
വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോണ്‍

സംസ്ഥാനത്ത് വന്യജീവി – മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍., റാന്നി വനമേഖലകളിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരത്തിനുമായി ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗങ്ങളെ വനത്തില്‍ തന്നെ നിലനിര്‍ത്തുന്നത്, അവ നാട്ടിലെത്തിയാല്‍ ആഘാതം കുറയ്ക്കുന്നത്, ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്. വന്യജീവികള്‍ പുറത്ത് വരുന്നത് തടയാന്‍ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോര്‍ജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കും. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാതെ തിരികെ അയക്കും. ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപന ലക്ഷ്യങ്ങളില്‍ ഒന്നാണ്. പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രീമിയം കുറഞ്ഞ രീതിയില്‍ ഇത് നടപ്പാക്കും.സംസ്ഥാനത്തെ വനമേഖലകളെ വന്യജീവി സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ 12 ആയി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതി തയ്യാറാക്കും. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവയുടെ പരിഹാരത്തിനായി കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കും. കാട്ടാനകളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായ ചക്കപ്പഴം അടുത്ത സീസണ്‍ മുതല്‍ മുന്‍കൂട്ടി ശേഖരിച്ച് സംഭരിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി വനാതിര്‍ത്തിയിലുള്ള പ്ലാവുകളിലെ ചക്ക പഴുക്കും മുന്‍പ് ശേഖരിക്കും.വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കും. വന്യജീവി സംഘര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 192 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം വകയിരുത്തി. വനംവകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഏജന്‍സികളെ ഒഴിവാക്കും. വനാതിര്‍ത്തിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി അടുത്ത മാസം തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിക്കുമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. രൂക്ഷമാകുന്ന വന്യജീവി- മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതാവശ്യപ്പെട്ട് പഴകുളം മധു എംഎല്‍എ നിയമസഭയില്‍ അടിയന്തര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി ജില്ലയിലെത്തിയത്.
റാന്നി വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പഴകുളം മധു എംഎല്‍എ അധ്യക്ഷനായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്റ്ററി)
പ്രമോദ് ജി കൃഷ്ണന്‍, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലഹാര്‍, ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, റാന്നി ഡി എഫ് ഒ എന്‍ രാജേഷ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാര്‍ കോറി, തദ്ദേശസ്ഥാപന അധ്യക്ഷര്‍,ആര്‍ എസ് പി ജില്ല സെക്രട്ടറി എ എസ് ശിവകുമാര്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘തൂഫാൻ വാറിയർ ‘പദ്ധതി വൻ വിജയമാക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമുദ്രയായി മാറിയ ‘തൂഫാൻ ‘പദ്ധതിയെ നെഞ്ചിലേറ്റി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുന്നൂറോളം സ്കൂളുകളിലും 30ലധികം കോളേജുകളിലും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘തൂഫാൻ വാറിയേഴ്സ് ‘ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ ഡിവൈഎസ്പി മാർ , ഇൻസ്പെക്ടർ എസ് എച്ച് ഒ മാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്കൂളിലെ ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പ്രത്യേക അസംബ്ലിയോട് കൂടി ആരംഭിച്ചു. പ്രഥമധ്യാപകർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ചങ്ങല, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാ സ്കൂളുകളിലും കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണത്തിൽ പങ്കാളികളായി. എസ്പിസി എൻ സി സി കേഡറ്റുകൾ , നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സ് , എന്നിവർ ഉൾപ്പെടെ ചേർന്ന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ നടത്തി. ഫ്ലാഷ് മോബുകൾ പൊതുജനങ്ങളുടെ സജീവ ശ്രദ്ധയെ ആകർഷിച്ചു. എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാർ , ഇൻസ്പെക്ടർ എസ് എച്ച് ഓ മാർ എന്നിവർ നേതൃത്വം നൽകി.
കല്ലുപ്പാറയിൽ 23 ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തിയ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തു

കല്ലുപ്പാറയിൽ 23 ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തിയ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തു
കല്ലൂപ്പാറ പുതുശ്ശേരി എന്ന സ്ഥലത്ത് മാർച്ച് മാസം പതിനേഴാം തീയതി നടന്ന മോഷണത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത് . തിരുവല്ല തുകലശ്ശേരി സ്വദേശി കുളക്കാട് എന്ന സ്ഥലത്ത് ദർശന ഹൗസിൽ സ്റ്റാൻ വർഗീസ് (30) നെ ആണ് കീഴ്വായ്പൂർ പോലീസ് സംഘം ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തത്. കല്ലൂപ്പാറ പുതുശ്ശേരി എന്ന സ്ഥലത്തെ വീട്ടിൽ നിന്നും 22,62,000 രൂപ വില വരുന്ന സ്വർണവും കൂടാതെ, ക്യാമറയും ഇലക്ട്രോണിക് സാധനങ്ങളും ഉൾപ്പെടെ 22,92,500 രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർന്നത് . മോഷണത്തെ തുടർന്ന് മാർച്ച് 19 ആം തീയതി കേസ് രജിസ്റ്റർ ചെയ്ത കീഴ്വായ്പൂർ പോലീസ് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ച പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഈരാറ്റുപേട്ട പോലീസിന്റെ കൂടി സഹായത്തോടെ ഈരാറ്റുപേട്ടയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ , Si എസ് ഐ മാരായ അനീഷ് റ്റി , ഷാൻ എൻഎസ്
സി പി ഒ മാരായ വിഷ്ണുദേവ് ,
പ്രദീപ് , സന്തോഷ് , ശരത്ബാൽ , ശ്യാം പ്രസാദ് , ഹരികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഇപ്പോൾ അറസ്റ്റിലായ സ്റ്റാൻ വർഗീസ് തിരുവല്ല പോലീസ് സ്റ്റേഷനിലെ മോഷണം കൊലപാതകശ്രമം ഉൾപ്പെടെ ഏഴോളം കേസുകളിലും , കൂടാതെ കോയിപ്പുറം അങ്കമാലി ചെങ്ങന്നൂർ ഈരാറ്റുപേട്ട മുതലായ സ്റ്റേഷനുകളിലെയും മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകൾ ഉൾപ്പെടെ 15 ഓളം കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കവർന്ന സ്വർണ്ണം ഉൾപ്പെടെ കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നും കീഴിവായ്പൂർ എസ് എച്ച് ഒപറഞ്ഞു
സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം: ജില്ല കലക്ടര്‍
സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍. ചേംബറില്‍ ചേര്‍ന്ന സെന്‍സ് പുരോഗതി അവലോകന യോഗത്തിലാണ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടറുടെ നിര്‍ദേശം. ജില്ലയില്‍ 15,000 ല്‍ അധികം പേര്‍ നിലവില്‍ സെന്‍സസ് സ്വയം വിവരം നല്‍കി. നഗരസഭ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ റെസിഡന്റ്സ് അസോസിയേഷന്‍, വ്യാപാര വ്യവസായ സമിതി തുടങ്ങിയവയെ സെല്‍ഫ് എന്യൂമറേഷന്‍ പ്രചാരണത്തില്‍ പങ്കാളിയാക്കണം. എസ് സി- എസ് ടി പ്രമോട്ടര്‍മാര്‍ ഉന്നതികള്‍ സന്ദര്‍ശിച്ച് പ്രോല്‍സാഹനം നല്‍കണം. ജില്ല പട്ടികജാതി- പട്ടികവര്‍ഗ ഓഫീസര്‍, ബിഡിഒ എന്നിവര്‍ ഇത് ഉറപ്പാക്കണം. സഹജീവനക്കാര്‍ സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തെന്ന് ജില്ല ഓഫീസര്‍മാര്‍ ഉറപ്പാക്കണം. കുടുംബശ്രീ അയല്‍കൂട്ടം അംഗങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ നടത്തുന്നതിന് സഹായം നല്‍കണം. ഇതിനായി സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം ചേരാന്‍ തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, കുടുംബശ്രീ ജില്ല കോര്‍ഡിനേറ്റര്‍ എന്നിവര്‍ നടപടി സ്വീകരിക്കണം. അധ്യാപക രക്ഷാകര്‍ത്തൃ സമിതികളില്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രചാരണത്തിന് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടര്‍ മുന്‍കൈയെടുക്കണം. എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ആര്‍ രാജലക്ഷ്മി, അടൂര്‍ ആര്‍ഡിഒ ടി ബിനുരാജ്, അഡീഷണല്‍ സെസന്‍സ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രി ഷിബു ബേബി ജോണ്‍ 25 ന് റാന്നിയില്‍
വന്യജീവി- മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത ബാധിതരുടെ പരാതി കേള്‍ക്കുന്നതിനും വനം വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ 25 ന് റാന്നിയില്‍ എത്തും. രൂക്ഷമാകുന്ന വന്യജീവി- മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതിനാവശ്യപ്പെട്ട് പഴകുളം മധു എംഎല്‍എ നിയമസഭയില്‍ അടിയന്തര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. 25 ന് 11.30 ന് വടശേരിക്കര ഫോറസ്റ്റ് ഓഫീസില്‍ പഴകുളം മധു എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗം മന്ത്രി ഉദ്ഘാടനം ചെയ്യും.
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി
തൊഴിലുറപ്പ് തൊഴിലാളികൾ
വീണ്ടും സമര മുഖത്തിറങ്ങേണ്ട സ്ഥിതിയാണ്.വി.ബി.ജി. റാംജി എന്ന കരിനിയമംഈ പദ്ധതി ഇല്ലാതാകുന്നതിന് ഇടയാക്കും.
ജൂലായ് 1 മുതൽ പുതിയ മാർഗരേഖ പ്രകാരം തൊഴിൽ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
ഒരു പഞ്ചായത്തിലും എന്ത് ചെയ്യണ മെന്ന് ഒരു വ്യക്തതയുമില്ല.
60% വിഹിതം കേന്ദ്രമാണ് വക്കുന്നത്.
40% സംസ്ഥാനവും വഹിക്കണമെന്നാണ് പുതിയ നിയമം.മുമ്പ് 90% വും കേന്ദ്രവിഹിതമായിരുന്നു.
125 ദിവസം ജോലി നൽകുമെന്ന് പറഞ്ഞകേന്ദ്ര സർക്കാർ
25 ദിവസം ജോലി ലഭിക്കാനുള്ള തുക പോലും അനുവദിച്ചിട്ടില്ല..
കേരളത്തിന് ഏകദേശം
3300 കോടി മാത്രം
സംസ്ഥാനമാകട്ടെ 2250 കോടി യെങ്കിലും വക്കണം.
യു ഡി എഫ് സർക്കാർ 1400 കോടി മാത്രമേ ബഡ്ജറ്റിൽ പറയുന്നുള്ളു…
പഞ്ചായത്തിൽ പോയി അപേക്ഷ കൊടുത്ത് 15 ദിവസത്തിനുള്ളിൽ ജോലി കിട്ടുന്നതായിരുന്നു മുൻ വ്യവസ്ഥ.
ഏതൊക്കെ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുമെന്നത് പഞ്ചായത്തിന് തീരുമാനിക്കാമായിരുന്നു എന്നതും മാറുന്നു. ഇനി അതുംകേന്ദ്രം നിശ്ചയിക്കുന്ന സമിതി തീരുമാനിക്കും.
പുതിയ നിയമമനുസരിച്ച് കഠിനാധ്വാന സ്വഭാവമുള്ള ജോലികളും,
സാധന ഘടകങ്ങൾ മാത്രംഉപയോഗിച്ച് ചെയ്യാവുന്ന പ്രവൃത്തികൾ ആണ് ഏറെയും .ഫലത്തിൽ കരാർകാർ തൊഴിലുറപ്പും കയ്യടക്കും.വേറെയും ഒരു പാട്ചതിക്കുഴികൾ ഈ നിയമത്തിലുണ്ട്.
ഏറവും കൂടുതൽ തൊഴിൽ നൽകിയിരുന്നകേരളത്തിലെ ഗ്രാമങൾ
വികസിതമായ നഗര തുല്യമെന്ന മാനദണ്ഡത്തിൽ പെടുത്തി തൊഴിലുറപ്പ് ഒഴിവാക്കി ഇല്ലാതാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
കാർഷികവൃത്തിയിലെ പല പ്രവൃത്തികളുംലൈഫ്ഉൾപ്പെടെഗുണഭോക്താക്കളേയും പുതിയ പദ്ധതി ഒഴിവാക്കി.
125 ദിവസം ജോലി കൊടുക്കാൻ കേന്ദ്രം 4ലക്ഷം കോടി രൂപയെങ്കിലും വച്ചാലെ തൊഴിൽ നൽകാനാവൂ എന്നിരിക്കേ എങ്ങനെയാണ്78000 കോടി രൂപക്ക് തൊഴിൽ നൽകാനാകുന്നത്..
സംസ്ഥാനങൾ ആനുപാതികമായി
40% വക്കുകയും വേണം.
മുൻകൂട്ടി വച്ചാലെ കേന്ദ്രം പണം തരൂ.
എന്നാൽ എല്ലാ കാര്യത്തിലുമെന്ന പോലെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരുമായി സന്ധിചെയ്ത് മതിയായ പണം വക്കാതെ മുമ്പോട്ട് പോവുകയാണ് കേരള സർക്കാർ.
കേരളത്തിൽ
തൊഴിലുറ പ്പിനെ സംരക്ഷിച്ച്
പരമാവധി പേർക്ക്തൊഴിൽ നൽകാനും
100 ദിവസം ജോലി ലഭിച്ചവർക്ക് ഓണക്കാലത്ത് 1200 രൂപ നൽകിയതും, ഇൻഡ്യയിലാദ്യമായി
മഹാത്മാഅയ്യ ങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും, ക്ഷേമനിധി നടപ്പാക്കിയതും കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകിയ
എൽഡിഎഫ് സർക്കാർ ആയിരുന്നു എന്നത്
പ്രത്യേകം ഓർക്കണ്ടതുണ്ട്.
എന്നാൽ ഇക്കാര്യത്തിലെല്ലാം നയപ്രഖ്യാപനം മുതൽ ബഡ്ജറ്റ് വരെ
യുഡിഎഫ് സർക്കാർ ബോധപൂർവമായ മൗനത്തിലാണ്.
ഈ ഘട്ടത്തിൽ സമരമല്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാർഗമില്ല.
വി. ബി.ജി. റാംജി കരിനിയമത്തിന്റെ മറവിൽ തൊഴിലുറപ്പിനെ തകർക്കുന്ന
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സമീപനം തിരുത്തണമെന്നും
ഏറ്റവും പാവപ്പെട്ടരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക്
ജൂലായ് 1 മുതൽ 125 ദിവസം ജോലി നൽകണമെന്നും ആവശ്യപ്പെട്ട്
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നാറാണംമൂഴി പോസ്റ്റ്‌ഓഫീസ് ധർണ സി പി ഐ ( എം )ഏരിയ കമ്മറ്റി അംഗം എസ് ആർ സന്തോഷ് കുമാർ, ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ എൻ ആർ ഇ ജി പഞ്ചായത്ത് സെക്രട്ടറി മഞ്ജു വിനോദ്, പ്രസിഡന്റ് തങ്കമ്മ രാജേന്ദ്രൻ, എൽ സി മെമ്പർമാരായ ഷിബിൻ രാജ്, അമൽ വിക്രം, വത്സമ്മ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



