Friday, October 30, 2026
HomeUncategorizedയുവാവിനെയും പിതാവിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി

യുവാവിനെയും പിതാവിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി

പത്തനംതിട്ടയിൽ അയൽവാസിയായ യുവാവിനെയും പിതാവിനെയും മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പ്രതിയുടെ അയൽവാസിയായ യുവാവിനെ ഇയാൾ വീടിനു മുൻവശം വച്ച് ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം കൊണ്ട് യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന പിതാവിനെയും മാരകമായി ആക്രമിച്ചത്. ആക്രമണശേഷം പ്രതി ഒളിവിൽ പോയി.കേസ് രജിസ്റ്റർ ചെയ്ത പത്തനംതിട്ട പോലീസ് വളരെ വേഗം അന്വേഷണം നടത്തുകയും
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ് ഐ അനീഷ് എബ്രഹാം, എസ് ഐ രഞ്ജിത്, സി പി ഒ മാരായ അനീഷ്, മിഥുൻ എന്നിവർ അടങ്ങിയ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023 രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments