Wednesday, September 16, 2026
HomeUncategorized'ഷാഡോ ടീം ഇൻ ആക്ഷൻ' , അക്രമികൾ അഴിക്കുള്ളിലായി

‘ഷാഡോ ടീം ഇൻ ആക്ഷൻ’ , അക്രമികൾ അഴിക്കുള്ളിലായി

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും സ്റ്റേഷനിലെ രണ്ട് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഷാഡോ ടീം രൂപീകരിച്ചിരുന്നു. ഓണാഘോഷങ്ങൾ നടക്കുന്നതിൽ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളും , കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരെയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും ഓണാഘോഷ പരിപാടികൾ സുഗമമായി പൂർത്തിയാക്കുന്നതിനുള്ള വഴിയൊരുക്കുകയും ആണ് ഇപ്പോൾ രൂപീകരിച്ച ഷാഡോ ടീമിന്റെ പ്രവർത്തന ഉദ്ദേശം. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ നാരങ്ങാനം തോന്നിയാമല എന്ന സ്ഥലത്ത് മധുമല ലക്ഷംവീട് പരിസരത്ത് മദ്യപിച്ച് പരസ്പരം ആക്രമിക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്ത രണ്ട് പ്രതികളെ ആറന്മുള പോലീസ് ഷാഡോ സംഘത്തിന്റെ സമയോചിതമായ നടപടിയിലൂടെ അഴിക്കുള്ളിലാക്കി.ഞായറാഴ്ച രാത്രി തോന്നിയാമല മധുമല ലക്ഷംവീട് പരിസരത്ത് പരസ്പരം ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത രണ്ടുപേരെയാണ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് ആറന്മുള പോലീസ് ജയിലഴിക്കുള്ളിൽ ആക്കിയത്. ആറന്മുള നാരങ്ങാനം തോന്നിയാമല എന്ന സ്ഥലത്ത് മധുമല ലക്ഷംവീട്ടിൽ മനു രാഘവൻ (34) തോന്നിയമല മധുമല ലക്ഷംവീട്ടിൽ വൈശാഖ് ശശി (22) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ഓണക്കാലത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും, മറ്റ് കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ ഇത്തരത്തിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആറന്മുള പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments