Thursday, September 17, 2026
HomeUncategorizedവെച്ചൂച്ചിറ നവോദയയിൽ മെരിറ്റ് ഡേയും ഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു

വെച്ചൂച്ചിറ നവോദയയിൽ മെരിറ്റ് ഡേയും ഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു

സി ബി എസ് സി പരീക്ഷയിൽ  10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ വെച്ചൂച്ചിറ നവോദയയിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെരിറ്റ് ഡേയും 2026-27 വർഷത്തെ  തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ ഉത്തരവാദിത്വം ഏല്പിക്കുന്നഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു.
മുഖ്യാഥിതിയായിരുന്ന റാന്നി എം ഏൽ എ അഡ്വ. പഴകുളം മധു വിദ്യാർത്ഥികളെ അഭിനന്ദിച്ചു . വിശിഷ്ടാതിഥികളായ വെച്ചൂച്ചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . രമാദേവിയും , മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ടി കെ ജയിസും വിദ്യാർത്ഥികളെ പ്രശംസിച്ചു .
പ്രിൻസിൽ വി സുധീർ, വൈസ് പ്രിൻസിപ്പൽ  പി ജി രശ്മി, അധ്യാപികമാരായ കുമാരി ബിന്ദു  ,രമ്യ രക്ഷാകർത്തൃ പ്രതിനിധിയായ രമ്യ സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും മറ്റു സ്റ്റാഫ്‌ അംഗങ്ങളും സന്നിഹിതരായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments