Thursday, September 17, 2026
HomeUncategorizedനിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു

നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു


  1. തിരുവല്ല സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മോഷണ കേസുകളിലും പ്രതികളായ രണ്ട് മോഷ്ടാക്കളെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം മാമൂട് എന്ന സ്ഥലത്ത് പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ മോഹൻ (25) , തിരുവല്ല സ്വദേശി ഓലിക്കര വീട്ടിൽ അനന്തു സതീഷ് (21) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കവിയൂർ ഞാലിഭാഗം എന്ന സ്ഥലത്തെ ചേറ്റുമഠം വീട്ടിൽ കഴിഞ്ഞ മാസം 26 തീയതി രാത്രിയാണ് ഇവർ മോഷണം നടത്തിയത്. അടുക്കള വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ, 13 ഓട്ട് വിളക്കുകൾ , സ്റ്റീൽ പാത്രങ്ങൾ , ഇലക്ട്രിക് സാധനങ്ങൾ , വിലകൂടിയ വസ്ത്രങ്ങൾ , വെള്ളി ആഭരണങ്ങൾ , തുടങ്ങി 2 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ആണ് മോഷ്ടിച്ചത്. കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് പ്രതികളെ തിരിച്ചറിയുകയും ദിവസങ്ങളായി ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. രഹസ്യമായി ഇവരെ നിരീക്ഷിച്ചുവന്ന തിരുവല്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മനക്കച്ചിറ ഭാഗത്ത് ഇവർ ഉണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം തിരുവല്ല ഇൻസ്പെക്ടർ എസ് എച്ച് ഒ സുജിത് കെ എസ് , എസ് ഐവിഷ്ണു വി, എസ്.സി പി ഒ ജുബി തമ്പി , സി പി ഒ മാരായ അനിൽ , സനൽ കുമാർ എന്നിവർ അടങ്ങിയ അന്വേഷണസംഘം പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments