Thursday, September 17, 2026
HomeUncategorizedആറൻമുളയിലെ ആഘോഷങ്ങൾക്ക് മുന്നോടിയായി എൻ ഡി ആർ എഫ് സംഘം എത്തി പരിശോധന നടത്തി

ആറൻമുളയിലെ ആഘോഷങ്ങൾക്ക് മുന്നോടിയായി എൻ ഡി ആർ എഫ് സംഘം എത്തി പരിശോധന നടത്തി

ആറന്മുള വള്ളസദ്യ, വള്ളംകളി അഷ്ടമിരോഹിണി സദ്യ തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ഥലം പരിശോധിച്ച് അപകടമേഖല വിലയിരുത്തുന്നതിനായി ടീം രണ്ടു മണി മുതൽ അഞ്ചു മണി വരെ ആറന്മുളയിൽ ഉണ്ടായിരുന്നു. സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള നദിയിലെ പ്രധാന അപകടമേഖലകൾ സുരക്ഷയുടെ ഭാഗമായി പരിശോധിച്ചു.
തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോർജ്, ടീം കമാൻഡൻറ്എസ് പി യാദവ്, ഫോർത്ത് ബെറ്റാലിയൻ ആരക്കോണം, 32 പേർ അടങ്ങുന്ന എൻ ഡി ആർ എഫ് ടിo പങ്കെടുത്തു.. ലൈഫ് ബോയ് അഞ്ച് എണ്ണം വീതം എല്ലാ പള്ളിയോടത്തിലും ഉണ്ടായിരിക്കണം എന്ന് നിർദ്ദേശിച്ചു.
ജൂലൈ 19 വള്ളസദ്യ ഉദ്ഘാടന ദിവസം ദുരന്തനിവാരണ സേന ഉണ്ടായിരിക്കും. അതിനുപുറമേ ഓഗസ്റ്റ് ഒന്നു മുതൽ 30 വരെ വള്ളസദ്യകളുടെ എണ്ണം ദിവസേന പത്തിൽ കൂടുതലുള്ളതിനാൽ എൻഡിആർഎഫ് ടീം ഈ ദിവസങ്ങളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട് എന്ന് റെസ്ക്യൂ കമ്മിറ്റി കൺവീനർ ശശികുമാർ കുറുപ്പ് അറിയിച്ചു.
നിലവിൽ പമ്പയിലെ ജലവിതാനം സുരക്ഷിതമാണെന്നും ജലവിദാനം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അപകടസാധ്യത കൂടുന്നു. സക്യൂബ ടീം നദിയിലെ ആഴം പരിശോധിച്ചു. വള്ളസദ്യയ്ക്ക് എത്തുന്ന എല്ലാ പള്ളിയോടങ്ങൾക്കും തുഴച്ചിൽ കാർക്കും സുരക്ഷ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് അവർ അറിയിച്ചു.
വിജയകുമാർ ചുങ്കത്തിൽ, പാർത്ഥസാരഥി ആർ പിള്ള, വിജയൻ അങ്കത്തിൽ എന്നിവർ ടീമിനൊപ്പം പരിശോധനയിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments