മലയാലപ്പുഴയിൽഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഭാഗമായുള്ള പരിശോധനകൾ ജില്ലയിൽ തുടരുന്നതിനിടെ മലയാലപ്പുഴ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചെത്തിയ യുവാവിന്റെ പക്കൽ നിന്നും 1.46 ഗ്രാം എം ഡി എം എ പിടികൂടി.
മലയാലപ്പുഴ താഴം എന്ന സ്ഥലത്ത് ദേവീ സദനം വീട്ടിൽ കാർത്തിക് ഹരി (28) ആണ് എംഡി എം എയുമായി മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് രാസ ലഹരി വിൽപ്പന നടത്തിയ അടൂർ പെരിങ്ങനാട് എന്ന സ്ഥലത്ത് സ്വരലയ വീട്ടിൽ ഷൈൻ കെ പ്രസന്നൻ (30) എന്ന ആളെയും പിടികൂടിയിട്ടുണ്ട്. മലയാലപ്പുഴ സ്വദേശിക്ക് എംഡി എം എ വിൽപ്പന നടത്തിയ രണ്ടാം പ്രതിയായ ഷൈൻ അടൂർ പോലീസ് സ്റ്റേഷനിലെയും അടൂർ എക്സൈസ് സ്റ്റേഷനിലെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കൂടാതെ ഇയാൾ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ റേപ്പ് കേസിലും പ്രതിയാണ്.
എസ് ഐ ഷാൻ എൻഎസ്, എ എസ് ഐമാത്യു എബ്രഹാം ,എസ് സി പി ഒ മാരായ ടെന്നിസൺ , ബിജു ,സി പി ഒ മാരായ സജിത്ത് , അരുൺകുമാർ, പ്രതീപ് , ഗോപൻ ,ഹിതീഷ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് രണ്ട് പ്രതികളെയും പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയുംറിമാൻഡ് ചെയ്തു
മലയാലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും എംഡി എം എ പിടികൂടി, രണ്ടുപേർ അറസ്റ്റിലായി
RELATED ARTICLES

