ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 31 ന്
ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 31 ന് രാവിലെ 10.30ന് ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ട്യൂഷന് ടീച്ചര്‍ നിയമനം
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷം ഹൈസ്കൂള്‍ ക്ലാസുകളില്‍ ഗണിതശാസ്ത്ര വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിന് ബിരുദം, ബി.എഡ്, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 28 നകം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമനം താല്ക്കാലികമാണ്. ഫോണ്‍: 8547630045.
ഹോംഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 28 ന്
ജില്ലയില്‍ ഹോംഗാര്‍ഡ് സേവനത്തിനുള്ള തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കായികക്ഷമത പരീക്ഷ (100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളില്‍, മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിട്ടിനുള്ളില്‍), സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന എന്നിവ ഒക്ടോബര്‍ 28 രാവിലെ ആറിന് ജില്ലയിലെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. എസ്.എസ്.എല്‍.സി, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അറ്റസ്റ്റഡ് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള മെഡിക്കല്‍ ഓഫീസറില്‍ നിന്ന് വാങ്ങിയത്), ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ അസല്‍ സഹിതം ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം അനുവദിക്കില്ല. ഫോണ്‍: 9497920097.
പടയണി കലണ്ടര്‍ തയ്യാറാക്കുന്നു
പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന പടയണി ഉത്സവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭക്തജനങ്ങള്‍ക്കും പ്രാദേശിക ആളുകള്‍ക്കും സഞ്ചാരികള്‍ക്കും ലഭ്യമാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വിവരശേഖരണം നടത്തുന്നു. പടയണി നടക്കുന്ന ക്ഷേത്രങ്ങള്‍, സ്ഥലങ്ങള്‍, തീയതി, സമയം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര കലണ്ടര്‍ തയ്യാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജില്ലയിലെ പടയണി ഉത്സവങ്ങള്‍ നടത്തുന്ന ക്ഷേത്ര കമ്മിറ്റികള്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പടയണി ആരംഭിക്കുന്ന തീയതി, പ്രധാന പടയണി ദിനങ്ങള്‍, സമയം, പടയണി നടക്കുന്ന കൃത്യമായ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ഒക്ടോബര്‍ 31 വൈകിട്ട് അഞ്ചിനു മുമ്പ് ഡി.റ്റി.പി.സി ഓഫീസില്‍ അറിയിക്കണം. ഇമെയില്‍: ptadtpc@yahoo.co.in . ഫോണ്‍: 9447709944, 0468 2311343.
താല്‍ക്കാലിക നിയമനം
പത്തനംതിട്ട അയിരൂര്‍ സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍, കുക്ക് ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി പരമാവധി 89 ദിവസമോ നിലവിലുള്ള ഒഴിവിലേക്ക് സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ രണ്ട് രാവിലെ 10.30 ന് ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04735 231900.
ഗവണ്മെന്റ് പ്ലീഡര്‍ നിയമനം
ജില്ലയിലെ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലില്‍ ഗവണ്മെന്റ് പ്ലീഡര്‍ തസ്തികയിലെ നിയമനത്തിന് 1978-ലെ കേരള ഗവണ്മെന്റ് ലാ ഓഫീസേഴ്സ് (അപ്പോയിന്റ്മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട്് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനനതീയതി, മതം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 31 നകം കലക്ടറേറ്റ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222515.
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ദാരിദ്ര്യലഘൂകരണ വിഭാഗം പി.എം.എ.വൈ ജില്ലാതല പ്രോജക്ട് മാനേജ്മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2017 ലോ അതിനുശേഷമോ ഉള്ള ടാക്സി രജിസ്ട്രേഷനുള്ള വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 ഉച്ചയ്ക്ക് രണ്ടിനു മുമ്പ് പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന്, പത്തനംതിട്ട എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0468 2962038.

