
ഗതാഗത നിയന്ത്രണം
തിരുവല്ല – കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594972121.
റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222612.
ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: ബി.എസ്.സി (എം.എല്‍.റ്റി), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന്‍. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 21 രാവിലെ 11 ന് കടമ്പനാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 284907.
സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലെ ഒഴിവിലേക്ക് ജൂലൈ 17 രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 9447604258, 9496856303, 8547005100, 9447602016.
മണ്ണ് ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് ജൂലൈ 24 രാവിലെ 11 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 04734 224827.
ലേലം
കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 04.86 ആര്‍ പുരയിടവും ഏകദേശം 62 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഓഗസ്റ്റ് 18 രാവിലെ 11.30 ന് കോട്ടാങ്ങല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 0469 2682293.
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ താല്‍ക്കാലിക നിയമനം
ജില്ല പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യുന്ന സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) യോഗ്യതയുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 35. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള ഫോമില്‍ ജില്ല പട്ടികജാതി വികസന കാര്യാലയത്തില്‍ നേരിട്ട് അപേക്ഷ സമര്‍പിക്കണം. അപേക്ഷ ഫോം ജില്ല പട്ടികജാതി വികസന കാര്യാലയം, ബ്ലോക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 22 വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2322712.
താല്‍ക്കാലിക നിയമനം
പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ (യോഗ്യത: ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ബി.എസ്.സി ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം), പാര്‍ട്ട് ടൈം റിസപ്ഷനിസ്റ്റ് (യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജൂലൈ 22 രാവിലെ 11 ന്് ആശുപത്രിയില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ആശുപത്രി കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0468 2287779.
പ്രവേശനം
ഡി.എല്‍.എഡ് കോഴ്സ് സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 2026-28 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട അഭിമുഖം ജൂലൈ 17 ന് രാവിലെ 10 മുതല്‍ തിരുവല്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഒന്നാം ഘട്ട അഭിമുഖത്തിന് ഹാജരാകാന്‍ കഴിയാത്ത സെലക്ഷന്‍/വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം സമയക്രമം പാലിച്ച് ഹാജരാകണം. ഫോണ്‍: 0469 2600181.
കോഴ്‌സ്, സമയം ക്രമത്തില്‍
സയന്‍സ് – രാവിലെ ഒമ്പത്
കൊമേഴ്‌സ് – രാവിലെ 10
ഹ്യുമാനിറ്റീസ് – രാവിലെ 11.
ഗതാഗത നിരോധനം
തിരുവല്ല ആലുംതുരുത്തി – ഇരമല്ലിക്കര റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ജൂലൈ 15, 16 തീയതികളില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.
ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, കോന്നി ആര്‍.വി.എച്ച്.എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാതലത്തിലെ മികച്ച വിദ്യാലയങ്ങളായി സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ് അടൂര്‍ (അടൂര്‍ സബ്ജില്ല ), എസ്.വി.ജി. വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍(ആറന്‍മുള സബ്ജില്ല), നേതാജി എച്ച്.എസ്.എസ് പ്രമാടം(കോന്നി സബ്ജില്ല), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് മുട്ടത്തുകോണം(കോഴഞ്ചേരി സബ്ജില്ല), സെന്റ്. തെരേസാസ് ബി സി എച്ച്.എസ്.എസ് ചെങ്ങരൂര്‍(മല്ലപള്ളി സബ്ജില്ല), സെന്റ് പോള്‍സ് നരിയാപുരം(പന്തളം സബ്ജില്ല), എംടി.എച്ച്.എസ്.എസ് പത്തനംതിട്ട (പത്തനംതിട്ട സബ് ജില്ല), നാഷണല്‍ എച്ച്.എസ്. വള്ളംകുളം (പുല്ലാട് സബ്ജില്ല), എസ്.എന്‍. ഡി.പി.എച്ച്.എസ്. വെണ്‍ കുറുഞ്ഞി( റാന്നി സബ്ജില്ല ), സെന്റ്. തോമസ് എച്ച്.എസ്.എസ് ഇരുവെള്ളിപ്ര(തിരുവല്ല സബ് ജില്ല ) തിരഞ്ഞെടുക്കപ്പെട്ടു. എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.
നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി ഇ ഒ കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.

