Wednesday, September 16, 2026
Home Blog Page 26

ടോള്‍ ഫീയായി ഇനി പണം വാങ്ങില്ല ടോൾ പ്ളാസകളിൽ സുതാര്യതയില്ല തിരക്കും തിരിമറിയും കാരണം ഫാസ്ടാഗ് നിർബന്ധം

0

ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം

ടോള്‍ ഫീ പണമായി നല്‍കുന്നതു ടോള്‍ പ്ലാസകളില്‍ തിരക്കിനു കാരണമാകുന്നതും ടോള്‍ പിരിവില്‍ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറുന്നത്.

കൊച്ചി: ദേശീയപാതകളിലെ ടോള്‍പ്ലാസകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം. ടോള്‍ ഫീയായി പണം വാങ്ങുന്നത് ഏപ്രില്‍ ഒന്നോടെ അവസാനിപ്പിക്കും. ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും പിന്നീടുള്ള ടോള്‍ പിരിവ്. ടോള്‍ ഫീ പണമായി നല്‍കുന്നതു ടോള്‍ പ്ലാസകളില്‍ തിരക്കിനു കാരണമാകുന്നതും ടോള്‍ പിരിവില്‍ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറുന്നത്. രാജ്യത്തെ 1150ല്‍ ഏറെ ടോള്‍പ്ലാസകളിലാണു മാറ്റം വരുന്നത്.

നിലവില്‍ 98% വാഹനങ്ങളും ഫാസ്ടാഗ് വഴിയാണു ടോള്‍ ഫീ നല്‍കുന്നത്. ഫാസ്ടാഗ് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസും ചുമത്തുന്നുണ്ട്. പണമായി ഫീസ് അടയ്ക്കുന്നവര്‍ ടോള്‍ ഫീയുടെ ഇരട്ടിത്തുക നല്‍കേണ്ടി വന്നിരുന്നു. യുപിഐ വഴി നല്‍കുന്നവര്‍ ടോള്‍ ഫീയുടെ 1.25 മടങ്ങാണു നല്‍കേണ്ടത്. ഉയര്‍ന്ന ഫീ ചുമത്തിയതോടെ കൂടുതല്‍ പേര്‍ ഫാസ്ടാഗിലേക്കു മാറിയിരുന്നു.

പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്നതോടെ ഓരോ ടോള്‍പ്ലാസയിലും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ലഭിച്ച ഫീസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദേശീയപാത അതോറിറ്റിക്കു നിരീക്ഷിക്കാനാകും. ദേശീയപാതയിലെ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ഫീസ് ഈടാക്കാനുള്ള സംവിധാനവും പരീക്ഷണഘട്ടത്തിലാണ്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില്‍ നിന്നു ഫീ ഈടാക്കുന്ന സാങ്കേതികവിദ്യയും വികസിപ്പിക്കുന്നുണ്ട്. ഭാവിയില്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവിലേക്കുംമാറിയേക്കും

മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 371 കോടി രൂപ സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0

 

യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹത്തിന്റെ (371 കോടി രൂപ) സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്.
അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്”. നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ.

റാപ്പറും സംസ്ഥാന അവാർഡ് ജേതാവുമായ ഹിരൺദാസ് മുരളി ഇന്ന് വിവാഹിതനായി

0

വധു കവി നവമിലത

റാപ്പര്‍ വേടന്‍ രജിസ്ട്രാറെ വീട്ടിലേക്ക് വരുത്തി രെജിസ്ടര്‍ വിവാഹം നടത്തി.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചടങ്ങില്‍.

തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന് ( ഹിരൺദാസ് മുരളി ) ഇന്ന് വിവാഹം. കവി നവമി ലതയാണ് വധു. തൃശൂരിൽ വെച്ചാണ് വിവാഹം. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് നേരത്തെ വേടൻ വിവാഹക്കാര്യം പ്രഖ്യാപിച്ചിരുന്നു. രജിസ്റ്റർ വിവാഹമായിരിന്നു. എന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായിരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിരിന്നില്ല.

ഇനി “കേരള” യും ഇല്ല. “കേരൾ” പ്രയോഗവുമില്ല, കേരളം മാത്രം പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

0

സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് ഔദ്യോഗികമാക്കുന്നതിന് കേരള നിയമസഭ 2024 ജൂണ്‍ 24ന് ഐക്യകണ്ഠേന പ്രമയേം പാസാക്കിയിരുന്നു.ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമസഭയുടെ കൂടി അഭിപ്രായമാരാഞ്ഞ് കേരളത്തിന്‍റെ പേരു മാറ്റബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനക്കു വരും.

സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. അതോടെ ബ്രിട്ടീഷ് ഭരണത്തിന്‍റെ ഒരു മുദ്ര കൂടി മായുകയാണ്. തിരു കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഐക്യ കേരളം രൂപം കൊണ്ടതു മുതല്‍ മലയാളികളുടെ നാവിന്‍തുമ്പില്‍ സംസ്ഥാനത്തിന്‍റെ പേര് കേരളം തന്നെയായിരുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ കേരളം എന്നും കേരള ആയിരുന്നു. ആ കുറവാണ് ഇപ്പോള്‍ തിരുത്തപ്പെടുന്നത്.
സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ, ഇതു സംബന്ധിച്ച മന്ത്രിസഭാ കുറിപ്പിൻ്റെ കരട് നിയമകാര്യ വകുപ്പിൻ്റെയു നിയമനിർമ്മാണ വകുപ്പിൻ്റെയും അഭിപ്രായത്തിനായി അയച്ചുവെന്നും കേന്ദ്രം പ്രസ്‌താവനയില്‍ അറിയിച്ചു. പേര് മാറ്റാനുള്ള ഈ നിർദേശത്തിന് നിയമ മന്ത്രാലയത്തിന് കീഴിലുള്ള ഈ രണ്ട് വകുപ്പുകളും ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്.

ഏപ്രില്‍ മാസത്തില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. ഔദ്യോഗിക രേഖകളില്‍ എല്ലാം ഇനി മുതല്‍ കേരളം എന്നാകും ഉപയോഗിക്കുക. ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം ആക്കാനുള്ള നടപടികള്‍ക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ഏപ്രിലില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ പേരു മാറ്റം പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദം (Article 3) അനുസരിച്ച് സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഈ നിയമസഭ കേന്ദ്ര സർക്കാരിനോട് ഏകകണ്ഠമായി അഭ്യർത്ഥിക്കുന്നു.” എന്ന് നിയമസഭ നേരത്തെ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

ചെറു വിമാനം തകർന്ന് വീണ് രോഗി ഉൾപ്പെടെ ഏഴ് യാത്രക്കാരും മരിച്ചതായി വിവരം

0

 

റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ജാർഖൻഡിലെ ഛത്ര ജില്ലയിൽ തകർന്നു വീണു. രാത്രി 7.30ന് സിമരിയക്ക് സമീപമുള്ള വനമേഖലയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. റഡാറിൽനിന്ന് ബന്ധം നഷ്ടപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടമുണ്ടായതെന്നും ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു രോഗിയടക്കം അഞ്ച് പേരും രണ്ട് ജീവനക്കാരുമടക്കം ഏഴ് പേരാണ് ഈ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നത്. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനമായ വിടി-എജെവിയാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎയുടെ പ്രസ്താവനയിൽ പറയുന്നു. റാഞ്ചി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം മറ്റൊരു സ്റ്റേഷൻ പരിധിയിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം പറന്നുയർന്ന് ഇരുപത് മിനിറ്റിനുള്ളിൽ തന്നെ എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ വിനോദ് കുമാർ ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിന്റെ സൺഷെയിഡ് തകർന്ന് വീണ് നാലുപേർ മരിച്ചു

0

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി. തിരുവണ്ണൂർ സ്വദേശി വിനോദ് (55), കിണാശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രികളിലായി ചികിത്സയിലാണ്.
ബീച്ച് റോഡിലുള്ള പഴയ പാസ്‌പോർട്ട് ഓഫിസ് കെട്ടിടത്തിന് പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് രാവിലെ 11.15ഓടെയാണ് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് കുറച്ചുപേർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ മറ്റ് തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദ് ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. പരിക്കേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള പയ്യാനക്കൽ സ്വദേശി അബ്ദുൽ റഷീദ് അപകടനില തരണം ചെയ്തിട്ടുണ്ട്.

വ്യാജ സർവകലാശാലകൾ: യുജിസിയുടെ മുന്നറിയിപ്പ്

0

University Grants Commission (യുജിസി) രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 32 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. ഇവയ്ക്ക് സർക്കാർ അംഗീകാരം ഇല്ല; ഇവിടങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ തൊഴിലും ഉന്നത പഠനത്തിനും അസാധുവാണ്.

ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡൽഹിയിൽ (10). ഉത്തർപ്രദേശ് (4) ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തി. കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടു.

വിദ്യാർഥികൾ ശ്രദ്ധിക്കുക: പ്രവേശനത്തിന് മുൻപ് സ്ഥാപനത്തിന്റെ അംഗീകാരം നിർബന്ധമായി യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കുക:
🌐 https://www.ugc.gov.in

നേമം നിയമസഭാ സീറ്റ്

0

നേമം; പൂട്ടിയ എക്കൗണ്ട് തുറക്കാമെന്നത് വ്യാമോഹം മാത്രം
നേമം തിരിച്ചു പിടിക്കാൻ യു ഡി എഫിന്റെ കരുത്തനായ സ്ഥാനാർത്ഥി വരും : യു ഡി എഫ്.

സീറ്റ് നില നിർത്തുമെന്ന് എൽ ഡി എഫ്.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ബിജെപി ഒരുങ്ങുന്നു. എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിരോധമുയർത്തുന്നതോടെ ഈ മണ്ഡലങ്ങളിൽ ഇത്തവണ തീപ്പാറുന്ന ത്രികോണപ്പോരാട്ടം ഉറപ്പായിക്കഴിഞ്ഞു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയസാധ്യത പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവ്, നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണി നേതാക്കൾ. പത്തുവർഷത്തിന് ശേഷം കേരളത്തിൽ വീണ്ടും താമര വിരിയിക്കാനാണ് ബിജെപി കച്ച കെട്ടിയിറങ്ങുന്നത്. അതിന് തടയിടാൻ സർവസന്നാഹങ്ങളുമായി പടയൊരുക്കുകയാണ് എൽഡിഎഫും യുഡിഎഫും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മന്ത്രി വി ശിവൻകുട്ടിയും മത്സരിക്കുന്ന നേമത്ത് പ്രചാരണത്തിനുള്ളത് സംസ്ഥാന നേതാക്കളാണ്. കെ മുരളീധരൻ യുഡിഎഫ് സീറ്റ് തിരിച്ചു പിടിക്കാൻ അങ്കത്തിനിറങ്ങുമെന്ന് ധാരണയായതോടെ വട്ടിയൂർക്കാവിൽ പ്രതീക്ഷിക്കുന്നത് തീ പാറുന്ന പോരാട്ടം.

പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും

0

സിപിഎം നേതൃത്വത്തോട് ഇടഞ്ഞ് കെടിഡിസി ചെയര്‍മാന്‍ പദവി ഒഴിഞ്ഞ മുന്‍ എംല്‍എ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ചില മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയിലാണ് അണിയറയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം
രണ്ട് ദിവസം മുമ്പ് ചില മുസ്ലിം ലീഗ് നേതാക്കള്‍ ശശിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെയാണ് മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം ശക്തമായത്.
സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പികെ ശശി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയുടെ ഭാഗമാക്കാമെന്നായിരുന്നു നേൃത്വത്തിന്റെ നിലപാട്.
ഇതില്‍ ഇടഞ്ഞാണ് പൊടുന്നനെ അദ്ദേഹം KTDC ചെയര്‍മാന്‍ പദവി ഒഴിഞ്ഞതെന്നാണ് വിവരം. മാര്‍ച്ച് 5ന് പാലക്കാട് ജില്ലയിലെ സിപിഎം വിമതര്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്.

ഇതില്‍ പികെ ശശി എത്തുമെന്നും കരുതപ്പെടുന്നു. വിമത നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം വെള്ളിയാഴ്ച സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ചേരും. ഇതില്‍ പികെ ശശി വിഷയം ചര്‍ച്ചകാന്‍ ഇടയുണ്ട്.

മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍

0

അന്താരാഷ്‌ട്ര മാതൃഭാഷ ദിനം ഇന്ന്
ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം. ലോകമെമ്പാടുമുള്ള ജനത അവരുടെ മാതൃഭാഷയ്‌ക്കായി മാറ്റി വച്ചിരിക്കുന്ന ഒരു ദിനം. രാജ്യങ്ങൾക്കുള്ളിൽ സംസാരിക്കുന്ന ഭാഷകളുടെ പ്രത്യേകത തിരിച്ചറിയുന്നതിനും, ഭാഷാപരമ്പര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്