Wednesday, September 16, 2026
Home Blog Page 25

മുൻ ഡി ജി പി ആർ ശ്രീലേഖക്കെതിരെ കേസ്

0

ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്. കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ.

2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിയമസഭാ തെരെഞ്ഞെടുപ്പ്: പാലക്കാട് പയറ്റാൻ പിഷാരടി

0

പാർട്ടി നിർദേശിച്ചാൽ മത്സരിക്കും; നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടിവരുന്ന നിയസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമ താരം രമേഷ് പിഷാരടി.

നേതൃത്വത്തിൽ നിന്നും ഇതുവരെ അന്തിമമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി നിർദേശിച്ചാൽ മത്സരിക്കാമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടിയുടെ പേരിൽ പാലക്കാട് എന്നല്ല എവിടെയും മത്സരിക്കാൻ അവസരം ലഭിച്ചാലും അത് അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ നിർദേശിച്ചാലും ഇല്ലെങ്കിലും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിഷാരടിയുടെ പ്രതികരണം.

ആറ്റുകാൽ പൊങ്കാല ഇന്ന്: തലസ്ഥാനത്ത് പ്രാദേശികഅവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

0

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി

സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9:45ന് പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകള്‍ ആരംഭിക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇത്തവണയും പൊങ്കാലയര്‍പ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. ആറ്റുകാൽ പൊങ്കാലയും ചന്ദ്രഗ്രഹണവും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

0

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.

ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ, കോൺഗ്രസ് യു വിഭാഗത്തിൽ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറൽ സെക്രട്ടറിയായിരുന്നു. 1980-ല്‍ എഐസിസി (എസ്) ജനറൽ സെക്രട്ടറിയായി. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് ഇടപാടിലെ അഴിമതി എന്നിവ പുറത്തുകൊണ്ട് വന്നു. വി പി സിങ് മന്ത്രിസഭയിൽ ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായി (ഉപരിതല ഗതാഗതം, ടെലികോം വകുപ്പുകൾ). ഗൾഫ് യുദ്ധ കാലത്ത് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1993 ൽ കോൺഗ്രസിൽ തിരിച്ചെത്തി

ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ആഹ്വാനം നൽകി പാളയം ഇമാം ഡോ.സുഹൈബ് മൗലവി.

0

ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം; മസ്ജിദുകൾ തുറന്നു കൊടുക്കണമെന്ന് പാളയം ഇമാം

മാര്‍ച്ച് മൂന്നിനാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരത്തെ നഗരവീഥി മുഴുവന്‍ പെങ്കാല അടുപ്പ് നിറയുന്ന ഉത്സവം ഇത്തവണ റമസാന്‍ മാസത്തിലാണ്.
പൊങ്കാലക്കെത്തുന്നവരുടെ നല്ല ആതിഥേയരാകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കലക്കെത്തുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകണം. അവർക്കായി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊങ്കാലയോട് അനുബന്ധിച്ച് സഹോദരികളും കുട്ടികളും തിരുവനന്തപുരത്തേക്ക് അതിഥികളായി എത്തും. അവരുടെ ഏറ്റവും മികച്ച ആതിഥേയരാകാന്‍ നമുക്ക് സാധിക്കണം.
റമദാനിലാണ് ഈ വര്‍ഷം പൊങ്കാല. കഴിഞ്ഞ വര്‍ഷവും അങ്ങനെ തന്നെയായിരുന്നു. റമദാനിന്‍റെതായ സന്തോഷത്തിന്‍റെ സാഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെ അനുഭവം അവർക്ക് സമ്മാനിക്കാന്‍ സാധിക്കണം. കുടിവെള്ളവും റമദാന്‍ വിഭവങ്ങള്‍ അതിഥികൾക്ക് സമ്മാനിക്കണം. വിശ്രമിക്കാന്‍ സൗകര്യം നൽകണം. മസ്ജിദും വീടുകളും എല്ലാം അവരുടെ മുന്നില്‍ തുറക്കണം.

പാളയം ഇമാമിന്റെ ആഹ്വാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ലഭിക്കുന്നത്.

ശബരിമല: കൊടിമര പുനഃപ്രതിഷ്ടയ്ക്ക് സ്വർണ്ണം സംഭാവനനൽകിയതായി മോഹൻ ലാൽ

0

 

ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി. സുഹൃത്ത്‌ സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചത്. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. നിലവിൽ മോഹൻലാലിൻറെ മൊഴിയുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.

വെള്ളാപ്പള്ളിക്ക് പത്മവിഭൂഷൻ: അർഹതയില്ലാത്ത ആദരം തടയണമെന്ന് ഹർജി

0

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ആവശ്യം. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും.മൈക്രോ ഫിനാൻസ് കേസുകളിലും എസ്.എൻ് ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹ‍ർജിയിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാറിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

പാലിന് വിലകൂട്ടാൻ മിൽമ: ലിറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി

0

മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്‍റെ അനുമതി തേടി മിൽമ. സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും. പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാൽവില ഉയർത്തുന്നത് ജനരോഷത്തിനിടയാക്കും എന്നതാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ചിഞ്ചുറാണിയോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ക്ഷീര കർഷകരെ സഹായിക്കാനെന്ന കാരണവുമായി വില കൂട്ടാനുള്ള മിൽമയുടെ നീക്കം.

ഡെസ്റ്റിനേഷൻ ഇമാജിനേഷൻ മത്സരത്തിൽ തിളക്കമാർന്ന പ്രകടനവുമായി ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

0

 

ദോഹയിൽ നടന്ന ‘ഡെസ്റ്റിനേഷൻ ഇമാജിനേഷൻ’ (Destination Imagination) പ്രാദേശിക മത്സരത്തിൽ ബിർള പബ്ലിക് സ്കൂൾ (BPS) വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, പ്രശ്നപരിഹാര ശേഷി, ടീം വർക്ക് എന്നിവ മാറ്റുരയ്ക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിന്റെ ഖത്തർ പതിപ്പിലാണ് സ്കൂളിലെ വിവിധ ടീമുകൾ തങ്ങളുടെ കഴിവ് തെളിയിച്ചത്

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ബിർള സ്കൂളിലെ ടീമുകൾ ഒന്നാം സ്ഥാനമുൾപ്പെടെയുള്ള പ്രധാന ബഹുമതികൾ സ്വന്തമാക്കി. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കല, ഗണിതം (STEAM) എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികളാണ് മത്സരത്തിലുണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും അവതരണ രീതിയും വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

വിദ്യാർത്ഥികളുടെ ഈ നേട്ടത്തിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ ബിർള സ്കൂൾ പുലർത്തുന്ന മികവിന്റെ തെളിവാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഈ വിജയത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും ചില ടീമുകൾക്ക് ലഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും ഇത്തരം വേദികളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിക്കുമെന്നും സ്കൂൾ പ്രത്യാശ പ്രകടിപ്പിച്ചു.

ISRO ‘യുവിക 2026’ – വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

0

Indian Space Research Organisation (ISRO) ‘യുവിക 2026’ (Young Scientist Programme) വഴി ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്ന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.
അർഹത: ഇന്ത്യയിലെ 1–9 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ക്വിസ്, 8ാം ക്ലാസ് മാർക്ക്, സർട്ടിഫിക്കറ്റുകൾ, ശാസ്ത്ര/സ്പോർട്സ്/NCC നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ.
പരിശീലന കേന്ദ്രങ്ങൾ: Satish Dhawan Space Centre, National Remote Sensing Centre ഉൾപ്പെടെ രാജ്യത്തെ വിവിധ ISRO കേന്ദ്രങ്ങൾ.
താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
ആരംഭിക്കുന്ന തീയതി: ഫെബ്രുവരി 27
രജിസ്ട്രേഷനുള്ള അവസാന തീയതി: മാർച്ച് 31
ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: ഏപ്രിൽ 13
രണ്ടാമത്തെ പട്ടികയുടെ പ്രസിദ്ധീകരണം: ഏപ്രിൽ 20
പരിശീലനം : മെയ് 11 മുതൽ 22 വരെ
താത്പര്യമുള്ള വിദ്യാർഥികൾ ഐഎസ്ആർഒയുടെ ‘ജിജ്ഞാസ’ പോർട്ടൽ കയറി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://jigyasa.iirs.gov.in/yuvika , അല്ലെങ്കിൽ, https://www.isro.gov.in/ എന്ന വിലാസത്തിലും അപേക്ഷിക്കാം.