പത്തനംതിട്ടയിൽ കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മുണ്ടുകോട്ടക്കൽ സ്വദേശിയായ രാജൻ എന്നയാളുടെ കൃഷി സ്ഥലത്ത് സ്ഥാപിച്ചിരുന്ന മോട്ടോറാണ് ഇയാൾ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. മോഷ്ടിച്ച മോട്ടോ ർ പത്തനംതിട്ടയിലെ ഒരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നവരുടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ് എച്ച് ഒ അനീഷ് എബ്രഹാം , എസ് ഐ അൻസുദീൻ ജെ , എസ് സി പി ഒമാരായ ഷിബു,സുബിൻ, അൽസാം, സി പി ഒ ജിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിലായി
RELATED ARTICLES

