Saturday, October 31, 2026
HomeUncategorizedശിശുദിനാഘോഷം; നവംബര്‍ 14ന് പത്തനംതിട്ട ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

ശിശുദിനാഘോഷം; നവംബര്‍ 14ന് പത്തനംതിട്ട ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വര്‍ണ്ണോല്‍സവം 2026) വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എ. നിസാമുദീന്റെ അധ്യക്ഷതയില്‍ പമ്പ ഹാളില്‍ ചേര്‍ന്ന സംഘടകസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാതല മല്‍സരങ്ങള്‍ ഒക്ടോബര്‍ 31 ശനിയാഴ്ച പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 31 ന് രാവിലെ 9.30 ന് പ്രസംഗം (മലയാളം , ഇംഗ്ലീഷ്), പദ്യപാരായണം (മലയാളം, ഇംഗ്ലീഷ്), ദേശഭക്തിഗാനം എന്നീ മല്‍സരങ്ങളും 31 ന് ഉച്ചയ്ക്ക് 1.30 മുതല്‍ കഥാരചന ( മലയാളം, ഇംഗ്ലീഷ് ), കവിതാ രചന ( മലയാളം, ഇംഗ്ലീഷ് ) എന്നീ മല്‍സരങ്ങളും നടക്കും.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളിലെ എല്‍.പി, യു .പി, എച്ച് .എസ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാം. സ്‌കൂള്‍ തലങ്ങളില്‍ മല്‍സരിക്കുന്നവരുടെ പട്ടിക ഒക്ടോബര്‍ 24 ന് ലഭിക്കണം.
നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിയില്‍ പത്തനംതിട്ട നഗര പ്രദേശത്തെ സകൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടിന് കലക്ട്രേറ്റ് അങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലി പത്തനംതിട്ട ടൗണ്‍ ചുറ്റി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. തുടര്‍ന്ന് പൊതു സമ്മേളനം നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു അനില്‍, എം ആര്‍ കൃഷ്ണകുമാരി, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കടര്‍ ഷീബ മുഹമ്മദ്, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍  , ശിശുക്ഷേമ സമിതി ജില്ല ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ജില്ല ട്രഷറര്‍ എ ജി  ദീപു, ജി രാജേഷ് കുമാര്‍, കലാനിലയം രാമചന്ദ്രന്‍നായര്‍, എ.ഇ.ഓമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ശിശുദിനാഘോഷത്തിന്റെ വിജയത്തിനായുള്ള സംഘടക സമിതിയും രൂപികരിച്ചു.
ജില്ല കലക്ടര്‍ എ നിസാമുദീന്‍ ( ചെയര്‍മാന്‍), ഷീബ മുഹമ്മദ് ( വൈസ് ചെയര്‍മാന്‍), ജി. പൊന്നമ്മ (ജനറല്‍ കണ്‍വീനര്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കെ ജയകുമാര്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി ജനറല്‍ കമ്മറ്റിയും ആര്‍ അജിത് കുമാര്‍ (ഫിനാന്‍സ് കണ്‍വീനര്‍), സിന്ധു അനില്‍ (ചെയര്‍പേഴ്‌സണ്‍ പ്രോഗ്രാം), സലിം പി ചാക്കോ ( കണ്‍വീനര്‍ പ്രോഗ്രാം ), കലാനിലയം രാമചന്ദ്രന്‍ നായര്‍ (പബ്‌ളിസിറ്റി ചെയര്‍മാന്‍ ), റ്റി രാജേഷ്‌കുമാര്‍ (പബ്‌ളിസിറ്റി കണ്‍വീനര്‍) ,ഡി.എസ്.ഒ (ചെയര്‍മാന്‍ ഫുഡ്) എ ജി ദീപു (കണ്‍വിനര്‍ ഫുഡ്), പത്തനംതിട്ട ഡി. വൈ എസ് പി ( ചെയര്‍മാന്‍ റാലി )   പത്തനംതിട്ട ഡി.ഇ.ഒ ജയകൃഷ്ണന്‍ (കണ്‍വീനര്‍ റാലി) എന്നിവര്‍ സബ് കമ്മറ്റി ഭാരവാഹികളായുള്ള 101 അംഗ ഏക്‌സിക്യൂട്ടിവിനെ യോഗം തിരഞ്ഞെടുത്തു. വിവരങ്ങള്‍ക്ക് 8547716844 നമ്പരില്‍ ബന്ധപ്പെടണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments