Monday, November 2, 2026
HomeUncategorizedറാന്നിയിൽ മദ്യലഹരിയിൽ ബൈക്കോടിച്ച് നടന്നു പോകുകയായിരുന്ന 38 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയാക്കിയ കേസിൽ...

റാന്നിയിൽ മദ്യലഹരിയിൽ ബൈക്കോടിച്ച് നടന്നു പോകുകയായിരുന്ന 38 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയാക്കിയ കേസിൽ പ്രതിയെപോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കലിനും മദ്യപിച്ച് ഡ്രൈവിങ്ങിനുമെതിരെ കർശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി

റാന്നിയിൽ മദ്യലഹരിയിൽ മോട്ടോർ ബൈക്കോടിച്ച് റോഡിലൂടെ നടന്നു പോകുകയായിരുന്ന 38 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയാക്കിയ കേസിൽ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 31-ന് രാത്രി 8.30-ഓടെ റാന്നി ഇട്ടിയപ്പാറ ടൗണിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്.

മദ്യപിച്ച് മോട്ടോർ ബൈക്കോടിച്ചെത്തിയ പ്രതി റോഡിലൂടെ നടന്നു പോകുകയായിരുന്ന 38 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരണപ്പെട്ടു.
സംഭവത്തിൽ റാന്നി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റാന്നി പഴവങ്ങാടി അഞ്ചുകുഴി ഓട്ടക്കുഴി തടത്തിൽ വീട്ടിൽ സജി മാത്യുവിന്റെ മകൻ എബ്രഹാം മാത്യു ടി. സജി (25) ആണ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു.
സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായർ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അപകടത്തിനിടയാക്കിയ മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കർശന പരിശോധനയും നടപടികളും തുടരും

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഗുരുതരമായ നിയമലംഘനങ്ങളാണെന്നും ഇത്തരം പ്രവണതകൾ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് പറഞ്ഞു. റോഡപകടങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസിന്റെ കർശന പരിശോധനയും നിയമനടപടികളും തുടരും. രക്ഷിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.
റാന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ., എസ്.ഐമാരായ മിഥുൻ അശോക്, സിബി, എ.എസ്.ഐ അഭിലാഷ് പി.ആർ., എസ്.സി.പി.ഒമാരായ രാജേഷ് പി.ഡി., ബിജു വിശ്വനാഥൻ, സി.പി.ഒമാരായ അജാസ് മോൻ, വിജേഷ് വി., ഗോകുൽ കൃഷ്ണൻ, അഞ്ജലോ, ബിബി, ജിബിൻ, അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിലും തുടർനടപടികളിലും പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments