
പത്തനംതിട്ട പെരുമ്പട്ടിയിൽ 1.5ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പെരുമ്പട്ടി പൊലീസ് അറസ്റ്റു ചെയ്തു. ഏഴുമറ്റൂർ പുത്തൻപുരക്കൽ
ഷർഫിൻ സെബാസ്റ്റ്യൻ (24) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പെരുമ്പെട്ടി പൊലീസിന്റെ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും

