Tuesday, September 15, 2026
HomeUncategorizedആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്റ്റംബർ 11, 12 തീയതികളിൽ...

ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്റ്റംബർ 11, 12 തീയതികളിൽ അടൂരിൽ നടക്കും ​

ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം 2026 സെപ്റ്റംബർ 11, 12 തീയതികളിൽ അടൂർ ലാൽസ് റസിഡൻസിയിൽ (അഡ്വ. പാരിപ്പളളി രവീന്ദ്രൻ നഗർ) നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
​രാജ്യത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ അഭിഭാഷക സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2027 ജനുവരിയിൽ വിജയവാഡയിൽ നടക്കുന്ന ലോയേഴ്സ് യൂണിയൻ്റെ 15-ാമത് ദേശീയ സമ്മേളനത്തിൻ്റെയും, ഒക്ടോബർ 10, 11 തീയതികളിൽ തലശ്ശേരിയിൽ നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിൻ്റെയും മുന്നോടിയായാണ് പത്തനംതിട്ട ജില്ലാ സമ്മേളനം നടക്കുന്നത്.
​സെപ്റ്റംബർ 11 വെളളി
​വൈകുന്നേരം 4.00 മണിക്ക് ജനപക്ഷ മാധ്യമ പ്രവർത്തനവും സമകാലിക ഇന്ത്യയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഡ്വ. കെ.എൻ. ബാലഗോപാൽ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ. എസ്. മനോജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ് സ്വാഗതം ആശംസിക്കും. മാധ്യമ പ്രവർത്തകൻ ആന്റോ അഗസ്‌റ്റ്യൻ വിഷയാവതരണം നടത്തും. തുടർന്ന് വിവിധ മാധ്യമ പ്രതിനിധികളും നേതാക്കളും സംസാരിക്കും.
​വൈകുന്നേരം 6.30ന് വള്ളിക്കോട് തെരുവരങ്ങിൻ്റെ ‘കൗമാരം’ കാക്കാരിശ്ശി നാടകം അരങ്ങേറും തുടർന്ന്.
​സെപ്റ്റംബർ 12 ശനിയാഴ്ച
​രാവിലെ 9.00 മണി: പ്രതിനിധി സമ്മേളനം രജിസ്ട്രേഷൻ.
​രാവിലെ 9.30: പതാക ഉയർത്തലോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡൻ്റ് അഡ്വ. ബി.കെ. ബിജു അധ്യക്ഷത വഹിക്കുന്ന സമ്മേളനം യൂണിയൻ സംസ്ഥ‌ാന സെക്രട്ടറി അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. വിവിധ രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും യൂണിയൻ സംസ്‌ഥാന ഭാരവാഹികളും അഭിവാദ്യമർപ്പിച്ചു സംസാരിക്കും.
​സമ്മേളനം വിജയിപ്പിക്കുന്നതിന് ഏവരുടെയും ക്രിയാത്മകമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ. എസ്. മനോജ്, ജില്ലാ പ്രസിഡന്റ് അഡ്വ. ബി.കെ. ബിജു, ജില്ലാ സെക്രട്ടറിയും കൺവീനറുമായ അഡ്വ. സി. പ്രകാശ് എന്നിവർ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments