Monday, June 8, 2026
HomeKERALAവലിയങ്ങാടിയിൽ പഴയ കെട്ടിടത്തിന്റെ സൺഷെയിഡ് തകർന്ന് വീണ് നാലുപേർ മരിച്ചു

വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിന്റെ സൺഷെയിഡ് തകർന്ന് വീണ് നാലുപേർ മരിച്ചു

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി. തിരുവണ്ണൂർ സ്വദേശി വിനോദ് (55), കിണാശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രികളിലായി ചികിത്സയിലാണ്.
ബീച്ച് റോഡിലുള്ള പഴയ പാസ്‌പോർട്ട് ഓഫിസ് കെട്ടിടത്തിന് പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് രാവിലെ 11.15ഓടെയാണ് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് കുറച്ചുപേർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ മറ്റ് തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദ് ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. പരിക്കേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള പയ്യാനക്കൽ സ്വദേശി അബ്ദുൽ റഷീദ് അപകടനില തരണം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments