Thursday, September 17, 2026
HomeUncategorizedകേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്/ഐ ടി ഐ പ്രവേശനം/വാഹനം ആവശ്യമുണ്ട്/തീയതി നീട്ടി/ടെന്‍ഡര്‍/യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ...

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്/ഐ ടി ഐ പ്രവേശനം/വാഹനം ആവശ്യമുണ്ട്/തീയതി നീട്ടി/ടെന്‍ഡര്‍/യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ തീയതി നീട്ടി

വാഹനം ആവശ്യമുണ്ട്

വനിത ശിശുവികസന വകുപ്പിന്റെ ജില്ലയിലെ പന്തളം-രണ്ട് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം നല്‍കാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 ഉച്ചയ്ക്ക് 2.30. ഫോണ്‍: 04734 292620, 262620.

ഐ ടി ഐ പ്രവേശനം

പന്തളം സര്‍ക്കാര്‍ ഐ ടി ഐ യില്‍ 2026-28 അധ്യയന വര്‍ഷത്തേക്ക് മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (രണ്ട് വര്‍ഷം), ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.റ്റി ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പ്ലംബര്‍ ട്രേഡിലേക്ക് പത്ത് തോറ്റവര്‍ക്കും അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റുള്ളവര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പ്രവേശനം നേടുന്നവര്‍ക്ക് ഉച്ചഭക്ഷണം, പോഷകാഹാരം, സ്‌റ്റൈപന്റ്, ലെംപ് സം ഗ്രാന്റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും, ദൂരപരിധി അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. അവസാന തീയതി ജൂലൈ 10. വെബ്‌സൈറ്റ്: https://scdditiadmission.kerala.gov.in/splash.php . ഫോണ്‍: 04734 292829, 9446444042.

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കണം. അടൂര്‍ ഗാലക്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കല്ലേത്ത്, ചായലോട് പി ഒ (ഫോണ്‍: 7012449076, 9961323322), കൈപ്പട്ടൂര്‍ ഗ്രിഗോറിയന്‍ റിസോഴ്സ് സെന്റര്‍ (ഫോണ്‍: 0468 2351846, 8281411846) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി . https://app.srcc.in/register ലൂടെ അപേക്ഷിക്കണം. തിരുവല്ല പൈട്രിക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 8606031784.

ടെന്‍ഡര്‍

വനിത ശിശു വികസന വകുപ്പിന്റെ കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 107 അങ്കണവാടികളില്‍ 2026-27 വര്‍ഷം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഏഴ് ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 0468 2333037,  9447161577. ഇ മെയില്‍: konniicds@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments