Wednesday, September 16, 2026
HomeUncategorizedട്രക്കിംഗ് ക്യാമ്പ് അപേക്ഷ ക്ഷണിച്ചു/ഐ.ടി.ഐ പ്രവേശനം/പി.എസ്.സി പ്രായോഗിക പരീക്ഷ/ജീവന്‍ രക്ഷാപഥക് അവാര്‍ഡ്/അതിഥി അധ്യാപക നിയമനം/വനിത ഐ.ടി.ഐയില്‍...

ട്രക്കിംഗ് ക്യാമ്പ് അപേക്ഷ ക്ഷണിച്ചു/ഐ.ടി.ഐ പ്രവേശനം/പി.എസ്.സി പ്രായോഗിക പരീക്ഷ/ജീവന്‍ രക്ഷാപഥക് അവാര്‍ഡ്/അതിഥി അധ്യാപക നിയമനം/വനിത ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍/ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം/അഭിമുഖം മാറ്റി/മല്‍സ്യകുഞ്ഞ് വിതരണം

ട്രക്കിംഗ് ക്യാമ്പ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് കാസര്‍ഗോഡ് റാണിപുരത്തും സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ഇടുക്കി മീശപ്പുലിമലയിലേക്കും ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി 18 – 35. റാണിപുരത്തെ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പും മീശപ്പുലിമലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ എട്ടിന് മുമ്പും ptaksywb@gmail.com ല്‍ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. ഫോണ്‍: 9847133866, 9895314639.

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള ട്രേഡുകളിലെ സീറ്റുകളിലേക്ക് ഓഗസ്റ്റ് 21 വരെ നേരിട്ട് പ്രവേശനം നേടാം. എസ്.എസ്.എല്‍.സി, ടി.സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ ഫീസ് സഹിതം വിദ്യാര്‍ഥികള്‍ ഹാജരാകണം. ഫോണ്‍: 9496463390.

പി.എസ്.സി പ്രായോഗിക പരീക്ഷ

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.211/25, 213/25, 250/25, 253/25, 255/25) 2026 ജൂണ്‍ 17 ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അടൂര്‍ വടക്കടത്തുകാവ് കെ.എ.പി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 18,19,20,21 തീയതികളില്‍ രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും. ( ഓഗസ്റ്റ് 13, 14 തീയതികളിലെ കായികക്ഷമത പരീക്ഷയിലുള്‍പ്പെട്ടിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും). ഫോണ്‍: 0468 2222665.

ജീവന്‍ രക്ഷാപഥക് അവാര്‍ഡ്

പത്തനംതിട്ട നഗരസഭ പരിധിയിലുള്ളവരില്‍ നിന്നും ജീവന്‍ രക്ഷാപഥക് അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. അപകടകരമായ സാഹചര്യത്തില്‍ മറ്റുളളവരുടെ ജീവന്‍ സംരക്ഷിക്കുന്നവര്‍ക്ക് നല്‍കുന്നതാണ് അവാര്‍ഡ്. ഇതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളോ മറ്റ് രേഖകളോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 9446251998.

അതിഥി അധ്യാപക നിയമനം

വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുള്ള ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഒന്നാം ക്ലാസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് പട്ടിക, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 19 രാവിലെ 10 ന് കോളജ് കാര്യാലയത്തില്‍ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.

വനിത ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പ്രവേശനം നേടണം. ഫോണ്‍: 04792457496, 9747454553.

കയര്‍ഫെഡ് പൊന്നോണവിപണനമേള

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഭാഗ്യയാത്രാകൂപ്പണും നല്‍കുന്നു. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ലക്ഷദ്വീപിലേക്ക് ഉല്ലാസയാത്ര (രണ്ട് പേര്‍ക്ക്), രണ്ടാം സമ്മാനം മൂന്നാറിലേക്ക് ഉല്ലാസയാത്ര (രണ്ട് പേര്‍ക്ക്), മൂന്നാം സമ്മാനം ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് യാത്ര ഒരു പകലുംഒരു രാത്രിയും (രണ്ട് പേര്‍ക്ക്), സമാശ്വാസ സമ്മാനം ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് യാത്ര (20 പേര്‍ക്ക്) എന്നിവ ലഭിക്കും.
റോയല്‍ കംഫെര്‍ട്ട് മെമ്മറി, ലാറ്റക്‌സ്, ഓര്‍ത്തോലെക്‌സ്, സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം തലയിണ, ബഡ്ഷീറ്റ്, റോളപ്പ്, ബാത്ത്മാറ്റ്, ആര്‍.സി.മൂന്ന് ഡോര്‍മാറ്റ് എന്നിവയും സൂരജ് ഗോള്‍ഡ്, സൂരജ്, റെസ്റ്റോ പ്രീമിയം മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പലിശരഹിത വായ്പയും ലഭിക്കും. ആനുകൂല്യങ്ങള്‍ സെപ്റ്റംബര്‍ 15 വരെ മാത്രം. ഫോണ്‍: 9447861345, 9447958445.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്) തസ്തികയില്‍ ഒരു ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഇവരുടെ അഭാവത്തില്‍ റൊട്ടേഷന്‍ ചാര്‍ട്ടിലെ അടുത്ത വിഭാഗമായ ഒ. സി വിഭാഗത്തിലുള്ളവരെ പരിഗണിക്കും. യോഗ്യത: ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവല്‍ /കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് 20 രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.

അഭിമുഖം മാറ്റി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓഗസ്റ്റ് 18 നടത്താനിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കായുള്ള അഭിമുഖം മറ്റൊരു ദിവസത്തേക്ക് മാറ്റി. തീയതിയും സമയവും പിന്നീട് അറിയിക്കും. ഫോണ്‍: 04682222364, 9497713258.

മല്‍സ്യകുഞ്ഞ് വിതരണം

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ആസാം വാള, കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മല്‍സ്യ കുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഓഗസ്റ്റ് 19 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍: 0468 2214589, 9995398627, 9526378475, 8943472882.

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ പരിശീലനം

കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍  പരിശീലനം ആരംഭിച്ചു. ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. ആറ് മാസമാണ് കോഴ്‌സ് കാലാവധി. വെബ്‌സൈറ്റ്: csp.asapkerala.gov.in   . ഫോണ്‍: 9495999688, 7592967323.

ഹിന്ദി അധ്യാപക കോഴ്സ് പ്രവേശനം

അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്സില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ബിരുദം, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35. അവസാന തീയതി ഓഗസ്റ്റ് 19 വൈകിട്ട് അഞ്ച്.  പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. ഫോണ്‍: 8547126028, 04734 296496.

ഐ.ടി.ഐ പ്രവേശനം

പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി പ്ലംബര്‍ ട്രേഡില്‍ പട്ടികജാതി, ജനറല്‍ സീറ്റുകളില്‍ ഒഴിവുണ്ട്. പ്രവേശനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 21 നകം ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍: 9446444042.

വെറ്ററിനറി സര്‍ജന്‍ നിയമനം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജില്ല വെറ്ററിനറി കേന്ദ്രം മുഖേന നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അഭിമുഖം പത്തനംതിട്ട ജില്ല വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ കാര്യാലയത്തില്‍ ഓഗസ്റ്റ് 19 രാവിലെ 11 ന് നടത്തും. വിവരങ്ങള്‍ക്ക് ജില്ല മൃഗസംരക്ഷണ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322762

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments