Thursday, September 17, 2026
HomeUncategorizedഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'തൂഫാൻ വാറിയർ 'പദ്ധതി വൻ വിജയമാക്കി ജില്ലയിലെ വിദ്യാഭ്യാസ...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘തൂഫാൻ വാറിയർ ‘പദ്ധതി വൻ വിജയമാക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമുദ്രയായി മാറിയ ‘തൂഫാൻ  ‘പദ്ധതിയെ നെഞ്ചിലേറ്റി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുന്നൂറോളം സ്കൂളുകളിലും 30ലധികം കോളേജുകളിലും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘തൂഫാൻ വാറിയേഴ്സ് ‘ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ ഡിവൈഎസ്പി മാർ , ഇൻസ്പെക്ടർ എസ് എച്ച് ഒ മാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്കൂളിലെ ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പ്രത്യേക അസംബ്ലിയോട് കൂടി ആരംഭിച്ചു. പ്രഥമധ്യാപകർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ചങ്ങല, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാ സ്കൂളുകളിലും കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണത്തിൽ പങ്കാളികളായി. എസ്പിസി എൻ സി സി കേഡറ്റുകൾ , നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സ് , എന്നിവർ ഉൾപ്പെടെ ചേർന്ന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ നടത്തി. ഫ്ലാഷ് മോബുകൾ പൊതുജനങ്ങളുടെ സജീവ ശ്രദ്ധയെ ആകർഷിച്ചു. എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാർ , ഇൻസ്പെക്ടർ എസ് എച്ച് ഓ മാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments