പട്ടി പൊലീസ് അറസ്റ്റു ചെയ്തു. ഏഴുമറ്റൂർ പുത്തൻപുരക്കൽ
ഷർഫിൻ സെബാസ്റ്റ്യൻ (24) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പെരുമ്പെട്ടി പൊലീസിന്റെ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും


